Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Birth Centenary

Thrissur

മോ​ണ്‍. ഡോ. ​ജോ​സ​ഫ് വി​ള​ങ്ങാ​ട​ന്‍റെ ജന്മ​ശ​താ​ബ്ദി 18ന്

​തൃ​ശൂ​ർ: ഉ​റ്റ​വ​ർ തി​ര​സ്ക​രി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കി​ട​പ്പു​രോ​ഗി​ക​ൾ മു​ത​ൽ എ​യ്ഡ്സ് രോ​ഗി​ക​ൾ വ​രെ​യു​ള്ള​വ​രെ നെ​ഞ്ചോ​ടു​ചേ​ർ​ത്തു സം​ര​ക്ഷി​ച്ച അ​ഗ​തി​പാ​ല​ക​ൻ. ലൈം​ഗി​ക​ചൂ​ഷ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ​വ​രും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ന​വ​ജാ​ത​ശി​ശു​ക്ക​ളും അ​ട​ക്ക​മു​ള്ള​വ​രെ സം​ര​ക്ഷി​ക്കാ​ൻ ആ​റു പ​തി​റ്റാ​ണ്ടു​മു​ന്പ് ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ച മ​നു​ഷ്യ​സ്നേ​ഹി. പാ​വ​ങ്ങ​ളു​ടെ പി​താ​വ് മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ള​ത്തി​ന്‍റെ നി​ഴ​ലാ​യി​നി​ന്ന് പ​രി​ത്യ​ക്ത​രെ സം​ര​ക്ഷി​ക്കാ​ൻ അ​നേ​കം ക​ർ​മ​പ​ദ്ധ​തി​ക​ളൊ​രു​ക്കി​യ വൈ​ദി​ക​ശ്രേ​ഷ്ഠ​ൻ. തൃ​ശൂ​ർ അ​തി​രൂ​പ​ത​യ്ക്കു കാ​രു​ണ്യ​ത്തി​ന്‍റെ പു​ണ്യ​മു​ഖം ഒ​രു​ക്കി​യ വൈ​ദി​ക​ൻ. മോ​ണ്‍. ഡോ. ​ജോ​സ​ഫ് വി​ള​ങ്ങാ​ട​ൻ. പ്ര​ശ​സ്തി​യി​ൽ​നി​ന്ന് അ​ക​ന്നു​നി​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ജന്മ​

ശ​താ​ബ്ദി​യാ​ണ് 18ന്.
​ച​തി​ക്ക​പ്പെ​ട്ട​വ​ർ​ക്കു സം​ര​ക്ഷ​ണം

പ്ര​ണ​യ​ക്കെ​ണി​യി​ൽ കു​ടു​ങ്ങി ഗ​ർ​ഭി​ണി​യാ​യി ച​തി​ക്ക​പ്പെ​ട്ട് കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും സ​മൂ​ഹ​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​വ​രെ സം​ര​ക്ഷി​ക്കാ​ൻ ബി​ഷ​പ് മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ള​ത്തോ​ടൊ​പ്പം തൃ​ശൂ​ർ ജി​ല്ല​യി​ലെ പു​ല്ല​ഴി​യി​ൽ സെ​ന്‍റ് ക്രി​സ്റ്റീ​നാ​സ് ഹോം ​ആ​രം​ഭി​ച്ചു. 1960ക​ളി​ൽ വി​പ്ല​വ​ക​ര​മാ​യ ചു​വ​ടു​വ​യ്പാ​യി​രു​ന്നു അ​ത്. ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യി തു​ട​ർ​ച്ച​യാ​യി 27 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ രൂ​പ​ത ആ​രം​ഭി​ച്ച അ​ഞ്ചു ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഡ​യ​റ​ക്ട​റാ​യി ഒ​രേ​സ​മ​യം പ്ര​വ​ർ​ത്തി​ച്ച​തു വ​ർ​ഷ​ങ്ങ​ളോ​ളം.

വ്യ​ത്യ​സ്ത ക​ഴി​വു​ക​ളു​ള്ള കി​ട​പ്പു​രോ​ഗി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന പോ​പ്പ് ജോ​ണ്‍ പോ​ൾ പീ​സ് ഹോം, ​വ​യോ​ധി​ക​ർ​ക്ക് അ​ഭ​യ​മേ​കു​ന്ന സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ൾ​ഡ് ഏ​ജ് ഹോം, ​ആ​രോ​രു​മി​ല്ലാ​ത്ത മ​നോ​രോ​ഗി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന സെ​ന്‍റ് ജോ​സ​ഫ്സ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഹോം, ​വൃ​ദ്ധ​ദ​ന്പ​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന മു​ള​യ​ത്തെ ഹോം ​ഓ​ഫ് ലൗ, ​അ​മ്മ​മാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന കൊ​ഴി​ഞ്ഞാം​പാ​റ​യി​ലെ സെ​ന്‍റ് ക്രി​സ്റ്റീ​നാ​സ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക ഡ​യ​റ​ക്ട​റാ​യി​രു​ന്നു. എ​യ്ഡ്സ് രോ​ഗി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ രാ​ജ്യ​ത്തെ ആ​ദ്യ പ​രി​ച​ര​ണ​കേ​ന്ദ്രം 1996ൽ ​ആ​രം​ഭി​ച്ച​ത് ഫാ. ​ജോ​സ​ഫ് വി​ള​ങ്ങാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

സ​മ​ർ​പ്പി​ത സ​മൂ​ഹം

പ​രി​ത്യ​ക്ത​രാ​യ നി​ത്യ​രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കാ​ൻ നി​ർ​മ​ല​ദാ​സി സ​മ​ർ​പ്പി​ത​സ​മൂ​ഹം സ്ഥാ​പി​ക്കാ​ൻ മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ള​ത്തോ​ടൊ​പ്പം അ​ഗ​തി​പാ​ല​ക​നാ​യ മോ​ണ്‍. ഡോ. ​ജോ​സ​ഫ് വി​ള​ങ്ങാ​ട​ൻ നേ​തൃ​ത്വം ന​ൽ​കി. 1971 ന​വം​ബ​ർ 23നു ​സ്ഥാ​പി​ത​മാ​യ നി​ർ​മ​ല​ദാ​സി സ​ഭ​യു​ടെ ഡ​യ​റ​ക്ട​റാ​യി.

1970 ന​വം​ബ​ർ 20ന് ​തൃ​ശൂ​ർ രൂ​പ​താ ചാ​ൻ​സ​ല​റും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കൗ​ണ്‍​സി​ൽ അം​ഗ​മാ​യി. 1978 ജൂ​ണ്‍ മു​ത​ൽ അ​ഞ്ചു​വ​ർ​ഷം പൗ​ര​സ്ത്യ​സ​ഭ​യു​ടെ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യി. 1992 മേ​യ് ഏ​ഴി​ന് മോ​ണ്‍​സി​ഞ്ഞോ​ർ പ​ദ​വി ന​ൽ​കി സ​ഭ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട മ​ദ​ർ മ​റി​യം ത്രേ​സ്യ​യു​ടെ​യും മ​ദ​ർ എ​വു​പ്രാ​സ്യ​യു​ടെ​യും നാ​മ​ക​ര​ണ കോ​ട​തി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

കു​ടും​ബം

തൃ​പ്പു​ണി​ത്തു​റ​യി​ലെ വി​ള​ങ്ങാ​ട​ൻ കു​ടും​ബ​ത്തി​ൽ ഉ​ല​ഹ​ന്നാ​ൻ-​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി 1926 ഓ​ഗ​സ്റ്റ് 18നു ​ജ​നി​ച്ചു. 1947 മു​ത​ൽ 1954 വ​രെ ഏ​ഴു വ​ർ​ഷം റോ​മി​ലെ പ്രൊ​പ്പ​ഗാ​ന്ത സെ​മി​നാ​രി​യി​ൽ ദൈ​വ​ശാ​സ്ത്ര പ​ഠ​ന​വും ത​ത്ത്വ​ശാ​സ്ത്ര പ​ഠ​ന​വും ന​ട​ത്തി. 1954 ഡി​സം​ബ​ർ ഏ​ഴി​ന് റോ​മി​ൽ​വ​ച്ച് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സി​ഗി​സ്മോ​ണ്ടി​യി​ൽ​നി​ന്നും പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. കാ​ന​ൻ നി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി. ഇം​ഗ്ളീ​ഷ്, ഇ​റ്റാ​ലി​യ​ൻ, ലാ​റ്റി​ൻ, ജ​ർ​മ​ൻ, ഫ്ര​ഞ്ച് തു​ട​ങ്ങി​യ ഭാ​ഷ​ക​ളും അ​ഭ്യ​സി​ച്ചു. മ​ല​യാ​ള​വും ത​മി​ഴും അ​ട​ക്കം ഏ​ഴ് ഭാ​ഷ​ക​ൾ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​മാ​യി​രു​ന്നു.

ര​ണ്ടു ബി​ഷ​പ്പു​മാ​രു​ടെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 1961 മു​ത​ൽ ബി​ഷ​പ് മ​ർ ജോ​ർ​ജ് ആ​ല​പ്പാ​ട്ടി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി. 1970ൽ ​മെ​ത്രാ​നാ​യി ചു​മ​ത​ല​യേ​റ്റ മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ള​ത്തി​ന്‍റെ​യും. എ​ഴു​പ​തു വ​യ​സു ക​ഴി​ഞ്ഞ​തോ​ടെ ചു​മ​ത​ല​ക​ളി​ൽ​നി​ന്നു വി​ര​മി​ച്ചു. എ​ണ്‍​പ​ത്ത​ഞ്ചാം വ​യ​സി​ൽ 2011 ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​നു നി​ത്യ​ത​യി​ലേ​ക്കു യാ​ത്ര​യാ​യി.

Latest News

Corehub Up