Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Black Sand Mining

ക​രി​മ​ണ​ൽ ഖ​ന​നം; ദേ​ശീ​യ ത​ല​ത്തി​ലെ ന​യ​മേ ന‌​ട​ക്കൂ​വെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ൽ ദേ​ശീ​യ ത​ല​ത്തി​ലെ നി​ല​പാ​ട് അ​നു​സ​രി​ച്ച് മാ​ത്ര​മേ കേ​ര​ള​ത്തി​ലെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കൂ​വെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ. ക​രി​മ​ണ​ൽ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം പ​രി​ശോ​ധി​ക്കു​ക​യും പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​രം ആ​ശ​ങ്ക​ക​ളെ​ല്ലാം പ​രി​ഹ​രി​ച്ച് മാ​ത്ര​മേ പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കൂ. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കും യു​ഡി​എ​ഫ് മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ നി​ല​പാ​ടു​ണ്ട്. ദേ​ശീ​യ​ത​ല​ത്തി​ലെ തീ​രു​മാ​നം എ​ന്താ​യി​രി​ക്കു​മോ അ​ത് ത​ന്നെ​യാ​ണ് കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കു​ക​യെ​ന്നും കെ​സി വ്യക്തമാക്കി.

ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും സ​മ​യ​മെ​ടു​ക്കും. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up