ന്യൂഡൽഹി: കേരളം ബിൽ പാർലമെന്റിൽ പരിഗണിച്ചപ്പോൾ എൽഡിഎഫ് - യുഡിഎഫ് എംപിമാർ സഭയിൽ നിന്ന് വിട്ടുനിന്നത് കേരളത്തോടുള്ള അവഹേളനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കേരളത്തിന്റെ പൊതുവായ ആവശ്യത്തെ പിന്തുണയ്ക്കുന്നതിനും ബിൽ പാസാക്കുന്നതിനും എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സമയത്താണ് പ്രതിപക്ഷ എംപിമാർ സഭാ നടപടികളിൽനിന്ന് വിട്ടുനിന്നതെന്ന് ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭ തന്നെ ഏകകണ്ഠമായി മുന്നോട്ടുവച്ച ആവശ്യമാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ കൊണ്ടുവന്നത്. എന്നാൽ ഇത്തരമൊരു പൊതുവായ ആവശ്യത്തിൽ പോലും രാഷ്ട്രീയം കാണുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.