നെടുങ്കണ്ടം: നൂറുകണക്കിനു കുടുംബംഗങ്ങൾക്കു ഭീഷണിയായി ഏതു സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലുള്ള പൊന്നാമലയിലെ കൂറ്റന്‍ പാറ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം ഇടപെട്ടു. പാറ പൊട്ടിച്ചുനീക്കാനും അപകടഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അപകടസ്ഥിതി ഇല്ലാതാക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ഉടുമ്പന്‍ചോല തഹസീല്‍ദാരോടും പഞ്ചായത്ത് സെക്രട്ടറിയോടും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേവികുളം സബ് കളക്ടറെ ചുമതലപ്പെടുത്തി.അടുത്ത ദിവസംതന്നെ പാറ പൂര്‍ണമായും പൊട്ടിച്ചുനീക്കും.
നെടുങ്കണ്ടം പഞ്ചായത്ത് ഒന്നാം വാര്‍ഡ് പൊന്നാമല പുത്തനങ്ങാടിയിലാണ് നൂറോളം കുടുംബങ്ങള്‍ക്ക് ഭീഷണിയായി വലിയ പാറ അടര്‍ന്നുമാറി അപകടാവസ്ഥയിലുള്ളത്. അടര്‍ന്നുമാറിയ പാറ ഒരു മരക്കുറ്റിയില്‍ തടഞ്ഞുനില്‍ക്കുകയാണ്. പാറ സ്ഥിതി ചെയ്യുന്നതിന് താഴ്ഭാഗത്തായി കാരിത്തോട് വരെ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെനിന്നു പാറ തെന്നി നീങ്ങിയാല്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക. അപകടാവസ്ഥ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് വാര്‍ഡ് മെംബര്‍ തോമസ് തെക്കേല്‍ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും വിവരം ധരിപ്പിക്കുകയും ഇതനുസരിച്ച് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. മെംബറുടെ നേതൃത്വത്തില്‍ പാറയുടെ തൊട്ടുതാഴെയായി താമസിക്കുന്ന മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇതു സംബന്ധിച്ച വാര്‍ത്ത ഇന്നലെ ദീപിക പ്രസിദ്ധീകരിച്ചിരുന്നു.