Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boats Rest

ട്രോളിംഗ് നിരോധനം ഇന്നുമുതൽ ; ബോ​​​ട്ടു​​​ക​​​ൾ​​​ക്ക് ഇ​​​നി വി​​​ശ്ര​​​മ​​​കാ​​​ലം

വൈ​​​പ്പി​​​ൻ: ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി​​​ക്കു​​​ശേ​​​ഷം മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ൾ ക​​​ട​​​ലി​​​ൽ പോ​​​കി​​​ല്ല. ഇ​​​നി 52 ദി​​​വ​​​സം ട്രോ​​​ളിം​​​ഗ് ബോ​​​ട്ടു​​​ക​​​ൾ​​​ക്കു വി​​​ശ്ര​​​മ​​​കാ​​​ല​​​മാ​​​ണ്.

കൊ​​​ച്ചി തീ​​​ര​​​ക്ക​​​ട​​​ലി​​​ൽ നി​​​ല​​​വി​​​ൽ ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന 90 ബോ​​​ട്ടു​​​ക​​​ളും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ തീ​​​ര​​​മ​​​ണ​​​ഞ്ഞു. ബാ​​​ക്കി​​​യു​​​ള്ള​​​വ ഇ​​​ന്നു രാ​​​ത്രി​​​യോ​​​ടെ മു​​​ന​​​മ്പം, മു​​​രു​​​ക്കും​​​പാ​​​ടം , കൊ​​​ച്ചി ഹാ​​​ർ​​​ബ​​​റു​​​ക​​​ളി​​​ലാ​​​യി തി​​​രി​​​ച്ചെ​​​ത്തും.

അ​​​വ​​​സാ​​​ന നാ​​​ളു​​​ക​​​ളി​​​ൽ ബോ​​​ട്ടു​​​ക​​​ൾ​​​ക്കു ചെ​​​റി​​​യ ചെ​​​മ്മീ​​​ൻ, ചെ​​​റി​​​യ കൂ​​​ന്ത​​​ൽ , ഉ​​​ടു​​​പ്പൂ​​​രി തു​​​ട​​​ങ്ങി​​​യ മ​​​ത്സ്യ​​​ങ്ങ​​​ളാ​​​ണു ല​​​ഭി​​​ച്ച​​​ത്. കൂ​​​ടാ​​​തെ ചെ​​​റി​​​യ ബോ​​​ട്ടു​​​ക​​​ൾ​​​ക്ക് മത്തിയും ല​​​ഭി​​​ച്ചി​​​രു​​​ന്നു. മ​​​ഴ തു​​​ട​​​ങ്ങി ക​​​ട​​​ൽ ഇ​​​ള​​​കി​​​യെ​​​ങ്കി​​​ലും ഉ​​​ട​​​ൻ​​​ത​​​ന്നെ ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​ന​​​മാ​​​യ​​​തോ​​​ടെ ബോ​​​ട്ടു​​​ക​​​ൾ​​​ക്കു കാ​​​ര്യ​​​മാ​​​യ ഗു​​​ണം ല​​​ഭി​​​ച്ചി​​​ല്ല.

ബോ​​​ട്ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും തീ​​​ര​​​മ​​​ണ​​​യു​​​ന്ന​​​തോ​​​ടെ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ നാ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ക്കും. ബോ​​​ട്ട് യാ​​​ർ​​​ഡു​​​ക​​​ളി​​​ലും മ​​​റൈ​​​ൻ വ​​​ർ​​​ക്ക് ഷോ​​​പ്പു​​​ക​​​ളി​​​ലും ഇ​​​നി​​​യു​​​ള്ള ര​​​ണ്ടു മാ​​​സ​​​ക്കാ​​​ലം അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളു​​​ടെ​​​യും മ​​​റ്റും തി​​​ര​​​ക്കാ​​​യി​​​രി​​​ക്കും. മ​​​റൈ​​​ൻ ഡീ​​​സ​​​ൽ ബ​​​ങ്കു​​​ക​​​ളെ​​​ല്ലാം അ​​​ട​​​ച്ചി​​​ടും.

ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വൈ​​​പ്പി​​​ൻ, മു​​​ന​​​മ്പം മ​​​ത്സ്യ​​​ബ​​​ന്ധ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ൺ​​​ട്രോ​​​ൾ റൂം ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ, നി​​​രോ​​​ധ​​​നം ലം​​​ഘി​​​ക്കു​​​ന്ന മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ളെ പി​​​ടി​​​കൂ​​​ടാ​​​ൻ മ​​​റൈ​​​ൻ എ​​​ൻ​​​ഫോ​​​ഴ്‌​​​സ്മെ​​​ന്‍റി​​​ന്‍റെ പ​​​ട്രോ​​​ൾ ബോ​​​ട്ടും മ​​​ൺ​​​സൂ​​​ൺ കാ​​​ല​​​ത്ത് മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​കു​​​ന്ന പ​​​ര​​​മ്പ​​​രാ​​​ഗ​​​ത വ​​​ള്ള​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി സു​​​ര​​​ക്ഷാ ബോ​​​ട്ടു​​​ക​​​ളും സ​​​ജ്ജ​​​മാ​​​ണ്.

ഇ​​​നി ജൂ​​​ലൈ 31ന് ​​​അ​​​ർ​​​ധ​​​രാ​​​ത്രി​​​ക്കു​​​ ശേ​​​ഷ​​​മേ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ൾ ക​​​ട​​​ലി​​​ൽ ഇ​​​റ​​​ങ്ങൂ. ഇ​​​നി​​​യു​​​ള്ള 52 ദി​​​ന​​​ങ്ങ​​​ൾ ക​​​ട​​​ലി​​​ൽ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത വ​​​ള്ള​​​ങ്ങ​​​ളു​​​ടെ കാ​​​ല​​​മാ​​​ണ്.

Latest News

Corehub Up