Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Body Weight

ഒ​രു മ​നു​ഷ്യ​ന്‍റെ ക​ഴി​വ് അ​യാ​ളു​ടെ ശ​രീ​ര​ഭാ​ര​ത്തി​ലോ തൊ​ലി​പ്പു​റ​ത്തു​ള്ള നി​റ​ത്തി​ലോ അ​ല്ല; ആ​ഞ്ഞ​ടി​ച്ച് ജു​വ​ൽ മേ​രി

ശ​രീ​ര​പ്ര​കൃ​തി​യെ​ക്കു​റി​ച്ചും വ​ണ്ണ​ത്തെ​ക്കു​റി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും അ​ല്ലാ​തെ​യു​മു​ള്ള ബോ​ഡി ഷെ​യ്മിം​ഗി​നും വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ജു​വ​ൽ മേ​രി. മ​റ്റു​ള്ള​വ​രു​ടെ ശ​രീ​ര​ത്തെ​ക്കു​റി​ച്ചും കൊ​ഴു​പ്പി​നെ​ക്കു​റി​ച്ചും സം​സാ​രി​ക്കാ​ൻ ആ​ളു​ക​ൾ​ക്ക് എ​ന്ത് അ​ധി​കാ​ര​മാ​ണു​ള്ള​തെ​ന്ന് താ​രം ചോ​ദി​ക്കു​ന്നു.

ത​ന്‍റെ ശ​രീ​ര​ത്തെ​ക്കു​റി​ച്ച് മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രോ​ട് ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് ജു​വ​ൽ രോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്. "നി​ങ്ങ​ളു​ടെ സ്നേ​ഹം എ​നി​ക്ക് മ​ന​സി​ലാ​കും, പ​ക്ഷേ അ​ത് എ​ന്‍റെ ശ​രീ​ര​ത്തെ​ക്കു​റി​ച്ച് എ​ന്ത് സം​സാ​രി​ക്കാ​നു​മു​ള്ള ലൈ​സ​ൻ​സാ​യി ക​രു​ത​രു​ത്. ഒ​രു മ​നു​ഷ്യ​ന്‍റെ ക​ഴി​വ് അ​യാ​ളു​ടെ ശ​രീ​ര​ഭാ​ര​ത്തി​ലോ തൊ​ലി​പ്പു​റ​ത്തു​ള്ള നി​റ​ത്തി​ലോ അ​ല്ല, മ​റി​ച്ച് അ​വ​ർ ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളി​ലും സ​ർ​ഗാ​ത്മ​ക​ത​യി​ലു​മാ​ണ് അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്" താ​രം വ്യ​ക്ത​മാ​ക്കു​ന്നു.

ജു​വ​ൽ മേ​രി​യു​ടെ വാ​ക്കു​ക​ൾ:

‘നി​ർ​ത്തി​ക്കോ! വാ​യ​ട​യ്ക്കൂ! മ​നു​ഷ്യ​രെ​ന്ന നി​ല​യി​ൽ ന​മ്മ​ൾ എ​ന്തി​നാ​ണ് മ​റ്റു​ള്ള​വ​രു​ടെ ശ​രീ​ര​ത്തെ​ക്കു​റി​ച്ച് ഇ​ത്ര​യ​ധി​കം ആ​കു​ല​പ്പെ​ടു​ന്ന​ത്? മ​റ്റു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ൽ, അ​വ​രു​ടെ തൊ​ലി​ക്ക​ടി​യി​ലു​ള്ള കൊ​ഴു​പ്പി​ൽ നി​ങ്ങ​ളു​ടെ എ​ന്താ​ണ് അ​വി​ടെ എ​ടു​ത്തു​വെ​ച്ചി​രി​ക്കു​ന്ന​ത്? എ​ന്നെ കാ​ണു​ന്ന എ​ത്ര മ​നു​ഷ്യ​രാ​ണ് വ​ള​രെ കാ​ഷ്വ​ലാ​യി ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്; ‘ശ​രീ​ര​മൊ​ന്നും നോ​ക്കാ​റി​ല്ല അ​ല്ലേ, വ​ണ്ണം വെ​ച്ച​ത് ക​ണ്ട​പ്പോ​ൾ ഞ​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി’ എ​ന്ന്. 

നി​ങ്ങ​ളു​ടെ സ്നേ​ഹം എ​നി​ക്ക് മ​ന​സി​ലാ​കും, പ​ക്ഷേ അ​ത് എ​ന്‍റെ ശ​രീ​ര​ത്തെ​പ്പ​റ്റി എ​ന്തും പ​റ​യാ​നു​ള്ള നി​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്ന് ക​രു​ത​രു​ത്. ഇ​ത് എ​ന്‍റെ ശ​രീ​ര​മാ​ണ്, എ​ന്‍റെ ഇ​ട​മാ​ണ്. ഇ​തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ നി​ങ്ങ​ൾ​ക്കെ​ന്താ​ണ് ഇ​ത്ര ധൈ​ര്യം?

ന​മ്മ​ൾ എ​ത്ര സ്ത്രീ​ക​ളെ​യാ​ണ്, എ​ത്ര കു​ട്ടി​ക​ളെ​യാ​ണ്, എ​ത്ര മ​നു​ഷ്യ​രെ​യാ​ണ് നി​റ​ത്തി​ന്‍റെ പേ​രി​ലും വ​ണ്ണ​ത്തി​ന്‍റെ പേ​രി​ലും അ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നെ​ത്ത​ന്നെ ന​ശി​പ്പി​ച്ചു ക​ള​യു​ന്ന രീ​തി​യി​ൽ സം​സാ​രി​ക്കു​ന്ന​ത്? ഇ​നി​യെ​ങ്കി​ലും ഇ​തൊ​ന്ന് നി​ർ​ത്തി​ക്കൂ​ടേ?

വ​ണ്ണ​മു​ള്ള മ​നു​ഷ്യ​ർ​ക്ക്, വ​ണ്ണ​മി​ല്ലാ​ത്ത മ​നു​ഷ്യ​ർ​ക്ക്, തൊ​ലി ഇ​ച്ചി​രി ഇ​രു​ണ്ടു​പോ​യ മ​നു​ഷ്യ​ർ​ക്ക്, പ​ല്ല് പൊ​ന്തി​യ മ​നു​ഷ്യ​ർ​ക്ക്... ഇ​വ​ർ​ക്കൊ​ന്നും ജീ​വി​ക്ക​ണ്ടേ? ഇ​വ​ർ​ക്കൊ​ന്നും അ​വ​സ​ര​ങ്ങ​ൾ വേ​ണ്ടേ? ഈ ​തൊ​ലി​പ്പു​റ​ത്തും, ഈ ​പ​റ​യു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും മാ​ത്ര​മാ​ണോ ഒ​രാ​ളു​ടെ ക​ഴി​വ് ഇ​രി​ക്കു​ന്ന​ത്? 

അ​ല്ല, ക​ഴി​വ് എ​ന്ന് പ​റ​യു​ന്ന​ത് അ​വ​രി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന ഒ​ന്നാ​ണ്. അ​വ​ർ നി​ങ്ങ​ളെ എ​ങ്ങ​നെ വി​നോ​ദി​പ്പി​ക്കു​ന്നു, അ​വ​ർ നി​ങ്ങ​ൾ​ക്കാ​യി എ​ന്ത് നി​ർ​മി​ക്കു​ന്നു, എ​ന്ത് സൃ​ഷ്ടി​ക്കു​ന്നു എ​ന്ന​തി​ലാ​ണ് ക​ഴി​വ് ഇ​രി​ക്കു​ന്ന​ത്.

കു​റ​ച്ചെ​ങ്കി​ലും ബ​ഹു​മാ​നം കാ​ണി​ക്കൂ. ഒ​രു മ​നു​ഷ്യ​ന്‍റെ വി​ല എ​ന്താ​ണെ​ന്ന് അ​റി​യാ​മോ? അ​ത് അ​വ​രു​ടെ തൊ​ലി​ക്ക​ടി​യി​ലെ വ​ണ്ണ​ത്തി​ലു​ള്ള കൊ​ഴു​പ്പി​ല​ല്ല ഇ​രി​ക്കു​ന്ന​ത്, അ​ത് മ​ന​സി​ലാ​ക്കു​ക. എ​നി​ക്ക് നി​ങ്ങ​ളെ​ക്കൊ​ണ്ട് മ​ടു​ത്തു. ഇ​നി എ​ന്നോ​ട് കാ​ഷ്വ​ലാ​യി ഇ​ങ്ങ​നെ പ​റ​യാ​ൻ വ​രു​ന്ന​വ​രോ​ട് എ​നി​ക്ക് തി​രി​ച്ചു പ​റ​യാ​നു​ണ്ടാ​കും.’’

മ​റ്റു​ള്ള​വ​രു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ​യും ശ​രീ​ര​ത്തെ​യും ബ​ഹു​മാ​നി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ജു​വ​ല്‍ മേ​രി പ​ങ്കു​വെ​ച്ച ഈ ​വാ​ക്കു​ക​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. താ​ര​ത്തി​ന്‍റെ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

 

 

Latest News

Corehub Up