Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bodybuilders

ബോ​ഡി ബി​ല്‍​ഡ​ര്‍​മാ​രു​ടെ നേ​രി​ട്ടു​ള്ള പോ​ലീ​സ് നി​യ​മ​നം: വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹർജി

കൊ​​​ച്ചി: ബോ​​​ഡി ബി​​​ല്‍​ഡിം​​​ഗ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് മ​​​ത്സ​​​ര​​​ത്തി​​​ലെ മെ​​​ഡ​​​ല്‍ ജേ​​​താ​​​ക്ക​​​ളാ​​​യ ര​​​ണ്ടു പേ​​​ര്‍​ക്ക് ആം​​​ഡ് പോ​​​ലീ​​​സ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​രാ​​​യി നേ​​​രി​​​ട്ട് നി​​​യ​​​മ​​​നം ന​​​ല്‍​കി​​​യ​​​ത് ചോ​​​ദ്യം ചെ​​​യ്ത് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര ബോ​​​ഡി ബി​​​ല്‍​ഡിം​​​ഗ് ചാ​​​മ്പ്യ​​​ന്‍ ചി​​​ത്ത​​​രേ​​​ഷ് ന​​​ടേ​​​ശ​​​നും ലോ​​​ക പു​​​രു​​​ഷ സൗ​​​ന്ദ​​​ര്യ മ​​​ത്സ​​​ര​​​ത്തി​​​ലെ വെ​​​ള്ളി മെ​​​ഡ​​​ല്‍ ജോ​​​താ​​​വ് ഷി​​​നു ചൊ​​​വ്വ​​യ്​​​ക്കും നി​​​യ​​​മ​​​നം ന​​​ല്‍​കി​​​യ​​​ത് ചോ​​​ദ്യം​​​ചെ​​​യ്ത് അ​​​ഡ്വ. കെ.​​​എം. ഷാ​​​ജ​​​ഹാ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ ഇ​​​രു​​​വ​​​ര്‍​ക്കും നി​​​യ​​​മ​​​നം ന​​​ല്‍​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പ് വെ​​​ള്ളി​​​യാ​​​ഴ്ച​​​ക്ക​​​കം മു​​​ദ്ര​​​വ​​​ച്ച ക​​​വ​​​റി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ഇ​​​രു​​​വ​​​രു​​​ടെ​​​യും നി​​​യ​​​മ​​​നം റ​​​ദ്ദാ​​​ക്കു​​​ക​​​യും വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യും വേ​​​ണ​​​മെ​​​ന്നാ​​​ണു ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​വ​​​ശ്യം. വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന് സ​​​ര്‍​ക്കാ​​​ര്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ഹ​​​ര്‍​ജി മാ​​​റ്റി.

ഉ​​​ന്ന​​​ത ഐ​​​എ​​​എ​​​സ്, ഐ​​​പി​​​എ​​​സ്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യ​​​ട​​​ക്കം അ​​​റി​​​വോ​​​ടെ​​​യാ​​​ണ് ച​​​ട്ട​​​ങ്ങ​​​ളും മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും മ​​​റ്റും മ​​​റി​​​ക​​​ട​​​ന്ന് ഇ​​​രു​​​വ​​​ര്‍​ക്കും നി​​​യ​​​മ​​​നം ന​​​ല്കി​​​യ​​​തെ​​​ന്നാ​​ണു ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം.

Latest News

Corehub Up