Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bodybuilding

മിന്നും താരമായി അന്ന; ബോഡി ബിൽഡിംഗ് പരിശീലനം തുടങ്ങി മാസങ്ങൾക്കകം മിസ് കോട്ടയം

കോ​ട്ട​യം: വ​നി​താ ബോ​ഡി ബി​ൽ​ഡിം​ഗി​ൽ മി​ന്നും പ്ര​ക​ട​ന​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടു​ക​യാ​ണ് കോ​ട്ട​യം സെ​ന്‍റ് ആ​ൻ​സ് സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന്ന സെ​ബാ​സ്റ്റ്യ​ൻ. ബോ​ഡി ബി​ൽ​ഡിം​ഗ് പ​രി​ശീ​ല​നം തു​ട​ങ്ങി മാസങ്ങൾക്കം മി​സ് കോ​ട്ട​യം പ​ട്ടം സ്വ​ന്ത​മാ​ക്കി​യാ​ണ് അ​ന്ന ബോ​ഡി ബി​ൽ​ഡിം​ഗ് രം​ഗ​ത്തു ത​ന്‍റെ വ​ര​വ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ കോ​ട്ട​യ​വും ന​ട​ത്തി​യ 2025-26 കോ​ട്ട​യം ജി​ല്ലാ ബോ​ഡി ബി​ൽ​ഡിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​പ്പ​ൺ കാ​റ്റ​ഗ​റി​യി​ൽ ഒ​ന്നാം സ്ഥാ​ന​വും മി​സ് കോ​ട്ട​യം ടൈ​റ്റി​ലും സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ന്ന. ഇ​തു​വ​ഴി ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത​യും നേ​ടി.
ആ​റു മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് അ​ന്ന ബോ​ഡി ബി​ൽ​ഡിം​ഗ് രം​ഗ​ത്തേ​ക്കു വ​ന്ന​ത്. സ​ഹോ​ദ​ര​നാ​യ സ​ച്ചി​ൻ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കോ​ട്ട​യം മ​ണി​പ്പു​ഴ​യി​ലെ ഫോ​ർ​ച്യൂ​ൺ ജിം​നേ​ഷ്യ​ത്തി​ൽ അ​ങ്ങ​നെ ചേ​ർ​ന്നു. മൂ​ന്നു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ ബോ​ഡി ബി​ൽ​ഡിം​ഗി​ൽ അ​ന്ന​യ്ക്കു മി​ക​ച്ച സാ​ധ്യ​ത​ക​ളു​ണ്ടെ​ന്നു പ​രി​ശീ​ല​ക​രാ​യ വി​ജീ​ഷ്, റോ​ബി​ൻ എ​ന്നി​വ​ർ വി​ല​യി​രു​ത്തി. തു​ട​ർ​ന്നു ജി​ല്ലാ​ത​ല മ​ത്സ​രം ല​ക്ഷ്യ​മി​ട്ട് ഇ​വ​രു​ടെ കീ​ഴി​ൽ പ​രി​ശീ​ല​നം തു​ട​രു​ക​യാ​യി​രു​ന്നു.

മൂ​ന്നു മാ​സ​മാ​യി ക​ർ​ശ​ന​മാ​യ ഡ​യ​റ്റ് പി​ന്തു​ട​ർ​ന്നും തീ​വ്ര​പ​രി​ശീ​ല​നം ന​ട​ത്തി​യു​മാ​ണ് ജി​ല്ലാ മ​ത്സ​ര​ത്തി​നാ​യി ഒ​രു​ങ്ങി​യ​ത്. പ്രോ​ട്ടീ​ൻ അ​ട​ങ്ങി​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ കൂ​ടു​ത​ലാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ദി​വ​സം എ​ട്ട് മു​ട്ട​ക​ൾ വ​രെ ക​ഴി​ച്ചു, ധാ​രാ​ളം പ​ച്ച​ക്ക​റി​ക​ളും. സ​ഹോ​ദ​ര​ൻ സ​ച്ചി​നും ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യി​രു​ന്നു. ബോ​ഡി ബി​ൽ​ഡിം​ഗ് രം​ഗ​ത്തു​ത​ന്നെ പ​രി​ശീ​ല​നം തു​ട​രാ​നും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​മാ​ണ് ഈ ​പ്ല​സ് വ​ൺ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ തീ​രു​മാ​നം. കോ​ട്ട​യം പൂ​വ​ന്തു​രു​ത്ത് മം​ഗ്ലാ​വി​ൽ സ​ന്തോ​ഷ്-​അ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ന്ന.

 

Latest News

Corehub Up