Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bolero

ചരക്ക് ലോറി ജീപ്പിന് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

ലക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ച​ര​ക്ക് ലോ​റി ബോ​ലേ​റോ ജീ​പ്പി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. റാം​പു​രി​ലെ ഗ​ഞ്ച് കോ​ട്‌​വാ​ലി പ്ര​ദേ​ശ​ത്തെ നൈ​നി​റ്റാ​ൾ ഹൈ​വേ​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ഖോ​ഡ് പ​വ​ർ സ​ബ്സ്റ്റേ​ഷ​നി​ലെ സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ നാഗേന്ദ്ര കുമാറിന്‍റെ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​ർ രാം​പുരി​ലെ ഗു​ജ്ജ​ർ തോ​ല സ്വ​ദേ​ശി ഫി​രാ​സ​ത്(40) മ​രി​ച്ചു.

പി​റ​കി​ല്‍ നി​ന്നും ലോ​റി വ​രു​ന്ന​ത് ശ്ര​ദ്ധി​ക്കാ​തെ ജീ​പ്പ് റോ​ഡ് ക്രോ​സ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ജീ​പ്പി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ലോ​റി ഡ്രൈ​വ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ലോ​റി​യു​ടെ മു​ൻ ട​യ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച്‌ മ​റു​വ​ശ​ത്തേ​ക്ക് ച​രി​യു​ക​യാ​യി​രു​ന്നു. ലോ​റി​യും ച​ര​ക്കും ഉ​ള്‍​പ്പ​ടെ ജീ​പ്പി​ന് മു​ക​ളി​ലേ​ക്ക് വീ​ണു. അ​പ​ക​ട​ത്തി​ൽ ജീ​പ്പ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ ക്രെ​യ്ൻ ഉ​പ​യോ​ഗി​ച്ചാ​ണ് സ്ഥ​ല​ത്ത് നി​ന്നും നീ​ക്കി​യ​ത്. ബൊ​ലേ​റോ​യി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ട്ര​ക്ക് ഡ്രൈ​വ​ർ ഓ​ടി​ര​ക്ഷ​പെ​ട്ടു. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up