Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bonds Must Be Protected

കുടുംബങ്ങളെയും വിവാഹബന്ധങ്ങളെയും സംരക്ഷിക്കണം: ലെയോ മാര്‍പാപ്പ

വ​ത്തി​ക്കാ​ന്‍ സി​റ്റി: സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​യ കു​ടും​ബ​ങ്ങ​ളെ​യും പ​വി​ത്ര​മാ​യ വി​വാ​ഹ​ബ​ന്ധ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് മു​മ്പെ​ന്ന​ത്തേ​ക്കാ​ളും അ​ടി​യ​ന്ത​ര​മാ​യ അ​നി​വാ​ര്യ​ത​യാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ. ശ്വാ​സ​കോ​ശ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി വി​ട്ട മാ​ര്‍പാ​പ്പ, ഇ​ന്ന​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ച​ത്വ​ര​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ പൊ​തു​ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ തീ​ര്‍ഥാ​ട​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു.

കു​ടും​ബം ആ​ഴ​മേ​റി​യ മാ​ന​വി​ക​ത​യു​ടെ വി​ദ്യാ​ല​യ​വും സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​റ​യു​മാ​ണ്. അ​തി​നാ​ല്‍ വി​വാ​ഹ​ത്തി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ക്ഷേ​മ​ത്തി​നാ​യി കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ രാ​ഷ്‌​ട്രീ​യ-​സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​ര്‍ ത​ങ്ങ​ളു​ടെ ക​ട​മ നി​റ​വേ​റ്റ​ണ​മെ​ന്ന് മാ​ര്‍പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു.

വി​വാ​ഹം എ​ന്ന​ത് വെ​റു​മൊ​രു നി​യ​മ​പ​ര​മാ​യ ക​രാ​ര്‍ മാ​ത്ര​മ​ല്ല, ദ​മ്പ​തി​ക​ള്‍ പ​ര​സ്പ​രം സ്വ​യം ന​ല്‍കു​ക​യും സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ജീ​വി​ത​ത്തി​ന്‍റെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും ആ​ഴ​മേ​റി​യ പ​ങ്കാ​ളി​ത്ത​മാ​ണ്. ഈ​ശോ​മി​ശി​ഹാ സ​ഭ​യെ സ്‌​നേ​ഹി​ച്ച​തു​പോ​ലെ പ​ര​സ്പ​രം സ്‌​നേ​ഹി​ക്കാ​ന്‍ ഭാ​ര്യാ​ഭ​ര്‍ത്താ​ക്ക​ന്മാ​ര്‍ വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.
ദാ​മ്പ​ത്യ​സ്‌​നേ​ഹം കേ​വ​ലം ശാ​രീ​രി​ക ആ​ക​ര്‍ഷ​ണ​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല; മ​റി​ച്ച്, തു​ല്യ അ​ന്ത​സു​ള്ള പു​രു​ഷ​ന്‍റെ​യും സ്ത്രീ​യു​ടെ​യും ഹൃ​ദ​യ​വി​കാ​ര​ങ്ങ​ളെ ഉ​ണ​ര്‍ത്തു​ന്ന​തും ആ​ര്‍ദ്ര​ത​യി​ലൂ​ടെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ലൂ​ടെ​യും പ്ര​ക​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ സ​മ്പൂ​ര്‍ണ സ്‌​നേ​ഹ​മാ​ണ​ത്.

വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ദാ​നം മ​ക്ക​ളാ​ണ്. ജീ​വ​ന്‍ പ​ക​ര്‍ന്നു​ന​ല്‍കു​ന്ന​തി​ലൂ​ടെ​യും മ​ക്ക​ളെ വ​ള​ര്‍ത്തു​ന്ന​തി​ലൂ​ടെ​യും ദ​മ്പ​തി​ക​ള്‍ സ്ര​ഷ്ടാ​വാ​യ ദൈ​വ​ത്തി​ന്‍റെ സ്‌​നേ​ഹ​ത്തി​ന്‍റെ സ​ഹ​പ്ര​വ​ര്‍ത്ത​ക​രും വ്യാ​ഖ്യാ​താ​ക്ക​ളു​മാ​യി മാ​റു​ന്നു. സു​വി​ശേ​ഷ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ സ​ഭ വ്യാ​ഖ്യാ​നി​ക്കു​ന്ന ദൈ​വികനി​യ​മ​ത്തി​ന് അ​നു​സൃ​ത​മാ​യ മ​നഃ​സാ​ക്ഷി​യോ​ടെ വേ​ണം മാ​താ​പി​താ​ക്ക​ള്‍ ത​ങ്ങ​ളു​ടെ​യും മ​ക്ക​ളു​ടെ​യും ന​ന്മ​യെ​ക്കു​റി​ച്ച് തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ന്‍-​ മാ​ര്‍പാ​പ്പ വ്യ​ക്ത​മാ​ക്കി.

മ​നു​ഷ്യ​ജീ​വ​ന്‍റെ പ​വി​ത്ര​ത ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച മാ​ര്‍പാ​പ്പ, ഭ്രൂ​ണ​ഹ​ത്യ​യെ​യും ശി​ശു​ഹ​ത്യ​യെ​യും ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഗ​ര്‍ഭ​ധാ​ര​ണ നി​മി​ഷം മു​ത​ല്‍ ജീ​വ​ന്‍ അ​ങ്ങേ​യ​റ്റം ശ്ര​ദ്ധ​യോ​ടെ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ഓ​ര്‍മി​പ്പി​ച്ച അ​ദ്ദേ​ഹം, ലോ​ക​മെ​മ്പാ​ടു​മു​ള്ള കു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ ന​സ്ര​ത്തി​ലെ തി​രു​ക്കു​ടും​ബ​ത്തോ​ട് പ്രാ​ര്‍ഥി​ച്ചു​കൊ​ണ്ടാ​ണ് ത​ന്‍റെ സ​ന്ദേ​ശം അ​വ​സാ​നി​പ്പി​ച്ച​ത്.

ക​ന​ത്ത മ​ഴ​യെ​പ്പോ​ലും അ​വ​ഗ​ണി​ച്ച്, സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ച​ത്വ​ര​ത്തി​ല്‍ ത​ടി​ച്ചു​കൂ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളെ​യും ക​ര്‍ദി​നാ​ള്‍മാ​രെ​യും ബി​ഷ​പ്പു​മാ​രെ​യും പോ​പ്പ് മൊ​ബീ​ലി​ല്‍ സ​ഞ്ച​രി​ച്ചാ​ണ് മാ​ര്‍പാ​പ്പ അ​ഭി​വാ​ദ്യം ചെ​യ്ത​ത്. നീ​ണ്ട ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണു വി​ശ്വാ​സി​ക​ള്‍ അ​ദ്ദേ​ഹ​ത്തെ വ​ര​വേ​റ്റ​ത്. ക​ഴി​ഞ്ഞ 13ന് ​റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ല്‍, ശ്വാ​സ​കോ​ശ​ത്തി​ലെ മു​ഴ നീ​ക്കംചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ അ​ദ്ദേ​ഹം അ​ഞ്ചു ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം 17നാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

ത​ന്‍റെ രോ​ഗ​മു​ക്തി​ക്കാ​യി പ്രാ​ര്‍ഥി​ച്ച ഏ​വ​ര്‍ക്കും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് മാ​ര്‍പാ​പ്പ പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. “നി​ങ്ങ​ളു​ടെ പ്രാ​ര്‍ഥ​ന​ക​ളു​ടെ പി​ന്തു​ണ​യ്ക്കു ന​ന്ദി. ദൈ​വ​ത്തി​ന്‍റെ ഉ​ദാ​ര​ത​യ്ക്കു ന​ന്ദി പ​റ​യു​ന്നു. ദൈ​വ​ത്തി​ന്‍റെ ന​ന്മ​യി​ലും ക​രു​ണ​യി​ലു​മു​ള്ള ന​മ്മു​ടെ വി​ശ്വാ​സം ന​മു​ക്കു പു​തു​ക്കാം,’’ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up