Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bouquet

ഒ​മ്പതു വ​യ​സു​കാ​രി വി​നോ​ദി​നി​യെ​ത്തി ‘വി.​ഡി സാ​റിന്’ പൂച്ചെണ്ടു നൽകാൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ല​​​​ക്കാ​​​​ട് പ​​​​ല്ല​​​​ശ​​​​ന​​​​യി​​​​ൽ നി​​​​ന്നും ഒ​​​​ൻ​​​​പ​​​​തു വ​​​​യ​​​​സു​​​​കാ​​​​രി​​​​യാ​​​​യ വി​​​​നോ​​​​ദി​​​​നി സെ​​​​ൻ​​​​ട്ര​​​​ൽ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ​​​​ത് ത​​​​ന്‍റെ പ്രി​​​​യ​​​​പ്പെ​​​​ട്ട മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി സ​​​​തീ​​​​ശ​​​​നു അ​​​​ദ്ദേ​​​​ഹം സ​​​​മ്മാ​​​​നി​​​​ച്ച കൈ​​​​ക​​​​ൾ കൊ​​​​ണ്ട്പൂ​​​​ച്ചെ​​​​ണ്ടു സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ. വി.​​​​ഡി. സ​​​​തീ​​​​ശ​​​​നു പൂ​​​​ച്ചെ​​​​ണ്ടു ന​​​​ല്കി​​​​യും രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ ക​​​​ണ്ട​​​​തി​​​​നു ശേ​​​​ഷ​​​​വു​​​​മാ​​​​ണ് വി​​​​നോ​​​​ദി​​​​നി ഇ​​​​ന്ന​​​​ലെ സെ​​​​ൻ​​​​ട്ര​​​​ൽ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ നി​​​​ന്നും മ​​​​ട​​​​ങ്ങി​​​​യ​​​​ത്.

വി​​​​നോ​​​​ദി​​​​നി​​​​യു​​​​ടെ വ​​​​ല​​​​തു കൈ ​​​​ഇ​​​​ന്നു ച​​​​ലി​​​​ക്കു​​​​ന്ന​​​​ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി സ​​​​തീ​​​​ശ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ ന​​​​ട​​​​ത്തി​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു. ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വു​​​​മൂ​​​​ലം വ​​​​ല​​​​തു​​​​കൈ മു​​​​റി​​​​ച്ചു മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന വി​​​​നോ​​​​ദി​​​​നി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വാ​​​​ർ​​​​ത്ത പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഇ​​​​ട​​​​പെ​​​​ട്ട് കൃ​​​​ത്രി​​​​മ കൈ ​​​​വ​​​​ച്ചു​​​​പി​​​​ടി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണം ഒ​​​​രു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കൃ​​​​ത്രി​​​​മ കൈ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ മു​​​​ഴു​​​​വ​​​​ൻ തു​​​​ക​​​​യും സ​​​​തീ​​​​ശ​​​​നാ​​​​ണ് ന​​​​ല്കി​​​​യ​​​​ത്. പാ​​​​ല​​​​ക്കാ​​​​ടു​​​​കാ​​​​രി​​​​യാ​​​​യ വി​​​​നോ​​​​ദി​​​​നി​​​​യെ കൊ​​​​ച്ചി​​​​യി​​​​ൽ വി​​​​ദ​​​​ഗ്ധ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കൊ​​​​ച്ചി​​​​ലെ വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം കൃ​​​​ത്രി​​​​മ കൈ ​​​​വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നും എ​​​​ത്തി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് കൈ ​​​​വ​​​​ച്ചു​​​​പി​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

അ​​​​ന്ന​​​​ത്തെ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ഇ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യു​​​​ന്പോ​​​​ൾ അ​​​​ത് ഏ​​​​റ്റ​​​​വും സ​​​​ന്തോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​മെ​​​​ന്നു വി​​​​നോ​​​​ദി​​​​നി​​​​യും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും പ​​​​റ​​​​യു​​​​ന്നു. രാ​​​​വി​​​​ലെ ത​​​​ന്നെ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​യ വി​​​​നോ​​​​ദി​​​​നി​​​​യും മാ​​​​താ​​​​വും അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യ തി​​​​ര​​​​ക്കി​​​​ലും ത​​​​ന്‍റെ പ്രി​​​​യ​​​​പ്പെ​​​​ട്ട സാ​​​​റി​​​​നെ ക​​​​ണ്ട​​​​ശേ​​​​ഷ​​​​മേ മ​​​​ട​​​​ങ്ങു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി. ഒ​​​​ടു​​​​വി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്കു​​​​ശേ​​​​ഷം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യേ​​​​യും കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യേ​​​​യും ക​​​​ണ്ട​​​​ശേ​​​​ഷ​​​​മാ​​​​ണ് വി​​​​നോ​​​​ദി​​​​നി മ​​​​ട​​​​ങ്ങി​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് വി​​​​നോ​​​​ദി​​​​നി​​​​ക്ക് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ ഹോ​​​​പ്പ് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ കൃ​​​​ത്രി​​​​മ കൈ ​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. അ​​​​ന്ന് കൈ ​​​​വ​​​​ച്ചു​​​​പി​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നേ​​​​രി​​​​ട്ട് വി​​​​നോ​​​​ദി​​​​നി​​​​യെ കാ​​​​ണാ​​​​നെ​​​​ത്തി ചോ​​​​ക്ലേ​​​​റ്റും പാ​​​​വ​​​​ക്കു​​​​ട്ടി​​​​യും സ​​​​മ്മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ന്ന് മാ​​​​താ​​​​വ് പ്ര​​​​സീ​​​​ത​​​​യ്ക്കൊ​​​​പ്പ​​​​മാ​​​​ണ് വി​​​​നോ​​​​ദി​​​​നി ത​​​​ന്‍റെ പ്രി​​​​യ​​​​പ്പെ​​​​ട്ട സാ​​​​റി​​​​നെ കാ​​​​ണാ​​​​നാ​​​​യി എ​​​​ത്തി​​​​യ​​​​ത്.

Latest News

Corehub Up