Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Branch Collapses

Kollam

മ​ര​ക്കൊ​മ്പ് വീ​ണ് വീ​ട് ത​ക​ര്‍​ന്നു; നാ​ലുപേ​ര്‍​ക്ക് പ​രി​ക്ക്

പൂ​യ​പ്പ​ള്ളി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പ്ലാ​വി​ന്‍റെ കൊ​മ്പ് ഒ​ടി​ഞ്ഞ് വീ​ടി​നു മു​ക​ളി​ല്‍ പ​തി​ച്ചു. വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​ക്കും മ​ക്ക​ള്‍​ക്കും പ​രി​ക്കേ​റ്റു. പൂ​യ​പ്പ​ള്ളി മ​രു​ത​മ​ന്‍ പ​ള്ളി മി​ഷ​ന്‍​വി​ള വ​ട​ക്കും​ക​ര മു​ക​ളു​വി​ള വീ​ട്ടി​ല്‍ മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം അ​നി​ല്‍ കു​മാ​റിന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. അ​നി​ല്‍​കു​മാ​ര്‍, ഭാ​ര്യ സ​ജി​ത മ​ക്ക​ളാ​യ ആ​ദി​ല്‍ (9), അ​നൈ​ക (6) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ശ​ക്ത​മാ​യ മ​ഴ​യേ​യും കാ​റ്റി​നെ​യും തു​ട​ര്‍​ന്ന് വീ​ടിന് സ​മീ​പ​ത്ത് നി​ന്ന പ്ലാ​വി​ന്‍റെ കൂ​റ്റ​ന്‍ കൊ​മ്പ് ഒ​ടി​ഞ്ഞ് വീ​ടി​ന് മു​ക​ളി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട് പാ​കി​യ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. മേ​ല്‍​ക്കൂ​ര വീ​ണ് വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ത​ക​ര്‍​ന്നു. വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ വീ​ടിനു​ള്ളില്‍ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് എ​ത്തി​യ പൂ​യ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മ​രം മു​റി​ച്ച് മാ​റ്റി. പൂ​യ​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യൂ സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് നാ​ശ​ന​ഷ്‌ടം വി​ല​യി​രു​ത്തി.

 

Latest News

Corehub Up