Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brand

സ​​ന്യാ​​സി​​യാ​​കാ​​ൻ ഐ​​സ്ക്രീം ബ്രാ​​ൻ​​ഡ് വി​​ൽ​​ക്കാ​​ൻ താ​​യ് വ്യ​​വ​​സാ​​യി

"ദ ​​മോ​​ങ്ക് ഹൂ ​​സോ​​ൾ​​ഡ് ഹി​​സ് ഫെ​​രാ​​രി’ എ​​ന്ന പ്ര​​ശ​​സ്ത​​മാ​​യ പു​​സ്ത​​ക​​ത്തി​​ന്‍റെ ത​​ല​​ക്കെ​​ട്ടി​​നെ ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന​​താ​​ണ് സം​​ഭ​​വം. ത​​ന്‍റെ വ്യാ​​വ​​സാ​​യി​​ക ജീ​​വി​​തം അ​​വ​​സാ​​നി​​പ്പി​​ച്ച് സ​​ന്യാ​​സം സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഒ​​രു താ​​യ് വ്യ​​വ​​സാ​​യി ത​​ന്‍റെ 60 ല​​ക്ഷം ഡോ​​ള​​ർ (6 മി​​ല്യ​​ണ്‍ ഡോ​​ള​​ർ) മൂ​​ല്യ​​മു​​ള്ള ഐ​​സ്ക്രീം ബി​​സി​​ന​​സ് വി​​ൽ​​പ​​ന​​യ്ക്ക് വ​​യ്ക്കു​​ന്നു. താ​​യ് ഐ​​സ്ക്രീം ബ്രാ​​ൻ​​ഡാ​​യ "ഹാ​​വെ​​ൽ​​സി​​ന്‍റെ’ (Hawell’s) ചെ​​യ​​ർ​​മാ​​ൻ സി​​രി​​പോം​​ഗ് അ​​ക്ക​​ര​​സ്രി​​യു​​ക്, ത​​ന്‍റെ ജീ​​വി​​ത​​ത്തി​​ലെ അ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന​​തി​​നു മു​​ൻ​​പ് ക​​ന്പ​​നി ഏ​​റ്റെ​​ടു​​ക്കാ​​ൻ ഒ​​രു പി​​ൻ​​ഗാ​​മി​​യെ ക​​ണ്ടെ​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്.

165 മി​​ല്യ​​ണ്‍ ബാ​​ത്ത് (ഏ​​ക​​ദേ​​ശം 47 കോ​​ടി രൂ​​പ) ആ​​ണ് സി​​രി​​പോം​​ഗ് ത​​ന്‍റെ ബി​​സി​​ന​​സി​​ന് വി​​ല​​യി​​ട്ടി​​രി​​ക്കു​​ന്ന​​ത്. ക​​ന്പ​​നി​​യു​​ടെ സ്ഥ​​ലം, ഓ​​ഫീ​​സ്, ഫാ​​ക്ട​​റി, ഒൗ​​ട്ട്‌ലെ​​റ്റ്, ട്രേ​​ഡ്മാ​​ർ​​ക്ക്, ബി​​സി​​ന​​സ് സാ​​ങ്കേ​​തി​​കവി​​ദ്യ​​ക​​ൾ, ഐ​​സ്ക്രീം പാ​​ച​​ക​​ക്കു​​റി​​പ്പു​​ക​​ൾ എ​​ന്നി​​വ​​യെ​​ല്ലാം ഈ ​​വി​​ൽ​​പ്പ​​ന​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ദ ​​മോ​​ങ്ക് ഹൂ ​​സോ​​ൾ​​ഡ് ഹി​​സ് ഫെ​​രാ​​രി എ​​ന്ന ക​​ഥ​​യി​​ൽ ത​​ന്‍റെ സ​​ന്പ​​ത്തും ആ​​ഡം​​ബ​​ര ഫെ​​രാ​​രി കാ​​റു​​മാ​​ണ് വി​​ൽ​​ക്കു​​ന്ന​​തെ​​ങ്കി​​ൽ സി​​രി​​പോ​​ങ്ങി​​ന്‍റെ ക​​ഥ​​യി​​ൽ ഒ​​രു ആ​​ഡം​​ബ​​ര കാ​​റി​​ന് പ​​ക​​രം ഐ​​സ്ക്രീം ബി​​സി​​ന​​സ് ആ​​ണെ​​ന്ന് മാ​​ത്രം.

ക​​ഴി​​ഞ്ഞ മാ​​സ​​മി​​ട്ട ഒ​​രു ഫേ​​സ്ബു​​ക്ക് പോ​​സ്റ്റി​​ലൂ​​ടെ​​യാ​​ണ് ഹാ​​വെ​​ൽ​​സി​​ന്‍റെ സ്ഥാ​​പ​​ക​​ൻ ത​​ന്‍റെ പ​​ദ്ധ​​തി​​ക​​ൾ വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. "അ​​ർ​​ഹ​​ത്’ - (തീ​​വ്ര​​മാ​​യ ആ​​ത്മ​​നി​​യ​​ന്ത്ര​​ണ​​ത്തി​​ലൂ​​ടെ​​യും ധ്യാ​​ന​​ത്തി​​ലൂ​​ടെ​​യും തൃ​​ഷ്ണ​​ക​​ളെ​​ല്ലാം ഇ​​ല്ലാ​​താ​​ക്കി നി​​ർ​​വാ​​ണം (മോ​​ക്ഷം) നേ​​ടി​​യ ആ​​ത്മീ​​യ വ്യ​​ക്തി​​യെ​​യാ​​ണ് ബു​​ദ്ധ​​മ​​ത​​ത്തി​​ൽ "അ​​ർ​​ഹ​​ത​​ൻ’ എ​​ന്ന് വി​​ളി​​ക്കു​​ന്ന​​ത്.) ആ​​കു​​ക, ആ​​ത്മീ​​യ​​ജ്ഞാ​​നം നേ​​ടു​​ക എ​​ന്നി​​വ​​യാ​​ണ് ത​​ന്‍റെ ല​​ക്ഷ്യ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

1999ൽ ​​ഹാ​​വെ​​ൽ​​സി​​ന് തു​​ട​​ക്ക​​മി​​ട്ട സി​​രി​​പോ​​ംഗ്, ബി​​സി​​ന​​സ് വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തി​​ലു​​ണ്ടാ​​യ പ്ര​​യാ​​സ​​ങ്ങ​​ളും ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചു.

എ​​ന്തു​​കൊ​​ണ്ടാ​​ണ് ഹാ​​വെ​​ൽ​​സ് വി​​ൽ​​ക്കു​​ന്ന​​ത്?

ത​​ന്‍റെ തീ​​രു​​മാ​​നം ബി​​സി​​ന​​സ് സം​​ബ​​ന്ധ​​മാ​​യ കാ​​ര​​ണ​​ങ്ങ​​ൾ കൊ​​ണ്ട് മാ​​ത്ര​​മ​​ല്ലെ​​ന്ന് സി​​രി​​പോ​​ംഗ് വ്യ​​ക്ത​​മാ​​ക്കു​​ന്നു. 15 വ​​ർ​​ഷ​​മാ​​യി അ​​ദ്ദേ​​ഹം സ​​ന്യാ​​സ ജീ​​വി​​ത​​ത്തി​​നാ​​യി ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണ്, ഈ ​​മാ​​റ്റ​​ത്തി​​നാ​​യി ഇ​​നി ര​​ണ്ട് വ​​ർ​​ഷ​​ത്തെ സ​​മ​​യം കൂ​​ടി​​യാ​​ണ് അ​​ദ്ദേ​​ഹം സ്വ​​യം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

അ​​ടു​​ത്ത ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ സ്ഥ​​ലം ക​​ണ്ടെ​​ത്തി ഒ​​രു വ​​ന ആ​​ശ്ര​​മം സ്ഥാ​​പി​​ക്കാ​​നാ​​ണ് സി​​രി​​പോം​​ഗ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. സ​​ന്യാ​​സി​​യാ​​യ ശേ​​ഷം ധ്യാ​​ന​​ത്തി​​നും ആ​​ത്മീ​​യ സാ​​ധ​​ന​​യ്​​ക്കു​​മാ​​യി അ​​വി​​ടെ ത​​ങ്ങി ജീ​​വി​​തം സ​​മ​​ർ​​പ്പി​​ക്കാ​​നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ തീ​​രു​​മാ​​നം.

ഏ​​റ്റെ​​ടു​​ക്കാ​​ൻ ആ​​ളെ അ​​ന്വേ​​ഷി​​ക്കു​​ന്നു

ത​​ന്‍റെ വേ​​ർ​​പി​​രി​​യ​​ലി​​നു ശേ​​ഷം ബി​​സി​​ന​​സി​​ന്‍റെ ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ക്കാ​​ൻ ക​​ഴി​​വു​​ള്ള ഒ​​രാ​​ളെ​​യും അ​​ദ്ദേ​​ഹം അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ട്. ഒ​​രു പി​​ൻ​​ഗാ​​മി​​യെ ക​​ണ്ടെ​​ത്താ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി സി​​രി​​പോം​​ഗ് അ​​ഞ്ചു മി​​ല്യ​​ണ്‍ ബാ​​ത്ത് റ​​ഫ​​റ​​ൽ ഫീ​​സ് വാ​​ഗ്ദാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്.

Business

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ വ​​ള​​രു​​ന്ന പി​​സി, ടാ​​ബ്‌ലെറ്റ് ബ്രാ​​ൻ​​ഡാ​​യി ആ​​പ്പി​​ൾ


മും​​ബൈ: ഇ​​ന്ത്യ​​യി​​ൽ ആ​​പ്പി​​ളി​​ന്‍റെ സ്വ​​പ്ന​​തു​​ല്യ​​മാ​​യ മു​​ന്നേ​​റ്റം ഐ​​ഫോ​​ണു​​ക​​ൾ​​ക്കും അ​​പ്പു​​റ​​ത്തേ​​ക്ക് വ്യാ​​പി​​ക്കു​​ന്നു. 2025 ജ​​നു​​വ​​രി-​​മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ൽ, പി​​സി, ടാ​​ബ്‌ലെറ്റ് വി​​പ​​ണി​​ക​​ളി​​ൽ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ വ​​ള​​രു​​ന്ന ബ്രാ​​ൻ​​ഡാ​​യി ഇ​​ത് ഉ​​യ​​ർ​​ന്നു​​വ​​ന്നു. സം​​രം​​ഭ​​ങ്ങ​​ളി​​ലും ഉ​​പ​​ഭോ​​ക്തൃ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും ഐ​​പാ​​ഡു​​ക​​ൾ​​ക്കും മാ​​ക്ബു​​ക്കു​​ക​​ൾ​​ക്കു​​മു​​ള്ള വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ആ​​വ​​ശ്യ​​ക​​ത​​യാ​​ണ് ഇ​​തി​​ന് ആ​​പ്പി​​ളി​​ന്‍റെ വി​​പ​​ണി​​യെ ഉ​​യ​​ർ​​ത്തി​​യ​​ത്.


ക​​നാ​​ലി​​സി​​ന്‍റെ ഡാ​​റ്റ പ്ര​​കാ​​രം, ഇ​​ന്ത്യ​​യി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ ടാ​​ബ്‌ലെ​​റ്റ് ബ്രാ​​ൻ​​ഡാ​​യി ആ​​പ്പി​​ൾ മാ​​റി. ആ​​പ്പി​​ളി​​ന്‍റെ ടാ​​ബ്‌ലെ​​റ്റ് വി​​പ​​ണി വി​​ഹി​​തം 16 ശ​​ത​​മാ​​നം ആ​​യി ഉ​​യ​​ർ​​ന്നു. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തെ​​ക്കാ​​ൾ 27% വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ​​യി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ ടാ​​ബ്ലെ​​റ്റ് ബ്രാ​​ൻ​​ഡാ​​യി. പി​​സി വി​​ഭാ​​ഗ​​ത്തി​​ൽ, ആ​​പ്പി​​ൾ ക​​യ​​റ്റു​​മ​​തി​​യി​​ൽ 73 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ അ​​ന്പ​​ര​​പ്പി​​ക്കു​​ന്ന വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി. വി​​പ​​ണി വി​​ഹി​​തം 7.1 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്ന് ആ​​ദ്യ​​മാ​​യി മി​​ക​​ച്ച അ​​ഞ്ച് പി​​സി ബ്രാ​​ൻ​​ഡു​​ക​​ളി​​ൽ ഇ​​ടം നേ​​ടി.


അ​​തേ​​സ​​മ​​യം, ടാ​​ബ്‌ലെ​​റ്റ് ക​​യ​​റ്റു​​മ​​തി​​യി​​ൽ 33.4 ശ​​ത​​മാ​​നം ഇ​​ടി​​വു​​ണ്ടാ​​യെ​​ങ്കി​​ലും 29.9 ശ​​ത​​മാ​​നം വി​​പ​​ണി വി​​ഹി​​ത​​വു​​മാ​​യി സാം​​സം​​ഗ് ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. ചൈ​​നീ​​സ് ക​​ന്പ​​നി​​ക​​ളാ​​യ ലെ​​നോ​​വോ​​യും ഷ​​വോ​​മി​​യും ടാ​​ബ്ലെ​​റ്റ് ക​​യ​​റ്റു​​മ​​തി​​യി​​ൽ യ​​ഥാ​​ക്ര​​മം 16.1 ശ​​ത​​മാ​​ന​​വും 12.6 ശ​​ത​​മാ​​ന​​വും വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ച​​പ്പോ​​ൾ, ഏ​​സ​​റി​​ന് 67.2% കു​​ത്ത​​നെ ഇ​​ടി​​വ് നേ​​രി​​ട്ടു.


2025ലെ ​​ആ​​ദ്യപാ​​ദ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ പി​​സി (ടാ​​ബ്‌ലെ​​റ്റ് ഒ​​ഴി​​കെ) വി​​പ​​ണി വാ​​ർ​​ഷി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 13 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യു​​മാ​​യി 3.3 മി​​ല്യ​​ണ്‍ യൂ​​ണി​​റ്റി​​ലെ​​ത്തി. നോ​​ട്ട്ബു​​ക്ക് ക​​യ​​റ്റു​​മ​​തി​​യി​​ൽ 21 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണ് (2.4 മി​​ല്യ​​ണ്‍ യൂ​​ണി​​റ്റു​​ക​​ൾ) ഇ​​തി​​ന് കാ​​ര​​ണ​​മാ​​യ​​ത്്. ഡെ​​സ്ക്ടോ​​പ്പ് ക​​യ​​റ്റു​​മ​​തി ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 906,000 യൂ​​ണി​​റ്റി​​ലെ​​ത്തി.


പി​​സി വി​​പ​​ണി​​യി​​ൽ 28.9% വി​​ഹി​​ത​​വു​​മാ​​യി എ​​ച്ച്പി​​യാ​​ണ് മു​​ന്നി​​ൽ, തൊ​​ട്ടു​​പി​​ന്നാ​​ലെ ലെ​​നോ​​വോ (18.8%), ഏ​​സ​​ർ (15.8%), ഡെ​​ൽ (13.3%) എ​​ന്നി​​വ ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. ആ​​പ്പി​​ളി​​ന് പു​​റ​​മെ, ലെ​​നോ​​വോ​​യും ഏ​​സ​​റും മാ​​ത്ര​​മാ​​ണ് ഈ ​​പാ​​ദ​​ത്തി​​ൽ ക​​യ​​റ്റു​​മ​​തി വ​​ള​​ർ​​ച്ച​​യി​​ൽ ഇ​​ര​​ട്ട​​യ​​ക്കം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

Latest News

Corehub Up