Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brave Soldier

Kozhikode

വീ​ര​ജ​വാ​ന്‍ മി​ഥി​ലാ​ജി​ന് വി​ട ന​ൽ​കി നാ​ട്

മു​ക്കം: ഭോ​പ്പാ​ലി​ൽ സേ​വ​ന​ത്തി​നി​ടെ മ​ര​ണ​പ്പെ​ട്ട കാ​ര​ശേ​രി കാ​ര​മൂ​ല സ്വ​ദേ​ശി​യാ​യ സൈ​നി​ക​ൻ മി​ഥി​ലാ​ജി​ന് ജ​ന്മ​നാ​ട് ക​ണ്ണീ​രോ​ടെ വി​ട​ന​ൽ​കി. പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു നാ​ടി​ന്‍റെ വീ​ര​പു​ത്ര​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച മി​ഥി​ലാ​ജി​ന്‍റെ ഭൗ​തി​ക​ശ​രീ​രം ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് നെ​ല്ലി​ക്കാ​പ​റ​മ്പി​ൽ നി​ന്നും വി​ലാ​പ​യാ​ത്ര​യാ​യി സ്വ​ന്തം വീ​ട്ടി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ അ​ദ്ദേ​ഹം പ​ഠി​ച്ച കാ​ര​മൂ​ല ആ​സാ​ദ് യു​പി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. പൊ​തു​ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് സ്കൂ​ളി​ന് ഉ​ച്ച​വ​രെ അ​വ​ധി ന​ൽ​കി​യി​രു​ന്നു. പ്രി​യ​പ്പെ​ട്ട മി​ഥി​ലാ​ജി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സ്കൂ​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

സ്റ്റേ​ഷ​ൻ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് സെ​ൽ ക​ണ്ണൂ​രി​ന്‍റെ കീ​ഴി​ലു​ള്ള ഡി​ഫ​ന്‍റ് സെ​ക്യൂ​രി​റ്റി സെ​ന്‍റ​ർ ടീം ​ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ റി​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മി​ലി​ട്ട​റി സം​ഘ​മാ​ണ് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ൾ​ക്കു​ള്ള ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന ഭോ​പ്പാ​ൽ എ​എ​സ്‌​സി സെ​ന്‍റ​ർ സൈ​നി​ക​രും എ​ത്തി​യി​രു​ന്നു. എം​എ​ൽ​എ സി.​കെ. കാ​സിം, കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​അ​ബ്ദു​ൽ അ​ക്ബ​ർ തു​ട​ങ്ങി നി​ര​വ​ധി ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി ഭൗ​തി​ക​ശ​രീ​രം കാ​ര​മൂ​ല ജു​മാ മ​സ്ജി​ദ് ഖ​ബ​റി​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. 

Latest News

Corehub Up