Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Breaks New Elephant

Kannur

ആ​റ​ള​ത്ത് പു​തി​യ ആ​ന​മ​തി​ലും ആന ത​ക​ർ​ത്തു

ഇ​രി​ട്ടി: ആ​റ​ളം പൂ​ക്കു​ണ്ട് ഭാ​ഗ​ത്ത് ആ​ന​മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം കാ​ട്ടാ​ന ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ആ​ന മ​തി​ലി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന കൃ​ത്രി​മ​ങ്ങ​ൾ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ആ​വ​ശ്യ​മാ​യ സി​മ​ന്‍റ് മി​ശ്രി​തം ചേ​ർ​ക്കാ​തെ വെ​റും ക​രി​ങ്ക​ല്ലു​ക​ൾ മാ​ത്രം അ​ട്ടി​യി​ട്ട് വെ​ളി​യി​ൽ നി​ന്നു​മാ​ത്രം സി​മ​ന്‍റ് പൂ​ശി ഓ​ട്ട​യ​ട​യ്ക്കു​ന്ന നി​ർ​മാ​ണം ന​ട​ത്തു​ന്ന വി​വ​ര​മാ​ണ് ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ത് ശ​രി​വ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പൂ​ക്കു​ണ്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ന മ​തി​ൽ ത​ക​ർ​ത്ത​ത് .

ത​ക​ർ​ത്ത ഭാ​ഗ​ത്ത് വെ​റും ക​രി​ങ്ക​ല്ലു​ക​ൾ മാ​ത്ര​മാ​ണ് കാ​ണാ​നു​ള്ള​ത്. സി​മ​ന്‍റ് മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് ക​രി​ങ്ക​ല്ലു​ക​ൾ കെ​ട്ട​ണ​മെ​ന്ന് ക​രാ​റി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ൽ ഒ​ന്നും പാ​ലി​ക്കു​ന്നി​ല്ല.

പൂ​ക്കു​ണ്ട് മേ​ഖ​ല ആ​ന​ത്താ​ര

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്ന് പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ആ​ന​ക​ൾ പ്ര​വേ​ശി​ക്കു​ന്ന പ്ര​ധാ​ന ആ​ന​ത്താ​ര​യി​ൽ ഒ​ന്നാ​ണ് പൂ​ക്കു​ണ്ട്. കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട സ്ഥ​ല​ത്ത് നി​ർ​മി​ച്ച ആ​ന​മ​തി​ൽ ത​ക​ർ​ത്താ​ണ് ആ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​യ​റി​യ​ത്. ആ​ന മ​തി​ലി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും മ​തി​ലി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ് ബെ​ൽ​റ്റ് നി​ർ​മാ​ണം വൈ​കു​ന്ന​തും ആ​ന​ക​ൾ മ​തി​ൽ പൊ​ളി​ക്കു​ന്ന​തി​ന് മ​റ്റൊ​രു കാ​ര​ണ​മാ​ണ്.


അ​ട​യ്ക്കാ​ത്തോ​ട്ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി

അ​ട​യ്ക്കാ​ത്തോ​ട്: വാ​ളു​മു​ക്കി​ൽ കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി. നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് കാ​ട്ടാ​ന​യെ തി​രി​കെ വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് ആ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്.

ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ കാ​ട്ടാ​ന തി​രി​ച്ചു​പോ​യ​തോ​ടെ​യാ​ണ് ജ​ന​ത്തി​ന് ആ​ശ്വാ​സ​മാ​യ​ത്. ആ​ന മ​തി​ൽ ത​ക​ർ​ന്ന ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. 2022 ഉ​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് അ​ട​യ്ക്കാത്തോ​ട് വാ​ളു​മു​ക്കി​ൽ ആ​ന​പ്ര​തി​രോ​ധ മ​തി​ൽ ത​ക​ർ​ന്ന​ത്. നി​ര​വ​ധി ത​വ​ണ വ​നം​വ​കു​പ്പി​നും മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Latest News

Corehub Up