ലക്നോ: മദ്രസ വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പ്രസ്താവന വിവാദമാകുന്നു.മദ്രസകളിലെ വിദ്യാഭ്യാസം തീവ്രവാദി മനോഭാവമുള്ള ആളുകളെയാണ് സൃഷ്ടിക്കുന്നതെന്ന് മൗര്യ ഇന്നലെ വിധാൻ സഭയിൽ മാധ്യമങ്ങളോടു പറഞ്ഞു.
ഇവർ ഒരിക്കലും ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കില്ല. ‘വന്ദേ മാതരം’ ആലപിക്കുകകൂടിയില്ലെന്നും മൗര്യ പറഞ്ഞു. സമാജ് വാദി പാർട്ടി മുതിർന്ന നേതാവ് ശിവ്പാൽ യാദവാണ് മൗര്യക്കെതിരേ രൂക്ഷ വിമർശനമുയർത്തി. തീവ്രവാദികളെ പരിലാളിക്കുന്നത് ബിജെപിയാണെന്നും ഇവരുടെ ഓഫീസുകളിലാണ് ഇത്തരക്കാരെ കാണാൻ കഴിയുകയെന്നും യാദവ് പ്രതികരിച്ചു.