Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : British Mp Tulip Siddiq

ഹസീനയുടെ ബന്ധുവായ ബ്രിട്ടീഷ് എംപിക്ക് തടവുശിക്ഷ വിധിച്ച് ബംഗ്ലാ കോടതി

ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ എം​​​പി​​​യും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ ടൂലി​​​പ് സി​​​ദ്ദി​​​ഖി​​​ക്ക് ബം​​​ഗ്ലാ​​​ദേ​​​ശ് കോ​​​ട​​​തി ര​​​ണ്ടു വ​​​ർ​​​ഷം ത​​​ട​​​വും പി​​​ഴ​​​യും വി​​​ധി​​​ച്ചു.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​യാ​​​ക്ക​​​പ്പെ​​​ട്ട മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന​​​യു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​വാ​​​ണ് ടൂലി​​​പ്. ഹ​​​സീ​​​ന​​​യെ സ്വാ​​​ധീ​​​നി​​​ച്ച് ധാ​​​ക്ക പ്രാ​​​ന്ത​​​ത്തി​​​ൽ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഭൂ​​​മി സ​​​ന്പാ​​​ദി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്.

ഹ​​​സീ​​​ന​​​യ്ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വും ഈ ​​​കേ​​​സി​​​ൽ വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.ല​​​ണ്ട​​​നി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ടൂലി​​​പ് സി​​​ദ്ദി​​​ഖി​​​യു​​​ടെ​​​യും ഇ​​​ന്ത്യ​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന ഹ​​​സീ​​​ന​​​യു​​​ടെ​​​യും അ​​​ഭാ​​​വ​​​ത്തി​​​ലാ​​​ണു വി​​​ചാ​​​ര​​​ണ ന​​​ട​​​ന്ന​​​ത്. ഇ​​​രു​​​വ​​​രും ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ല.

ബ്രിട്ടനിൽ ട്ര​​​ഷ​​​റി മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ടൂലി​​​പ്, ഹ​​​സീ​​​ന​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​നു​​​വ​​​രി​​​യി​​​ൽ രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ഇ​​​ട​​​ക്കാ​​​ല ഭ​​​ര​​​ണ​​​കൂ​​​ടം ഹ​​​സീ​​​ന​​​യ്ക്കും അ​​​നു​​​യാ​​​യി​​​ക​​​ൾ​​ക്കും എ​​​തി​​​രേ എ​​​ടു​​​ത്ത കേ​​​സു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യ കേ​​​സി​​​ൽ ബം​​​ഗ്ലാ കോ​​​ട​​​തി ഹ​​​സീ​​​ന​​​യ്ക്ക് ക​​​ഴി​​​ഞ്ഞ​​​മാ​​​സം വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച മ​​​റ്റൊ​​​രു അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ഹ​​​സീ​​​ന​​​യ്ക്ക് 21 വ​​​ർ​​​ഷം ത​​​ട​​​വു വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up