Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Budget With Aim F

Kannur

സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന് 715 കോ​ടി​യു​ടെ ബ​ജ​റ്റ്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സ്പോ​ർ​ട്സ്-​വ്യാ​പാ​ര സ​മു​ച്ച​യ പ​ദ്ധ​തി​യു​ൾ​പ്പെ​ടെ കോ​ർ​പ​റേ​ഷ​ന് 2026-2027 സാ​മ്പ​ത്തി​ക വ​ർ​ഷം 715,84,22,406 രൂ​പ​യു​ടെ ബ​ജ​റ്റ്. 355,41,31,420 രൂ​പ ചെ​ല​വും 360,42,90,986 മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​പി. താ​ഹി​റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

2025-26 പു​തു​ക്കി​യ ബ​ജ​റ്റി​ല്‍ 544,24,51,317 രൂ​പ​യു​ടെ വ​ര​വും 311,33,30,481 രൂ​പ​യു​ടെ ചെ​ല​വും 232,91,20,836 രൂ​പ​യു​ടെ നീ​ക്കി​യി​രു​പ്പു​മാ​ണ് ഉ​ണ്ടാ​യ​ത്. ഈ ​നീ​ക്കി​യി​രി​പ്പു​ൾ​പ്പെ​ടെ​യാ​ണ് 715,84,22,406 രൂ​പ​യു​ടെ ബ​ജ​റ്റ്. ന​ഗ​ര​ത്തി​ല്‍ സ്‌​പോ​ര്‍​ട്‌​സ്-​വ്യ​പാ​ര സ​മു​ച്ച​യം, നാ​റ്റ് ഓ​ഫീ​സ് പ​ദ്ധ​തി, ക​ണ്ണൂ​ർ ടോ​യ് ടൗ​ൺ പ​ദ്ധ​തി.

ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ളും ഇ​വി ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ, ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ, തെ​രു​വു​നാ​യ നി​യ​ന്ത്ര​ണം, പ​യ്യാ​ന്പ​ല​ത്തെ അ​ന്താ​രാ​ഷ‌​ട്ര ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്ത​ൽ, ക​ണ്ണൂ​ർ സ​വാ​രി, സ്കേ​റ്റിം​ഗ് ബാ​ങ്ക് ട്രാ​ക്ക് എ​ന്നി​വ​യാ​ണ് ബ​ജ​റ്റി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ.

സ്‌​പോ​ര്‍​ട്‌​സ്-വ്യാ​പാ​ര സ​മു​ച്ച​യം

ജ​വ​ഹ​ര്‍ സ്‌​റ്റേ​ഡി​യ​വും പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡും ബ​ന്ധി​പ്പി​ക്കു​ന്ന വ്യാ​പാ​ര സ​മു​ച്ച​യ​മാ​ണ് ബ​ജ​റ്റി​ലെ പ്ര​ധാ​ന പ​ദ്ധ​തി. ജ​വ​ഹ​ർ സ്‌​റ്റേ​ഡി​യ​വും പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡും പൂ​ര്‍​ണ​മാ​യി പൊ​ളി​ച്ച് ആ​ധു​നി​ക​മാ​യ രീ​തി​യി​ല്‍ പു​തു​ക്കി​പ്പ​ണി​യും. അ​ണ്ട​ര്‍ ഗ്രൗ​ണ്ട് വ​ഴി ര​ണ്ടി​ട​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കും. വി​ശാ​ല​മാ​യ പാ​ര്‍​ക്കിം​ഗ്, മ​ള്‍​ട്ടി​പ്ല​ക്‌​സ് തി​യേ​റ്റ​റു​ക​ള്‍, ഫു​ഡ് കോ​ര്‍​ട്ട്, ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ർ, മീ​റ്റിം​ഗ് ഹാ​ളു​ക​ള്‍, മാ​ളു​ക​ള്‍ എ​ന്നി​വ​യ​ട​ക്ക​മാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ഇ​തി​ന്‍റെ ഡി​പി​ആ​റി​ന് ഒ​ന്ന​ര​ക്കോ​ടി ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

നൈ​റ്റ് ഓ​ഫീ​സ് പ​ദ്ധ​തി

പ​ക​ലു​ക​ൾ പോ​ലെ ത​ന്നെ രാ​ത്രി സ​മ​യ​ത്തും സു​ര​ക്ഷി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​ത്തെ​യാ​ണ് 24 മ​ണി​ക്കൂ​ര്‍ സി​റ്റി എ​ന്ന ആ​ശ​യ​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പോ​ലീ​സ്, നൈ​റ്റ് ടൈം ​സെ​ക്യൂ​രി​റ്റീ​സ്, സ്വ​കാ​ര്യ ക​ട ഉ​ട​മ​ക​ൾ, സി​വി​ല്‍ സൊ​സൈ​റ്റി ഓ​ര്‍​ഗ​നൈ​സേ​ഷ​നു​ക​ൾ, യൂ​ത്ത് ഗ്രൂ​പ്പ്, റ​സി​ഡ​ന്‍​സ് വെ​ല്‍​ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നൈ​റ്റ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കും. ഇ​തി​നാ​യി 10 കോ​ടി വ​ക​യി​രു​ത്തി.

ക​ണ്ണൂ​ർ ടോ​യ് ടൗ​ൺ പ​ദ്ധ​തി

നെ​യ്ത്ത്, കൊ​ത്തു​പ​ണി​ക​ൾ മു​ത​ലാ​യ ക​ര​കൗ​ശ​ല മേ​ഖ​ല​യി​ലും തെ​യ്യം, ക​ള​രി​പ​യ​റ്റ് പോ​ലു​ള്ള ജ​ന​കീ​യ ക​ല​ക​ളി​ലും സ​മ്പ​ന്ന​മാ​യ ക​ണ്ണൂ​രി​ന് ഈ ​മേ​ഖ​ല​ക​ളി​ൽ ഗ​ണ്യ​മാ​യ സാ​ധ്യ​ത​ക​ളു​ണ്ട്. ഇ​ത്ത​രം സാ​ധ്യ​ത​ക​ൾ മു​ൻ​നി​ർ​ത്തി ഉ​ത്പാ​ദ​ന ക്ല​സ്റ്റ​റു​ക​ൾ, ഡി​സൈ​ൻ ഇ​ന്നൊ​വേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ, പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സം​യോ​ജി​പ്പി​ച്ച് ക​ളി​പ്പാ​ട്ട നി​ർ​മാ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രുകോ​ടി രൂ​പ വ​ക​യി​രു​ത്തി.

പ​യ്യാ​മ്പ​ല​ത്ത് അ​ന്താ​രാ​ഷ്‌​ട്ര ടൂ​റി​സ്റ്റ് കേ​ന്ദ്രം

പ​യ്യാ​മ്പ​ലം ബീ​ച്ചി​ലെ നി​ല​വി​ലെ വാ​ക്ക് വേ ​നീ​ര്‍​ക്ക​ട​വ് വ​രെ ദീ​ര്‍​ഘി​പ്പി​ക്കും. 24 മീ​റ്റ​ര്‍ റോ​ഡ്, പ്ര​വേ​ശ​ന പാ​ലം, ക്ര​മീ​ക​രി​ച്ച പാ​ര്‍​ക്കിം​ഗ്, സ്മാ​ര്‍​ട്ട് ലൈ​റ്റിം​ഗ്, മോ​ഡേ​ണ്‍ ബ​ങ്കു​ക​ള്‍, ടോ​യ്‌​ല​റ്റു​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ക്കും. ഇ​തി​നാ​യി 2.5 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

ഭ​ക്ഷ​ണ വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ൽ

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ത​ട്ടു​ക​ക​ട​ക​ൾ എ​ന്നി​വ​യ​ട​ക്കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വ​ര പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. ഇ​വി​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഭ​ക്ഷ്യ എ​ണ്ണ​ക​ളു​ടെ ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കും. എ​ണ്ണ​യു​ടെ പ​ഴ​ക്കം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നാ​യി പ​ത്ത് ഫ്രൈ​യിം​ഗ് ഓ​യി​ൽ മോ​ണി​റ്റ​ർ വാ​ങ്ങി​ക്കും. ഇ​തി​നാ​യി പ​ത്തുല​ക്ഷം നീ​ക്കിവ​ച്ചു.

ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ളും ഇ​വി ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളും

 ന​ഗ​ര ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​മാ​യ സ​ഹ​ക​രി​ച്ച് കോ​ർ​പ​റേ​ഷ​ൻ ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. ഇ​തോ​ടൊ​പ്പം ത​ന്നെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​വി ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കും. ഇ​തി​നാ​യി അ​ഞ്ചു​കോ​ടി വ​ക​യി​രു​ത്തി.

ക​ണ്ണൂ​ർ സ​വാ​രി ട്രാ​വ​ൽ സ​ർ​ക്യൂ​ട്ട്

ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ നേ​രി​ടു​ന്ന ഓ​ൺലൈ​ൻ ടാ​ക്സി സം​വി​ധാ​ന​ങ്ങ​ളി​ലെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കാ​നാ​യി ട്രാ​വ​ൽ സ​ർ​ക്യൂ​ട്ട് സം​വി​ധാ​നം ഒ​രു​ക്കും. വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ, ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു​ള്ള യാ​ത്രാ സം​വി​ധാ​ന​മാ​ണ് ക​ണ്ണൂ​ർ സ​വാ​രി. ഇ​തി​നാ​യി അ​ഞ്ചുല​ക്ഷം വ​ക​യി​രു​ത്തി.

സ്കേ​റ്റിം​ഗ് ബാ​ങ്ക് ട്രാ​ക്ക്

ഉ​ത്ത​ര​മ​ല​ബാ​റി​ലെ ആ​ദ്യ സ്കേ​റ്റിം​ഗ് ബാ​ങ്ക് ട്രാ​ക്ക് പ​ള്ളി​യാംമൂ​ല​യി​ൽ നി​ർ​മി​ക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് സൈ​ക്ലിം​ഗ് റാ​ന്പ്, വാ​ക്ക് വേ എ​ന്നി​വ കൂ​ട്ടി​യോ​ജി​പ്പി​ച്ച് ഭാ​വി​യി​ൽ​ സ്പോ​ർ​ട് കോം​പ്ല​ക്സാ​ക്കി മാ​റ്റും. ഇ​തി​നാ​യി ഒ​രുകോ​ടി അ​നു​വ​ദി​ച്ചു.

 മ​റ്റു പ്ര​ധാ​ന പ​ദ്ധ​തി​ക​ളും ബ്രാ​ക്ക​റ്റി​ൽ വ​ക​യി​രു​ത്തി​യ തു​ക​യും

സ​മ​ഗ്ര ന​ഗ​ര ഡ്രെ​യി​നേ​ജ് സം​വി​ധാ​നം (ഏ​ഴുകോ​ടി), ആ​ധു​നി​ക ജൈ​വ-​ഖ​ര​മാ​ലി​ന്യ മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​നം (ആ​റുകോ​ടി), ശാ​സ്ത്രീ​യ റോ​ഡ് വി​ക​സ​ന​വും പ​രി​പാ​ല​ന സം​വി​ധാ​നം, കോ​ർ​പ​റേ​ഷ​ൻ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം (അ​ഞ്ചുകോ​ടി വീ​തം), അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി (3.56 കോ​ടി), കാ​ർ​ഷി​ക മേ​ഖ​ല-വെ​ർ​ട്ടി​ക്ക​ൽ ഫാ​മിം​ഗ് (2.5 കോ​ടി), തീ​ര​ദേ​ശ ടൂ​റി​സം, മ​ഹാ​ത്മ വാ​ർ​ഡ് സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ (ര​ണ്ടുകോ​ടി വീ​തം), ​തെ​രു​വു​നാ​യ​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന സ​മ​ഗ്ര പ​ദ്ധ​തി, പൂ​ർ​ണ ക​വ​റേ​ജോ​ടെ​യു​ള്ള ആ​ധു​നി​ക സൗ​രോ​ർ​ജ തെ​രു​വുവി​ള​ക്കു​ക​ൾ, തൊ​ഴി​ൽ/​ജോ​ബ് വെ​ബ്‌സൈ​റ്റ്,

ക​ണ്ണൂ​ർ ദ​സ​റ-(സ്പോ​ൺ​സ​ർ​ഷി​പ്പ്), മാ​ലി​ന്യ നീ​ക്ക​ത്തി​ന് ആ​ധു​നി​ക റോ​ബോ​ട്ടി​ക് സം​വി​ധാ​നം (ഒ​രുകോ​ടി വീ​തം), സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ യൂ​ണി​ഫോം (85 ല​ക്ഷം), കോ​ർ​പ്പ​റേ​ഷ​ൻ ഭ​വ​ന സം​ര​ക്ഷ​ണ പ​ദ്ധ​തി, മ​ത്സ്യം ന​മ്മു​ടെ സ​മ്പ​ത്ത് (80 ല​ക്ഷം വീ​തം), യു​ജി ഡെ​ക്റ്റ് സം​വി​ധാ​നം, മൃ​ഗ സം​ര​ക്ഷ​ണ പ​രി​പാ​ടി (50 ല​ക്ഷം വീ​തം), അ​ന്താ​രാ​ഷ്‌​ട്ര ന​ഗ​ര രൂ​പ​കല്പ​ന, എ​ഐ അ​ടി​സ്ഥാ​ന ആ​സൂ​ത്ര​ണം, ത്രിഡി ന​ഗ​ര ദൃ​ശ്യാ​വ​ത​ര​ണം, കോ​ർ​പ​റേ​ഷ​ൻ ജീ​വ​ൻര​ക്ഷാ പ​ദ്ധ​തി (20 ല​ക്ഷം വീ​തം), മേ​യേ​ഴ്സ് ട്രോ​ഫി (11 ല​ക്ഷം),

നെ​യ്ത്ത്-​ക​ള​രി-​തെ​യ്യം അ​നു​ഭ​വ കേ​ന്ദ്രം, വ​യോ​ജ​ന സൗ​ഹൃ​ദ ന​ഗ​ര​സ​ഭ, ഹം​ഗ് ഫ്രീ ​സി​റ്റി (ഇ​ന്ദി​ര ഗാ​ന്ധി കാ​ന്‍റീ​ൻ) (10 ല​ക്ഷം വീ​തം), ക​ണ്ണൂ​ർ ഡ​വ​ല​പ്പ്മെ​ന്‍റ് അ​ഥോ​റി​റ്റി, ധ​ന​കാ​ര്യ ക​ൺ​സ​ൾ​ട്ട​ൻ​സി ആൻഡ് ഫ​ണ്ട് മൊ​ബി​ലൈ​സേ​ഷ​ൻ സെ​ൽ (അ​ഞ്ചു ല​ക്ഷം വീ​തം), അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ന​ഗ​ര സൈ​ൻ​ബോ​ർ​ഡ് ആ​ൻ​ഡ് വ​ഴി​കാ​ട്ടി സം​വി​ധാ​നം (നാലുല​ക്ഷം), ക​ണ്ണൂ​ർ യൂ​ത്ത് ഇ​ന്നോ​വേ​ഷ​ൻ ആ​ൻ​ഡ് സ്കി​ൽ ഹ​ബ് (ര​ണ്ടുല​ക്ഷം), ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നും ന​ഗ​ര​വ​നവും (1.23 ല​ക്ഷം).

Latest News

Corehub Up