Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Building Inaugurated

Kozhikode

വി​മ​ല യു​പി സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു

നെ​ല്ലി​പ്പൊ​യി​ൽ: മ​ഞ്ഞു​വ​യ​ൽ വി​മ​ല യു​പി സ്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ​യും ഡി​ജി​റ്റ​ൽ ക്ലാ​സ് മു​റി​ക​ളു​ടെ​യും വെ​ഞ്ച​ിരി​പ്പും ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.
താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഡി​ജി​റ്റ​ൽ ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു യോ​ഗം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്‌ വൈസ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ശേ​രി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റി​യാ​ന​സ് സു​ബൈ​ർ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് വ​ള്ളി​ക്കു​ന്നേ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ജി​ബി​ൻ പോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് കു​ര്യ​ൻ, വാ​ർ​ഡ് മെ​മ്പ​ർ വി​ത്സ​ൻ ത​റ​പ്പേ​ൽ, ആ​ൻ​സി തോ​മ​സ്, അ​റ്റ്ലി​ൻ മേ​രി ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up