ഗോഹട്ടി: ആസാം സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വേദിക്കരികിൽനിന്നു വെടിയുണ്ടകളുമായി യുവാവിനെ പിടികൂടി. പ്രവേശന കവാടത്തിൽ വച്ചാണ് യുവാവ് പോലീസ് പിടിയിലായത്.
ഇയാളിൽനിന്ന് വെടിയുണ്ടകൾ മാത്രമാണ് കണ്ടെടുത്തതെന്നും തോക്കോ മറ്റ് ആയുധങ്ങളോ കൈവശമില്ലായിരുന്നെന്നും പോലീസ് പറഞ്ഞു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കും മറ്റ് മന്ത്രിമാർക്കും ഗവർണർ ലക്ഷ്മൺ പ്രസാദ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിനു മുന്പാണ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിർമല സീതാരാമൻ, സർബാനന്ദ സൊനോവാൾ, നിതിൻ ഗഡ്കരി എന്നിവരും മറ്റ് സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാരും നയതന്ത്രജ്ഞരും ഉൾപ്പെടെ ഒരുലക്ഷത്തോളെ പേർ ചടങ്ങിൽ സംബന്ധിക്കാനെത്തിയിരുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.