Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bureauofindianstandards

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സ്ക്രീ​ൻ ഗാ​ർ​ഡു​ക​ൾ​ക്ക് നി​രോ​ധ​നം: പു​തി​യ ബി​ഐ​എ​സ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സ്മാ​ർ​ട്ട്‌​ഫോ​ൺ സ്ക്രീ​ൻ പ്രൊ​ട്ട​ക്റ്റ​റു​ക​ളു​ടെ​യും ടെ​മ്പ​ർ​ഡ് ഗ്ലാ​സു​ക​ളു​ടെ​യും വി​ൽ​പ്പ​ന ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. സ്മാ​ർ​ട്ട്‌​ഫോ​ൺ സ്ക്രീ​ൻ ഗാ​ർ​ഡു​ക​ളെ കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ഐ​ടി മ​ന്ത്രാ​ല​യം നി​ർ​ബ​ന്ധി​ത ബി​ഐ​എ​സ് ര​ജി​സ്‌​ട്രേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

2027 ഏ​പ്രി​ൽ ഒന്ന് മു​ത​ൽ നി​ശ്ചി​ത നി​ല​വാ​രം പു​ല​ർ​ത്താ​ത്ത സ്ക്രീ​ൻ പ്രൊ​ട്ട​ക്റ്റ​റു​ക​ൾ ഇ​ന്ത്യ​യി​ൽ വി​ൽ​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​കി​ല്ല. 2026 സെ​പ്റ്റം​ബ​ർ 21നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി​യ​ത്.

2027 ഏ​പ്രി​ൽ ഒന്ന് മു​ത​ൽ നി​ർ​മാ​താ​ക്ക​ളും ഇ​റ​ക്കു​മ​തി​ക്കാ​രും സ്ക്രീ​ൻ ഗാ​ർ​ഡു​ക​ൾ IS 19348:2025 എ​ന്ന ബി​ഐ​എ​സ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

കൃ​ത്യ​മാ​യ അ​ള​വ്, ഗ്ലാ​സി​ന്‍റെ ബ​ലം, ഉ​പ​രി​ത​ല ഗു​ണ​നി​ല​വാ​രം എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണം. പ്ര​കാ​ശം ക​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ വ്യ​ക്ത​ത​യും നി​ർ​മാ​ണ വൈ​ക​ല്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കും.

ഒ​ലി​യോ​ഫോ​ബി​ക് കോ​ട്ടിം​ഗ്, ആ​ന്‍റി-​ഗ്ലെ​യ​ർ, ബ്ലൂ-​ലൈ​റ്റ് ഫി​ൽ​ട്ട​റിം​ഗ്, പ്രൈ​വ​സി ഫി​ലി​മു​ക​ൾ, പ​ശ​യു​ടെ ഗു​ണ​നി​ല​വാ​രം എ​ന്നി​വ നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.


നി​ർ​മാ​താ​വി​ന്‍റെ പേ​ര്, ബാ​ച്ച് ന​മ്പ​ർ, ഗ്ലാ​സി​ന്‍റെ ക​നം എ​ന്നി​വ പാ​ക്ക​റ്റി​ന് മു​ക​ളി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം.

വ്യാ​ജ​വും കു​റ​ഞ്ഞ ഗു​ണ​നി​ല​വാ​ര​മു​ള്ള​തു​മാ​യ ടെ​മ്പ​ർ​ഡ് ഗ്ലാ​സു​ക​ൾ വി​പ​ണി​യി​ൽ നി​ന്ന് ഒ​ഴി​വാ​കു​ന്ന​തോ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഉ​ത്പ്പ​ന്ന​ങ്ങ​ൾ ല​ഭി​ക്കും.

പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് പ​രി​ശോ​ധ​ന​ക​ളും സ​ർ​ട്ടി​ഫി​ക്കേ​ഷ​നും പൂ​ർ​ത്തി​യാ​ക്കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ൽ നി​ർ​മാ​ണ​ച്ചെ​ല​വി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രാം. എ​ന്നാ​ൽ വി​ല വ​ർ​ദ്ധി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ഉ​ൽ​പ്പാ​ദ​ക​ർ​ക്കും ഇ​റ​ക്കു​മ​തി​ക്കാ​ർ​ക്കും പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ 6 മാ​സ​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 2016ലെ ​ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് ഈ ​പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up