Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Workers

Malappuram

സ​മ​യ​പ്രശ്നം; നി​ല​ന്പൂ​രി​ൽ  ബ​സ് ജീ​വ​ന​ക്കാർ തമ്മിൽ തെറിവിളി, കൂട്ടത്തല്ല്;പാവം യാ​ത്ര​ക്കാ​ർ

നി​ല​ന്പൂ​ർ: കൃ​ത്യ​സ​മ​യം പാ​ലി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ളെത്തു​ട​ർ​ന്ന് കൊ​ന്പു​കോ​ർ​ത്ത് സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ.

യാ​ത്ര​ക്കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യാ​ണ് പ​ല​പ്പോ​ഴും സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലും ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള ത​മ്മി​ൽ​ത്ത​ല്ലും. കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ കി​ട്ടാ​ൻ സ​മ​യം തെ​റ്റി​ച്ച് ഓ​ടു​ന്ന​തും ഗ​താ​ഗ​തക്കു​രു​ക്കി​ൽ​പ്പെ​ട്ട് സ​മ​യം വൈ​കു​ന്ന​തും മ​റ്റു​മാ​ണ് മി​ക്ക​പ്പോ​ഴും സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സ് മേ​ഖ​ല​യി​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​ത്.

സ​യ​മ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം നി​ല​ന്പൂ​രി​ൽ ഏ​റ്റു​മു​ട്ടി​യി​രു​ന്നു.
നി​ല​ന്പൂ​ർ ടൗ​ണി​ൽ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം കെഎ​ൻ​ജി റോ​ഡി​ലാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ലു​ണ്ടാ​യ​ത്.

നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ ബ​സു​ക​ൾ നി​ർ​ത്തി ജീ​വ​ന​ക്കാ​ർ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. സ​മ​യ​ത്തെ​ച്ചൊ​ല്ലി ഇ​രു ബ​സു​ക​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ മ​ഞ്ചേ​രി​യി​ൽനി​ന്ന് തു​ട​ങ്ങി​യ വാ​ക്കേ​റ്റം പോ​ർ​വി​ളി​യി​ലും നി​ല​ന്പൂ​ർ ടൗ​ണി​ൽ കൂ​ട്ട​ത്ത​ല്ലി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

മി​നു​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റു​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ ഗ​താ​ഗ​തക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്പോ​ൾ ന​ഷ്ട​മാ​കു​ന്ന സ​മ​യം വീ​ണ്ടെ​ടു​ക്കാ​ൻ ബ​സു​ക​ളു​ടെ മ​ത്സ​ര ഓ​ട്ട​ങ്ങ​ളും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കാ​റു​ണ്ട്.

നി​ല​ന്പൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പൊ​തു​നി​ര​ത്തി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തി​നും സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി​യ​തി​നും ആ​റ് ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി സാ​ജു കെ. ​ഏബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.

Latest News

Corehub Up