Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Business Opportunities

കേ​ര​ള​ത്തി​ന്‍റെ വ്യാ​പാ​രസാ​ധ്യ​ത​ക​ൾ യൂ​റോ​പ്യ​ൻ പാ​ര്‍​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച് മ​ല​യാ​ളി

കൊ​​​​ച്ചി: യൂ​​​​റോ​​​​പ്യ​​​​ന്‍ പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വ്യാ​​​​പാ​​​​ര​​​മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വാ​​​​ണി​​​​ജ്യ​​​​രേ​​​​ഖ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു ​മ​​​ല​​​യാ​​​ളി.

പാ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സു​​​​ജി​​​​ത്ത് എ​​​​സ്. നാ​​​​യ​​​​രാ​​​​ണ് ‘ഇ​​​​ന്ത്യ-​​​​ഇ​​​​യു എ​​​​ഫ്ടി​​​​എ: വി​​​​പ​​​​ണി പ്ര​​​​വേ​​​​ശ​​​​നം മു​​​​ത​​​​ല്‍ ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​നാ​​​​ഴി വ​​​​രെ’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ലു​​​​ള്ള സ​​​​മ​​​​ഗ്ര റി​​​​പ്പോ​​​​ര്‍​ട്ട് ബ്ര​​​​സ​​​​ല്‍​സി​​​​ലെ യൂ​​​​റോ​​​​പ്യ​​​​ന്‍ പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

ജ​​​​നു​​​​വ​​​​രി​​​​യി​​​​ല്‍ ഇ​​​​ന്ത്യ​​​​യും യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​നും ഒ​​​​പ്പി​​​​ട്ട സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​രക്ക​​​​രാ​​​​ര്‍ എ​​​​ങ്ങ​​​​നെ കേ​​​​ര​​​​ള​​​​ത്തി​​​​ന് ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന​​​​താ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലെ ഉ​​​​ള്ള​​​​ട​​​​ക്കം. ക​​​​ട​​​​ല്‍വി​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍, സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന​​​​ങ്ങ​​​​ള്‍, റ​​​​ബ​​​​ര്‍, ക​​​​ശു​​​​വ​​​​ണ്ടി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​ര്‍​ക്ക് ഈ ​​​​ക​​​​രാ​​​​ര്‍ എ​​​​ങ്ങ​​​​നെ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താം എ​​​​ന്ന​​​​തി​​​​നു​​​​ള്ള വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ടെ​​​​ന്ന് സു​​​​ജി​​​​ത്ത് പ​​​​റ​​​​ഞ്ഞു.

ചെ​​​​റു​​​​കി​​​​ട ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്കും ക​​​​രാ​​​​റി​​​​ല്‍നി​​​​ന്നു പ്ര​​​​യോ​​​​ജ​​​​നം നേ​​​​ടാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന വ​​​​ഴി​​​​ക​​​​ളും വി​​​​ശ​​​​ദ​​​​മാ​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ട് രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

യൂ​​​​റോ​​​​പ്യ​​​​ന്‍ പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​ന്‍റെ അം​​​​ഗീ​​​​കൃ​​​​ത​​​ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ യൂ​​​​റോ​​​​പ്പ് ഇ​​​​ന്ത്യ സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ ബി​​​​സി​​​​ന​​​​സ് ആ​​​​ന്‍​ഡ് ഇ​​​​ന്‍​ഡ​​​​സ്ട്രി​​​​യു​​​​ടെ (ഇ​​​​ഐ​​​​സി​​​​ബി​​​​ഐ) ചെ​​​​യ​​​​ര്‍​മാ​​​​നും സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​ണ് സു​​​​ജി​​​​ത്.

Latest News

Corehub Up