Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : But No Road

Thiruvananthapuram

പാലം റെഡി, പക്ഷെ റോഡില്ല!

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ കാ​വി​ൻ​പു​റം വാ​ർ​ഡി​ൽ മേ​ച്ചി​റ-​കൊ​ല്ലോ​ട് തോ​ടി​ന് കു​റു​കെ ശ​ക​ല​ത്തു​വി​ളാ​ക​ത്ത് പാ​ല​മാ​യെ​ങ്കി​ലും സ​മാ​ന്ത​ര​റോ​ഡ് പ​ണി​യാ​ത്ത​തി​നാ​ൽ ദു​രി​ത​ത്തി​ലാ​ണ് വാ​ഹ​ന​യാ​ത്രി​ക​ർ. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം 2015-ലാ​ണ് തോ​ടി​ന് കു​റു​കെ പാ​ല​വും അ​നു​ബ​ന്ധ റോ​ഡും പ​ണി​യാ​ൻ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ട്ട​ത്.

എ​ന്നാ​ൽ വേ​ണ്ട തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ പ​ദ്ധ​തി മു​ട​ങ്ങി. ഇ​തി​നി​ടെ ക​ഴി​ഞ്ഞ എ​ൽഡിഎ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ മ​റ്റൊ​രു ഫ​ണ്ടി​ൽ പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കി. എ​ന്നാ​ൽ അ​പ്രോ​ച്ച് റോ​ഡ് പ​ണി ന​ട​ന്നി​ല്ല. കൂ​ടാ​തെ പൂ​ർ​ത്തി​യാ​യ പാ​ല​ത്തി​ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പാ​ത​യേ​ക്കാ​ളും ഉ​യ​രം കൂ​ടു​ത​ലാ​യ​തോ​ടെ സ​മാ​ന്ത​ര റോ​ഡ് പ​ണി​ക്കു​ള്ള ചെ​ല​വും കൂ​ടി. റോ​ഡി​ല്ലാ​തെ പാ​ലം​കൊ​ണ്ട് ഉ​പ​യോ​ഗ​മി​ല്ലാ​ത്ത സ്ഥി​തി വ​ന്ന​തോ​ടെ 2022-23-ൽ 7,19,000 ​രൂ​പ റോ​ഡി​നാ​യി അ​നു​വ​ദി​ച്ചു.

ഈ ​പ​ദ്ധ​തി​യും വ​ഴി​യി​ലാ​യി. ഇ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. വീ​ണ്ടും 2024-25ൽ ​റോ​ഡി​നാ​യി 10,92,733 അ​നു​വ​ദി​ക്കു​ക​യും പ​ണി ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​തും നി​ല​ച്ചു. പാ​ല​ത്തി​ന് അ​നു​ബ​ന്ധ​മാ​യി 20 മീ​റ്റ​റോ​ളം ദൂ​രം മാ​ത്ര​മാ​ണ് റോ​ഡ് പ​ണി​യാ​നാ​യ​ത്. നി​ല​വി​ൽ റോ​ഡി​ൽ​നി​ന്നു 200 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് തോ​ട്ടി​ൽ പാ​ർ​ശ്വ​ഭി​ത്തി പ​ണി​താ​ലേ സ​മാ​ന്ത​ര റോ​ഡ് പൂ​ർ​ത്തി​യാ​ക്കാ​നാ​കൂ. ഇ​തി​ൽ 10 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് പ​ഴ​യ പ​ദ്ധ​തി​യി​ൽ പ​ണി​ത പാ​ർ​ശ്വ​ഭി​ത്തി നി​ല​വി​ലു​ണ്ട്.

ഇ​പ്പോ​ൾ പാ​ല​മു​ണ്ടെ​ങ്കി​ലും റോ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​വാസികൾക്ക് കാ​ൽ​ന​ട​യാ​ത്ര​യാ​ണ് ആ​ശ്ര​യം. അ​പ്രോ​ച്ച് റോ​ഡ് പൂ​ർ​ത്തി​യാ​യാ​ൽ കി​ള്ളി​യി​ൽ​നി​ന്നു മ​ണ​ലി-​മേ​ച്ചി​റ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്രാ​ദു​രി​തം അ​വ​സാ​നി​ക്കും.

പ​ല​ത​വ​ണ റോ​ഡി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​ത്ത​ത് വീ​ഴ്ച​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണി​ത്‌. അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ച് റോ​ഡ് പൂ​ർ​ത്തി​യാ​ക്കി യാ​ത്രാ​ദു​രി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം..

 

 

Latest News

Corehub Up