Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buy AC

എ.​സി വാ​ങ്ങാ​ൻ ഭ​ർ​ത്താ​വ് വി​സ​മ്മ​തി​ച്ചു; മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: എ.​സി വാ​ങ്ങാ​ൻ ഭ​ർ​ത്താ​വ് വി​സ​മ്മ​തി​ച്ച​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. തി​രു​വ​ള്ളൂ​രി​ന് സ​മീ​പം പൂ​ണ്ടി ജ​യ​റാം സ്ട്രീ​റ്റി​ൽ താ​മ​സി​ക്കു​ന്ന മോ​ണി​ക്ക​യാ​ണ് (25) മ​രി​ച്ച​ത്. ക​ടു​ത്ത ചൂ​ടു​കാ​ര​ണം രാ​ത്രി ഉ​റ​ങ്ങാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ വീ​ട്ടി​ൽ എ.​സി വാ​ങ്ങാ​ൻ മോ​ണി​ക്ക ഭ​ർ​ത്താ​വ് ആ​കാ​ശി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ആ​കാ​ശ് സ​മ്മ​തി​ച്ചി​ല്ല. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​താ​യി പ​റ​യു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​കാ​ശും സ​ഹോ​ദ​ര​നും അ​ച്ഛ​നും അ​മ്മ​യും വീ​ടി​ന്‍റെ ടെ​റ​സി​ൽ ഉ​റ​ങ്ങാ​ൻ പോ​യ​പ്പോ​ൾ മോ​ണി​ക്ക വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ ആ​കാ​ശ് കി​ട​പ്പു​മു​റി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഭാ​ര്യ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പു​ല്ലാ​ര​മ്പാ​ക്കം പോ​ലീ​സ് വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ള്ളൂ​ർ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up