Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buying Petrol

കാ​ര്‍ ക​ത്തി ഗ​ര്‍​ഭി​ണി മ​രി​ച്ച സം​ഭ​വം; പെ​ട്രോ​ള്‍ വാ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന്, കേസിൽ ദു​രൂഹ​ത​യേ​റു​ന്നു

കോ​​​ഴി​​​ക്കോ​​​ട്: പേ​​​രാ​​​മ്പ്ര ചെ​​​റു​​​വ​​​ണ്ണൂ​​​ർ ക​​​ക്ക​​​റ​​​മു​​​ക്ക് റോ​​​ഡി​​​ൽ ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കാ​​​ർ ക​​​ത്തി ഗ​​​ർ​​​ഭി​​​ണി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം.

ക​​​ക്ക​​​റ​​​മു​​​ക്ക് പൂ​​​വ​​​ത്തും​​​ചാ​​​ലി​​​ൽ ര​​​ജി​​​ൻ​​​ലാ​​​ലി​​​ന്‍റെ ഭാ​​​ര്യ സോ​​​ന (27) ആ​​​ണ് കാ​​​റി​​​നു​​​ള്ളി​​​ല്‍ വെ​​​ന്തു മ​​​രി​​​ച്ച​​​ത്.

കേ​​​സി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ ന​​​ടു​​​വ​​​ണ്ണൂ​​​രി​​​ലെ പെ​​​ട്രോ​​​ൾ പ​​​മ്പി​​​ൽ​​​നി​​​ന്നു​​​ള്ള ദൃ​​​ശ്യ​​​ങ്ങ​​​ളാ​​​ണു പോ​​​ലീ​​​സി​​​ന് കി​​​ട്ടി​​​യ​​​ത്. സം​​​ഭ​​​വ​​​ദി​​​വ​​​സം ഒ​​​രു സ്ത്രീ ​​​പ​​​മ്പി​​​ലെ​​​ത്തി ക​​​ന്നാ​​​സി​​​ൽ പെ​​​ട്രോ​​​ൾ വാ​​​ങ്ങു​​​ന്ന​​​താ​​ണു സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ത്.​ ഇ​​​ത് സോ​​​ന​​ത​​​ന്നെ​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു.​​​പെ​​​ട്രോ​​​ൾ വാ​​​ങ്ങി​​​യ​​​ത് ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണോ എ​​​ന്ന കാ​​​ര്യ​​​മു​​​ള്‍​പ്പെ​​​ടെ അ​​​ന്വേ​​​ഷി​​​ക്കു​​​ക​​​യാ​​​ണ്.

മാ​​​തൃ​​​സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക​​​ൾ അ​​​ശ്വ​​​തി​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു സോ​​​ന സം​​​ഭ​​​വ​​​ദി​​​വ​​​സം ഷോ​​​പ്പിം​​​ഗി​​നു പോ​​​യ​​​ത്. എ​​​ന്നാ​​​ൽ സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നാ​​​യി ത​​​ങ്ങ​​​ൾ ര​​​ണ്ടു ​പേ​​​രും വ്യ​​​ത്യ​​​സ്ത ക​​​ട​​​ക​​​ളി​​​ലേ​​​ക്കു പോ​​​യെ​​​ന്നും സോ​​​ന എ​​​ന്താ​​​ണ് വാ​​​ങ്ങി​​​യ​​​തെ​​​ന്നു ത​​​നി​​​ക്ക് അ​​​റി​​​യി​​​ല്ലെ​​​ന്നും അ​​​ശ്വ​​​തി പ​​​റ​​​ഞ്ഞു.

അ​​​പ​​​ക​​​ടം ന​​​ട​​​ന്ന ദി​​​വ​​​സം അ​​​ശ്വ​​​തി​​​യു​​​ടെ വീ​​​ട്ടി​​​ൽ​​​നി​​​ന്നാ​​​ണു സോ​​​ന​​​യെ ഭ​​​ർ​​​ത്താ​​​വ് ര​​​ജി​​​ൻ​​​ലാ​​​ൽ കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​വ​​​രും ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു പോ​​​യി. അ​​​വി​​​ടെ​​​നി​​​ന്ന് മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു കാ​​​റി​​​നു തീ​​​പി​​​ടി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണോ ഇ​​​പ്പോ​​​ൾ പോ​​​ലീ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ടി​​​രി​​​ക്കു​​​ന്ന സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ എ​​​ന്ന് സം​​​ശ​​​യ​​​മു​​​ള്ള​​​താ​​​യി സോ​​​ന​​​യു​​​ടെ അ​​​മ്മാ​​​വ​​​ൻ സ​​​ത്യ​​​ൻ ആ​​​രോ​​​പി​​​ച്ചു. സ​​​ത്യം പു​​​റ​​​ത്തു​​​വ​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കാ​​​റി​​​നു​​​ള്ളി​​​ൽ തീ​​​പി​​​ടി​​​ച്ച​​​ത് പെ​​​ട്രോ​​​ൾ ക​​​ത്തി​​​യാ​​​ണെ​​​ന്ന സൂ​​​ച​​​ന നേ​​​ര​​​ത്തേ പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക സ്ഥി​​​രീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.​ കാ​​​റി​​​ന്‍റെ ഉ​​​ൾ​​​വ​​​ശം മാ​​​ത്രം ക​​​ത്തി​​​യ​​​തി​​​നാ​​​ൽ തു​​​ട​​​ക്കം​​​മു​​​ത​​​ലേ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു. കാ​​​ർ ഓ​​​ടി​​​ച്ച ഭ​​​ർ​​​ത്താ​​​വ് ര​​​ജി​​​ൻ​​​ലാ​​​ൽ (34) ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

നാ​​​ട്ടു​​​കാ​​​ർ ഓ​​​ടി​​​ക്കൂ​​​ടി​​​യാ​​​ണ് കാ​​​റി​​​ലെ തീ ​​​കെ​​​ടു​​​ത്തി​​​യ​​​ത്. പേ​​​രാ​​​മ്പ്ര ഡി​​​വൈ​​​എ​​​സ്പി എ.​​​ടി. അ​​​ഗ​​​സ്റ്റി​​​ന്‍, മേ​​​പ്പ​​​യ്യൂ​​​ര്‍ പോ​​​ലീ​​​സ് ഇ​​​ന്‍​സ്പ​​​ക്ട​​​ര്‍ എ. ​​​അ​​​ജീ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം

Latest News

Corehub Up