Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : By ATM

Alappuzha

എ​ടി​എ​മ്മി​ൽനി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു

മാ​ന്നാ​ർ: എ​ടി​എ​മ്മി​ൽനി​ന്നും പ​ണ​മെ​ടു​ക്കാ​ൻ എ​ത്തി​യ ആ​ൾ​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു. മാ​ന്നാ​ർ ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്ബി​ഐ​യു​ടെ എ​ടി​എ​മ്മി​ൽ പ​ണം എ​ടു​ക്കാ​ൻ വ​ന്ന​യാ​ളി​നാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ കു​ട്ട​മ്പേ​രൂ​ർ ഊ​ട്ടു​പ​റ​മ്പി​ൽ ജേ​ക്ക​ബ് ചാ​ക്കോ​യ്ക്കാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ഇ​ല​ക്ട്രീ​ഷ്യ​നായ ജേ​ക്ക​ബ് ചാ​ക്കോ കൈയിലുണ്ടാ​യി​രു​ന്ന ടെ​സ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ടി​എമ്മിന്‍റെ പ്ര​ധാ​ന വാ​തി​ൽ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യു​തി ഉ​ള്ള​താ​യി മ​ന​സി​ലാ​ക്കി.

തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​വ​രെ​ത്തി വൈ​ദ്യു​തി​ബ​ന്ധം വി​ഛേദി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​ര​ത്തി​ൽ മു​ഴു​വ​ൻ ഇ​ട​ങ്ങ​ളി​ലും വൈ​ദ്യു​തി പ്ര​വ​ഹി​ക്കാ​ൻ കാ​ര​ണം എ​ന്താ​ണെ​ന്ന് വി​ശ​ദ​മാ​യി​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വൈ​ദ്യു​തി​പ്ര​വാ​ഹം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

Latest News

Corehub Up