Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : By Threatening

Alappuzha

ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മം: മൂ​ന്നം​ഗ ക്രി​മി​ന​ൽ സം​ഘം അ​റ​സ്റ്റി​ൽ

കാ​യം​കു​ളം: മൂ​ന്ന് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്നു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ളാ​യ മ​ത്തി ആ​ഷി​ഖ് എ​ന്ന ആ​ഷി​ഖ് (26), അ​ൻ​ഷാ​ദ് (31), ഓ​ച്ചി​റ വ​വ്വാ​ക്കാ​വ് സ്വ​ദേ​ശി ബി​ൻ​ഷാ​ദ് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ മൂ​വ​ർ​ക്കും എ​തി​രെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

കാ​യം​കു​ളം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളാ​ണ് ഒ​ന്നാം പ്ര​തി​യാ​യ ആ​ഷി​ഖ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്പ​തോ​ടെ ഓ​ച്ചി​റ ക്ഷേ​ത്ര​ത്തി​ലെ പ​ന്ത്ര​ണ്ട് വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​മ്യൂ​സ്മെ​ന്‍റ് കാ​ർ​ണി​വ​ൽ ന​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. കാ​ർ​ണി​വ​ൽ മാ​നേ​ജ​രാ​യ തി​രു​വ​ല്ലം സ്വ​ദേ​ശി ഇ​ബ്രാ​ഹി​മി​നെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മൂ​ന്ന് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്യ്തു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ സ്ഥ​ല​ത്ത് എ​ത്തി​യ പൊ​ലി​സ് പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.


ഓ​ച്ചി​റ എ​സ്എ​ച്ച്ഒ അ​ഭി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ജ​യ​രാ​ജ പ​ണി​ക്ക​ർ, അ​നി​ൽ​കു​മാ​ർ, സു​മേ​ഷ്, സി​പി​ഒ മാ​രാ​യ വൈ​ശാ​ഖ്, ദീ​പ്‌​സ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തത്.

Latest News

Corehub Up