തിരുവനന്തപുരം: അത്ലറ്റിക് കലണ്ടറിൽ മാറ്റം വരുത്തി അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ.
മേയ് 22 മുതൽ 25 വരെ റാഞ്ചിയിൽ നടക്കുന്ന ദേശീയ സീനിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പ് ഗ്ലാസ്ഗോയിൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിന് യോഗ്യതയ്ക്കുള്ള അവസാന അവസരമായി നിശ്ചയിച്ചു.
ഈ ടൂർണമെന്റ് ഏഷ്യൻ അണ്ടർ -23 ചാന്പ്യൻഷിപ്പിലേക്കുള്ള യോഗ്യതാ മത്സരവുമായിരിക്കും. നാഷണൽ ജൂണിയർ മീറ്റ് ഏപ്രിലിലും ഇന്ത്യൻ ഓപ്പണ്‍ അത്ലറ്റിക് ഓഗസ്റ്റിലും നടത്തും.
ജൂണ്‍ 24-ന് ഭുവനേശ്വറിൽ ആരംഭിക്കുന്ന ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് ചാന്പ്യൻഷിപ്പാണ് ഏഷ്യൻ ഗെയിംസിന് യോഗ്യത നേടാനുള്ള അവസാന അവസരം.
ഏഷ്യൻ ഗെയിംസും കോമണ്‍വെൽത്തും അടുത്തടുത്ത മാസങ്ങളിൽ നടക്കുന്ന സാഹചര്യത്തിൽ ഏഷ്യൻ ഗെയിംസിനാണ് രാജ്യം കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് അത്ലറ്റിക് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ് പറഞ്ഞു.