Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Call Recording

പിം​പ് എ​ന്ന് പ​റ​ഞ്ഞു​പ​ര​ത്തു​ന്ന​തി​നോ​ട് വി​യോ​ജി​പ്പു​ണ്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ ഒ​ക്കെ പി​ന്തു​ണ​ച്ച​തി​ൽ മാ​പ്പ്: മാ​ലാ പാ​ർ​വ​തി  

ത​നി​ക്കെ​തി​രെ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് ന​ടി മാ​ലാ പാ​ർ​വ​തി. ‘അ​മ്മ’ ഓ​ഫി​സി​ലെ സി​സി​ടി​വി​യി​ലെ ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ ചോ​ർ​ത്തി പു​റ​ത്തു​വി​ട്ട​ത് മാ​ലാ പാ​ർ​വ​തി​യാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ​ര​ന്നി​രു​ന്നു.

എ​ന്നാ​ൽ അ​ത് അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​ന്‍റെ ഫോ​ണി​ൽ റി​ക്കാ​ർ​ഡ് ചെ​യ്ത സം​ഭാ​ഷ​ണ ശ​ക​ല​ങ്ങ​ൾ ആ​ണെ​ന്ന് മാ​ല പ​റ​യു​ന്നു.

മാ​ലാ പാ​ർ​വ​തി​യു​ടെ വാ​ക്കു​ക​ൾ

''‘അ​മ്മ’ സം​ഘ​ട​ന​യി​ലെ സി.​സി.​ടി.​വി യി​ലെ ഓ​ഡി​യോ ലീ​ക്ക് ചെ​യ്തു എ​ന്നും അ​ത് മാ​ലാ പാ​ർ​വ​തി പു​റ​ത്ത് വി​ട്ടു എ​ന്നും ഒ​രു ചാ​ന​ൽ അ​വ​താ​ര​ക​ൻ പ​റ​യു​ന്നു. ആ ​വാ​ർ​ത്ത വാ​സ്ത​വ വി​രു​ദ്ധ​മാ​ണ്.

കു​ക്കു ഒ​രു ഹ​ണി​ട്രാ​പ്പ് ചെ​യ്യാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി എ​ന്ന് ഒ​രു ആ​രോ​പ​ണം വ​ന്നു. അ​തി​നെ സം​ബ​ന്ധി​ച്ച്, ചാ​ന​ൽ ച​ർ​ച്ച​യ്ക്ക് എ​നി​ക്കും പോ​കേ​ണ്ടി വ​ന്നു.

ഇ​തി​ൽ സ​ത്യ​മു​ണ്ടോ എ​ന്ന​ന്വേ​ഷി​ച്ച​പ്പോ​ൾ, അ​ത് വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും, അ​തി​ന് നേ​രെ എ​തി​ര്‍ വോ​യി​സ്, കു​ക്കു​വി​ന്‍റെ​ഫോ​ണി​ൽ ഉ​ണ്ട് എ​ന്നും ചി​ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

അ​വ​ർ കേ​ട്ട​താ​ണെ​ന്നും, അ​തി​ലെ വോ​യി​സ് പു​റ​ത്ത് വ​ന്നാ​ൽ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ മൂ​ന്ന് ശ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ത് കൊ​ണ്ട് ആ ​വോ​യി​സ് പു​റ​ത്ത് വി​ടാ​തെ കു​ക്കു ചേ​ച്ചി പൊ​ട്ടി ക​ര​യു​ക​യാ​ണ് എ​ന്നും പ​റ​ഞ്ഞു.

കേ​ൾ​ക്കാ​തെ, ഞാ​ൻ വി​ശ്വ​സി​ക്കി​ല്ല. അ​ത് എ​നി​ക്ക് കേ​ൾ​ക്ക​ണം, കേ​ട്ടാ​ൽ മാ​ത്ര​മേ മ​റ്റൊ​രു വ​ശം ഉ​ണ്ട് എ​ന്ന് ഞാ​ൻ പ​റ​യു​ക​യൊ​ള്ളു എ​ന്ന് ഞാ​നും പ​റ​ഞ്ഞു. അ​ങ്ങ​നെ എ​നി​ക്ക​തി​ന്‍റെ ഒ​രു എ​ഡി​റ്റ​ഡ് വേ​ർ​ഷ​ൻ ത​രു​ക​യും ചെ​യ്തു. മൂ​ന്ന് ക്ലി​പ്പു​ക​ളാ​യി. 

കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി പ്ര​തി​ക​രി​ക്ക​ണ​മെ​ന്നു​ള്ള​ത് കൊ​ണ്ടാ​ണ​ത്, അ​ങ്ങ​നെ ചെ​യ്ത​ത്. അ​ത് സി​സി​ടി​വി ഫു​ട്ടേ​ജ് അ​ല്ല. കു​ക്കു​വി​ന്‍റെ ഫോ​ണി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്ത​തി​ന്‍റെ ചി​ല സം​ഭാ​ഷ​ണ ശ​ക​ല​ങ്ങ​ൾ.

തെ​ളി​വി​ല്ലാ​തെ​യും കാ​ര്യം മ​ന​സ്സി​ലാ​ക്കാ​തെ​യും  ഒ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല. ഒ​രാ​ളേം വി​ശ്വ​സി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നേ!. ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ഥ​ക​ൾ പ​ട​യ്ക്ക​ലാ​ണ് ഇ​വ​രു​ടെ പ​ണി. ഈ ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ ഒ​ക്കെ സ​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ ദുഃ​ഖം തു​റ​ന്ന് പ​റ​ഞ്ഞ് മാ​പ്പ് പ​റ​ഞ്ഞ് കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഞാ​ൻ. അ​ത് കൊ​ണ്ട് ത​ന്നെ എ​ന്‍റെ ത​ല​യി​ൽ ചാ​രും എ​ന്ന് എ​നി​ക്ക് കൃ​ത്യ​മാ​യി അ​റി​യാ​മാ​യി​രു​ന്നു. 

എ​ങ്കി​ലും പിം​പ് എ​ന്നൊ​ക്കെ പ​റ​ഞ്ഞ് പ​ര​ത്തു​ന്ന​തി​നോ​ട് എ​നി​ക്ക് വി​യോ​ജി​പ്പു​മു​ണ്ട് എ​ന്നു​ള്ള​ത് കൊ​ണ്ട് അ​വ​ർ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​ൻ ത​യാ​റാ​യി എ​ന്ന് മാ​ത്രം. ഇ​നി .... നോ​ട്... താ​ങ്ക​ൾ​പു​റ​ത്ത് വി​ട്ട, ‘ ഐ ​ഗേ​വ് ഇ​റ്റ് ടു ​മാ​ലാ’.

‘ഷി ​ആ​സ്ക്ഡ്’ എ​ന്ന  കു​ക്കു​വി​ന്‍റെ വോ​യ്സ് നോ​ട്ട് വി​ഡി​യോ​യി​ൽ കേ​ട്ടു. സ​ത്യ​മാ​ണ്. ഞാ​ൻ ചോ​ദി​ച്ചി​രു​ന്നു. ഇ​ത് സ്വ​ന്തം ഫോ​ണി​ൽ നി​ന്നാ​ണ് എ​ന്ന് കു​ക്കു ത​ന്നെ പ​റ​ഞ്ഞ മെ​സേ​ജ് എ​ന്‍റെ കൈ​യി​ലു​ണ്ട്. ‘അ​മ്മ’​യി​ലെ സി​സി​ടി​വി സൈ​ബ​ർ വി​ദ​ഗ്ദ്ധ​ർ ചെ​ക്ക് ചെ​യ്യ​ട്ടെ. ആ ​ആ​ന മ​ണ്ട​ത്ത​രം  ഞാ​ൻ ചെ​യ്യി​ല്ല. നി​യ​മ​ത്തെ കു​റി​ച്ച് സാ​മാ​ന്യ ബോ​ധ​മു​ണ്ട്.

ഒ​രാ​ളെ പിം​പ് എ​ന്നും അ​പ​സ​ർ​പ്പ​ക ക​ഥ​ക​ൾ മെ​ന​യു​ന്ന ആ​ൾ എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ടാ​ഗ് ചെ​യ്യു​മ്പോ​ൾ പോ​ലും തെ​ളി​വി​ല്ലാ​തെ സ​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ത് കൊ​ണ്ടാ​ണ്, മ​റ്റൊ​രു വേ​ർ​ഷ​ൻ  ഉ​ണ്ട് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ കേ​ൾ​ക്ക​ണം എ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ച​ത്.

ഒ​രു സൈ​ഡ് മാ​ത്രം പ​റ​യും, അ​ത് ന​മ്മ​ൾ വി​ശ്വ​സി​ച്ചോ​ണം എ​ന്ന് നി​ർ​ബ​ന്ധ​മു​ള്ള ​യൂ​ട്യൂ​ബ​ർ​മാ​രു​ടെ​യും, അ​വി​ടേം ഇ​വി​ടേം പ​റ​യു​ന്ന മു​ഹ​മ്മ​ദ്മാ​രു​ടെ കാ​ലം!  ഈ ​വി​ഷ​യ​ത്തി​ൽ എ​ന്‍റെ നി​ല​പാ​ട് ഞാ​ൻ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണ​സ​മി​തി​ക്ക് തു​ട​രാ​നു​ള്ള ധാ​ർ​മ്മി​ക യോ​ഗ്യ​ത ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം.

അ​തേ​സ​മ​യം, ഒ​രു വി​ഷ​യ​ത്തി​ന്‍റെ ഒ​രു വ​ശം മാ​ത്രം കേ​ട്ട് അ​ത് വി​ശ്വ​സി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ക്കു​ന്ന സം​സ്കാ​ര​ത്തോ​ടും, തെ​ളി​വി​ല്ലാ​തെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന പ്ര​വ​ണ​ത​ക​ളോ​ടും എ​നി​ക്ക് യോ​ജി​പ്പി​ല്ല. അ​തു​കൊ​ണ്ടാ​ണ് എ​ല്ലാ വ​ശ​ങ്ങ​ളും കേ​ൾ​ക്കാ​ൻ ഞാ​ൻ ത​യ്യാ​റാ​യ​ത്.​ത​യ്യാ​റാ​യ​ത് എ​ന്ന വാ​ക്കി​നെ​ക്കാ​ൾ മെ​ന​ക്കെ​ട്ട​ത് എ​ന്ന് പ​റ​യു​ന്ന​താ​വും ശ​രി. പി​ന്നെ ചാ​ന​ലി​ൽ വ​ന്ന​ത്.. അ​ത് നി​ങ്ങ​ൾ അ​വ​രോ​ട് ചോ​ദി​ക്കു​ക''.

Latest News

Corehub Up