Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Calls

Sunday Special

കാ​ട് വി​ളി​ക്കു​മ്പോ​ൾ

മ​ന​സു​നി​റ​യ്ക്കു​ന്ന പ​ച്ച​പ്പും കാ​ടി​ന്‍റെ നി​ശ​ബ്ദ​ത​യു​മാ​ണ് ചു​റ്റും. ഇ​ട​യ്ക്ക് ഏ​താ​നും കി​ളി​നാ​ദ​ങ്ങ​ൾ കേ​ൾ​ക്കാം... മാ​നു​ക​ൾ ഓ​ടി​മ​റ​യു​ന്നു. പീ​ലി വി​ട​ർ​ത്തു​ന്ന മ​യി​ലു​ക​ളും മ​ല​മു​ഴ​ക്കി വേ​ഴാ​ന്പ​ലു​ക​ളും ക​ണ്ണി​നും കാ​തി​നും വി​രു​ന്നാ​കു​ന്പോ​ൾ ഏ​തു നി​മി​ഷ​വും പ്ര​ത്യ​ക്ഷ​പ്പെ​ടാ​വു​ന്ന ക​ടു​വ​ക​ളും പു​ലി​യും ക​ര​ടി​യും ആ​ന​ക്കൂ​ട്ട​വും കാ​ട്ടു​പോ​ത്തു​ക​ളും സ​മ്മാ​നി​ക്കു​ന്ന​ത് പേ​ടി​യു​ടെ ത​ണു​ത്ത പു​ത​പ്പു​മൂ​ടി​യ നി​ഗൂ​ഢ​മാ​യ ആ​ന​ന്ദം... ഇ​ത് പ​റ​ന്പി​ക്കു​ളം. രാ​ജ്യ​ത്തെ പ്ര​ധാ​ന ജൈ​വ​വൈ​വി​ധ്യ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം. കേ​ര​ള​ത്തി​ന്‍റെ​യും ത​മി​ഴ്നാ​ടി​ന്‍റെ​യും അ​തി​ർ​ത്തി​യി​ലു​ള്ള ഈ ​വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് ന​ഗ​ര​ത്തി​ര​ക്കു​ക​ളി​ൽ​നി​ന്നു​മാ​റി ഒ​രു ദി​വ​സം ചെ​ല​വ​ഴി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റു​ക​യാ​ണ്.

കാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര മ​നു​ഷ്യ​ന് അ​വ​ന്‍റെ ആ​ദി​മ ജീ​വി​ത സം​സ്കൃ​തി​യി​ലേ​ക്കു​ള്ള മ​ട​ക്ക​മാ​ണെ​ന്നു പ​റ​യാ​റു​ണ്ട്. കാ​ന​ന​സൗ​ന്ദ​ര്യം നു​ക​ർ​ന്നും കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടു പ​ട​വെ​ട്ടി​യും പി​ന്നി​ട്ട അ​സ്തി​ത്വ​ത്തി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​ങ്ങ​ൾ മ​നു​ഷ്യ​രെ കൊ​ച്ചു​കു​ട്ടി​ക​ളെ​പ്പോ​ലെ ഉ​ല്ലാ​സ​ഭ​രി​ത​രാ​ക്കു​ന്നു.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ കു​ന്നു​ക​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ​റ​ന്പി​ക്കു​ളം ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യും അ​ങ്ങ​നെ​യൊ​രു ന​വ്യാ​നു​ഭൂ​തി​യാ​ണ്. സ്വ​ന്തം ത​റ​വാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​ചെ​ല്ലു​ന്ന​തു​പോ​ലു​ള്ള ആ​ത്മ​പ്ര​ഹ​ർ​ഷം കാ​ടി​ന​ക​ത്തേ​ക്കു ക​ട​ക്കു​ന്പോ​ൾ​ത​ന്നെ സ​ന്ദ​ർ​ശ​ക​രെ വ​ല​യം ചെ​യ്യും. വ​ന്യ​ജീ​വി​ത​ത്തി​ന്‍റെ ല​ഹ​രി​യി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്ക്. മാ​ലി​ന്യം ക​ല​രാ​ത്ത വാ​യു​വും പ്ര​കൃ​തി​യും ത​ണു​ത്ത കൈ​ക​ക​ളാ​ൽ ഇ​വി​ടെ​യെ​ത്തു​ന്ന ത​ല​മു​റ​ക​ളെ ആ​ലിം​ഗ​നം ചെ​യ്യു​ന്നു.
­­­
നീ​ല​ഗി​രി​യു​ടെ സ​ഖി​ക​ളേ...

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ നീ​ല​മ​ല​ക​ളു​ടെ താ​ഴ്്‌​വ​ര​ക​ളി​ൽ വെ​ള്ളി​യ​ര​ഞ്ഞാ​ണം​പോ​ലെ ചു​റ്റി​ക്കി​ട​ക്കു​ന്ന കാ​ഴ്ച​യെ ചേ​തോ​ഹ​ര​മെ​ന്നു വി​ശേ​ഷി​പ്പി​ച്ചാ​ൽ മ​തി​യാ​വി​ല്ല. ജൈ​വ​വൈ​വി​ധ്യ​ങ്ങ​ൾ​ക്ക് തെ​ളി​നീ​രേ​കി ഓ​ള​ങ്ങ​ളൊ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന പ​ച്ച​നി​റ​മു​ള്ള ത​ടാ​ക​ങ്ങ​ൾ ആ​രെ​യും മോ​ഹി​പ്പി​ക്കും. പ്ര​കൃ​തി​യോ​ടു​ള്ള ഭ്ര​മ​വും ആ​സ​ക്തി​യും മ​നു​ഷ്യ​നി​ൽ ജ​ന്മ​നാ പി​റ​വി​യെ​ടു​ക്കു​ന്ന​താ​ണെ​ന്ന തി​രി​ച്ച​റി​വാ​ണ് ഈ ​കാ​ഴ്ച​ക​ൾ ന​ൽ​കു​ക.

ന​ദി​ക​ൾ, ജ​ല​സം​ഭ​ര​ണി​ക​ൾ, അ​ണ​ക്കെ​ട്ടു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ജ​ലാ​ശ​യ​ങ്ങ​ളാ​ൽ ആ​ക​ർ​ഷ​ക​മാ​ണ് ഇ​വി​ടം. പ​റ​ന്പി​ക്കു​ളം, തൂ​ണ​ക്ക​ട​വ്, പെ​രു​വാ​രി​പ്പ​ള്ളം അ​ണ​ക്കെ​ട്ടു​ക​ൾ സ​മ്മാ​നി​ക്കു​ന്ന​ത് മ​തി​വ​രാ​ക്കാ​ഴ്ച​ക​ൾ. ഈ ​അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്കാ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന യാ​ത്ര​ക​ൾ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

റി​സ​ർ​വോ​യ​റി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ബാം​ബൂ റാ​ഫ്റ്റിം​ഗ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഗോ​ത്ര​സ​മു​ദാ​യ​ത്തി​ലെ പ​രി​ച​യ​സ​ന്പ​ന്ന​രാ​യ നാ​ലു​പേ​ർ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മി​രു​ന്ന് വ​ലി​യ തു​ഴ​ക​ൾ വെ​ള്ള​ത്തി​ലൂ​ന്നു​ന്പോ​ൾ ഈ ​മു​ളം​ച​ങ്ങാ​ടം മു​ന്നോ​ട്ടു​നീ​ങ്ങും. ക​ടു​ത്ത വേ​ന​ലി​ലും ക​ര​യോ​ടു ചേ​ർ​ന്നു​ത​ന്നെ 145 അ​ടി​ക്കു മേ​ൽ വെ​ള്ളം. വി​വി​ധ​യി​നം മ​ത്സ്യ​ങ്ങ​ൾ മാ​ത്ര​മ​ല്ല മു​ത​ല​ക​ളു​മു​ണ്ട്.

മു​ളം​ച​ങ്ങാ​ട​ത്തി​ലി​രി​ക്കു​ന്പോ​ൾ ക​ര​യി​ൽ വെ​യി​ൽ​കാ​ഞ്ഞു​കി​ട​ക്കു​ന്ന മു​ത​ല​ക​ളെ​യും മു​ള​ങ്കൂ​ട്ട​ങ്ങ​ളു​ടെ വ​ശ്യ​ഭം​ഗി​യും ചു​റ്റി​നും കോ​ട​പു​ത​ച്ച മ​ല​നി​ര​ക​ളും കാ​ണാം. കൗ​തു​ക​വും ആ​ന​ന്ദ​വും ഒ​രു​പോ​ലെ അ​നു​ഭ​വി​ക്കാം. 643 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പ​റ​ന്പി​ക്കു​ള​വും ഈ ​ജ​ലാ​ശ​യ​ങ്ങ​ളും പ്ര​കൃ​തി​സ്നേ​ഹി​ക​ൾ​ക്കും സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ന​ൽ​കു​ന്ന നി​ർ​വൃ​തി വാ​ക്കു​ക​ൾ​ക്ക​പ്പു​റം.

വ​ന്യ​ജീ​വി​ക​ളെ കാ​ണാ​ൻ

വ​ന്യ​ജീ​വി​ക​ളു​ടെ വ​ൻ സ​ങ്കേ​ത​മാ​ണ് പ​റ​ന്പി​ക്കു​ളം. പ്ര​ധാ​ന ഇ​ന​മാ​യ ബം​ഗാ​ൾ ക​ടു​വ​യെ കൂ​ടാ​തെ, ആ​ന​ക​ൾ, പു​ള്ളി​പ്പു​ലി​ക​ൾ, ഇ​ന്ത്യ​ൻ കാ​ട്ടു​പോ​ത്താ​യ ഗൗ​ർ, മ്ലാ​വ്, പു​ള്ളി​മാ​ൻ, കാ​ട്ടു​പ​ന്നി, മു​യ​ൽ, കാ​ട്ടു​കോ​ഴി​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ അ​വ​രു​ടേ​താ​യ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളി​ൽ ക​ഴി​യു​ന്നു. ഗ്രേ​റ്റ് ഇ​ന്ത്യ​ൻ വേ​ഴാ​ന്പ​ൽ, മ​ല​ബാ​ർ പൈ​ഡ് വേ​ഴാ​ന്പ​ൽ, ക്രെ​സ്റ്റ​ഡ് സ​ർ​പ്പ​ന്‍റ് ഈ​ഗി​ൾ തു​ട​ങ്ങി​യ​വും വി​വി​ധ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളും പ​ക്ഷി​സ​ങ്കേ​ത​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഉ​ര​ഗ​ങ്ങ​ൾ, ഉ​ഭ​യ​ജീ​വി​ക​ൾ, പ്രാ​ണി വ​ർ​ഗ​ങ്ങ​ൾ, വി​വി​ധ​ത​രം കു​ര​ങ്ങു​ക​ൾ എ​ന്നി​വ​യെ​യും ഇ​വി​ടെ കാ​ണാം. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ഒ​ട്ടേ​റെ ജ​ന്തു​ജാ​ല​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. ഉ​ച്ച​യ്ക്കു​മു​ന്പും ഇ​രു​ട്ടു​വീ​ഴു​ന്പോ​ഴും ഇ​വ ഭ​ക്ഷ​ണം തേ​ടി വ​ഴി​യോ​ര​ങ്ങ​ളി​ലേ​ക്കെ​ത്തും. വാ​ഹ​ന​ങ്ങ​ളി​ലി​രു​ന്ന് ഇ​വ​രെ മ​തി​വ​രു​വോ​ളം കാ​ണാം. അ​വ​യെ ശ​ല്യ​പ്പെ​ടു​ത്താ​തി​രി​ക്കു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് പ്ര​ത്യേ​കം ഓ​ർ​ക്കേ​ണ്ട കാ​ര്യം.

വൃ​ക്ഷ​ങ്ങ​ളും സ​സ്യ​ജാ​ല​ങ്ങ​ളും

ആ​കാ​ശ​ചും​ബി​ക​ളാ​യ വ​ൻ​മ​ര​ങ്ങ​ളും മു​ള​ങ്കൂ​ട്ട​ങ്ങ​ളും പു​ൽ​മേ​ടു​ക​ളും സ​സ്യ​ജാ​ല​ങ്ങ​ളും പ​റ​ന്പി​ക്കു​ള​ത്തി​ന്‍റെ പ്രൗ​ഢി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ്. ലോ​ക​പ്ര​ശ​സ്ത​മാ​യ തേ​ക്കു​മ​ര​ങ്ങ​ൾ ഇ​വി​ടെ വ​ള​രു​ന്നു. പ​ടു​കൂ​റ്റ​ൻ ക​ന്നി​മാ​ര തേ​ക്ക് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ തേ​ക്ക് മ​ര​ങ്ങ​ളി​ലൊ​ന്നാ​ണ്. ഈ ​മ​ര​ത്തി​ൽ കെ​ട്ടി​പ്പി​ടി​ച്ചാ​ൽ മം​ഗ​ല്യ​ഭാ​ഗ്യം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഗോ​ത്ര​വി​ശ്വാ​സം. റോ​സ്‌​വു​ഡ്, വേ​ങ്ങ, ഈ​ട്ടി, നീ​ർ​മ​രം, മ​രു​തി, കാ​ട്ടു​പ്ലാ​വ്, ച​ന്ദ​നം തു​ട​ങ്ങി ഇ​ട​തൂ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ പ്ര​കൃ​തി​യു​ടെ അ​ത്ഭു​ത​ലോ​കം തു​റ​ക്കു​ന്നു.

വി​സ്മ​യി​പ്പി​ച്ച് ഇ​ക്കോ ടൂ​റി​സം

പു​ല​ർ​ച്ചെ കാ​ടി​ന്‍റെ ത​ണു​പ്പും പ​ക്ഷി​ക​ളു​ടെ ക​ള​ക​ളാ​ര​വ​വും ഏ​റ്റു​വാ​ങ്ങി ഗൈ​ഡി​നൊ​പ്പം ഒ​രു ട്രെ​ക്കിം​ഗ്. പ​റ​ന്പി​ക്കു​ളം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്‍റെ ഒ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം ഇ​താ​ണ്. പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ജം​ഗി​ൾ സ​ഫാ​രി​ക​ളു​മു​ണ്ട്. വ​ന്യ​ജീ​വി​ക​ളെ കാ​ണാ​നു​ള്ള അ​വ​സ​രം ട്രെ​ക്കിം​ഗി​ൽ ഏ​റെ​യാ​ണ്. ക​രി​യാ​ൻ​സോ​ള ട്രെ​യി​ൽ, തൂ​ണ​ക്ക​ട​വ് ട്രെ​ക്ക് തു​ട​ങ്ങി​യ ട്രെ​ക്കിം​ഗ് പാ​ത​ക​ൾ കാ​ടി​നെ മ​ന​സി​ലാ​ക്കാ​നും അ​തി​ന്‍റെ ജീ​വ​സ്പ​ന്ദ​ന​ങ്ങ​ളേ​റ്റു​വാ​ങ്ങാ​നു​മു​ള്ള സാ​ഹ​ച​ര്യ​മാ​ണ് ന​ൽ​കു​ന്ന​ത്.

പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തെ മു​ൻ​നി​ർ​ത്തി രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ ആ​ളു​ക​ളാ​ണ് ഗൈ​ഡു​ക​ളാ​യും ജീ​വ​ന​ക്കാ​രാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​ർ പ്ര​ദേ​ശ​ത്തെ കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​ൻ സ​ന്ദ​ർ​ശ​ക​രെ സ​ഹാ​യി​ക്കു​ന്നു.

ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കു​ക​ളെ​ല്ലാം മാ​റ്റി​വ​ച്ച് പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​ച്ചേ​ർ​ന്ന് താ​മ​സി​ക്കാ​നും സ​ന്ദ​ർ​ശ​ക​ർ​ക്ക് സൗ​ക​ര്യ​മു​ണ്ട്. ത​ടാ​ക​ത്തോ​ടു​ചേ​ർ​ന്ന് തൂ​ണു​ക​ളി​ൽ നി​ൽ​ക്കു​ന്ന ത​ടി​കൊ​ണ്ട് നി​ർ​മി​ച്ച വീ​ടും വ​നം​വ​കു​പ്പി​ന്‍റെ വീ​ടു​ക​ളും ടെ​ന്‍റു​ക​ളും ദി​വ​സ വാ​ട​ക​യ്ക്ക്് ല​ഭി​ക്കും. 900 രൂ​പ മു​ത​ൽ 10,000 വ​രെ ഈ​ടാ​ക്കു​ന്ന താ​മ​സ സൗ​ക​ര്യ​ങ്ങ​ളാ​ണി​വ. ഇ​വി​ട​ങ്ങ​ളി​ലെ താ​മ​സം വ​ന്യ​ജീ​വി​ക​ൾ​ക്കൊ​പ്പ​മു​ള്ള സാ​ഹ​സി​ക​ത കൂ​ടി​യാ​ണ്. ഭ​ക്ഷ​ണ​ത്തി​ന് കാ​ന്‍റീ​ൻ സൗ​ക​ര്യ​വു​മു​ണ്ട്.

ഗോ​ത്ര​ക​ല​യു​ടെ ഭം​ഗി

സു​സ്ഥി​ര പ​രി​സ്ഥി​തി ടൂ​റി​സം പ്ര​ച​രി​പ്പി​ക്കു​ന്ന പ​റ​ന്പി​ക്കു​ളം ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ ഗോ​ത്ര പൈ​തൃ​കം പി​ന്തു​ട​രു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളും ജീ​വി​ച്ചു വ​രു​ന്നു. കാ​ട​ർ, മ​ല​സ​ർ, മു​തു​വ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഗോ​ത്ര​ങ്ങ​ളാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. ത​ല​മു​റ​ക​ളാ​യി ഈ ​ഗോ​ത്ര​ങ്ങ​ൾ പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി ജീ​വി​ക്കു​ന്നു. സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​വ​രു​മാ​യി സം​സാ​രി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. ജീ​വി​ത​രീ​തി, പ​ര​ന്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ൾ, സാം​സ്കാ​രി​ക പൈ​തൃ​കം എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​രി​ൽ​നി​ന്ന് മ​ന​സി​ലാ​ക്കാം.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​വേ​ണ്ടി ദി​വ​സ​വും രാ​ത്രി ഏ​ഴോ​ടെ ഗോ​ത്ര​സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ക​ല​ക​ളു​ടെ അ​വ​ത​ര​ണ​വു​മു​ണ്ട്. മു​ള​വെ​ട്ടു​ന്പോ​ഴും ജീ​വി​ത​ത്തി​ന്‍റെ പ​ല ച​ട​ങ്ങു​ക​ളി​ലും അ​വ​ർ പാ​ടു​ന്ന പാ​ട്ടു​ക​ളു​ണ്ട്. ത​ദ്ദേ​ശീ​യ​മാ​യ ഉ​ടു​ക്കു​കൊ​ട്ടി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ഇ​വ ഉ​റ​ക്കെ​പ്പാ​ടി അ​വ​ർ വ​ട്ട​ത്തി​ൽ നൃ​ത്ത​മാ​ടും. സ്ത്രീ​ക​ളാ​ണ് പാ​ടി നൃ​ത്തം​വ​യ്ക്കു​ന്ന​ത്. പു​രു​ഷ​ൻ​മാ​രും കൗ​മാ​ര​ക്കാ​രും ഉ​ടു​ക്കു​കൊ​ട്ടും. യാ​ത്രി​ക​ർ​ക്കും അ​വ​ർ​ക്കൊ​പ്പം ചു​വ​ടു​വ​യ്ക്കാം.

പോ​കാം, പ​റ​ന്പി​ക്കു​ള​ത്തേ​ക്ക്

കേ​ര​ള​ത്തി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പ​റ​ന്പി​ക്കു​ളം ടൈ​ഗ​ർ റി​സ​ർ​വി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നാ​കും. ഏ​റ്റ​വും അ​ടു​ത്തു​ള്ള പ​ട്ട​ണം ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യാ​ണ്. കേ​ര​ള​ത്തി​ൽ​നി​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​റ്റ​വും അ​ടു​ത്ത പ​ട്ട​ണം ചാ​ല​ക്കു​ടി. അ​ടു​ത്തു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ പൊ​ള്ളാ​ച്ചി​യും പാ​ല​ക്കാ​ട് ജം​ഗ്ഷ​നും. കോ​യ​ന്പ​ത്തൂ​ർ, കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് സ​മീ​പ​ത്തു​ള്ള​വ. ഓ​ണ്‍​ലൈ​നി​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തു​വേ​ണം പ​റ​ന്പി​ക്കു​ളം സ​ന്ദ​ർ​ശി​ക്കാ​ൻ. വ​ർ​ഷം മു​ഴു​വ​നും ഇ​വി​ടം തു​റ​ന്നി​രി​ക്കും.

ന​വം​ബ​ർ മു​ത​ൽ ഏ​പ്രി​ൽ വ​രെ​യാ​ണ് ഏ​റ്റ​വു​മ​ധി​കം സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന​ത്. റി​സ​ർ​വി​ന്‍റെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ൽ പ്ര​വേ​ശ​ന അ​നു​മ​തി​ക​ളും ഗൈ​ഡ് സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കാ​വു​ന്ന​താ​ണ്. പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ ല​ഭ്യ​മാ​ണ്. 500 രൂ​പ​യാ​ണ് ജം​ഗി​ൾ സ​ഫാ​രി​യു​ടെ ഫീ​സ്. ബാം​ബൂ റാ​ഫ്റ്റിം​ഗ്, ട്രെ​ക്കിം​ഗ് എ​ന്നി​വ​യ്ക്കും പ്ര​ത്യേ​ക ഫീ​സു​ണ്ട്. വ​ണ്‍​വേ ട്രി​പ്പ്, താ​മ​സ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള ട്രി​പ്പ് എ​ന്നി​വ​യും ല​ഭ്യ​മാ​ണ്.

ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗി​ന് www.parambikulam.org സ​ന്ദ​ർ​ശി​ക്കാം.

Latest News

Corehub Up