വരാപ്പുഴ: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻഎസ്എസ് സംഘടനകളുടെയും തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ കേശദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാൻസർ രോഗികൾക്ക് വിഗ് നൽകുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് പ്രിൻസിപ്പൽ എലിസബത്ത് ജോസഫ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. സനീഷ് കോയിക്കര അധ്യക്ഷത വഹിച്ചു. ‘കേശദാനം സ്നേഹദാനം’ കോ-ഓർഡിനേറ്റർ പി.കെ. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക തെരേസ ബിന്ദു, റോവർ ലീഡർ ഡിജോ തോമസ്, ഗൈഡ് ക്യാപ്റ്റൻ ആൻമേരി ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ റെജി ജോസ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരും വിദ്യാർഥികളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ മുപ്പതോളം പേർ കേശദാനം നടത്തി.