Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Campsites

Pathanamthitta

ക്യാ​ന്പ് പ​രി​സ​ര​ങ്ങ​ളി​ൽ വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും

തി​രു​വ​ല്ല: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും കൂ​ടെ​ക്കൂ​ട്ടി​യാ​ണ് പ​ല​രും എ​ത്തി​യി​രി​ക്കു​ന്ന​ത്. ക്യാ​ന്പ് പ​രി​സ​ര​ങ്ങ​ളി​ൽ ഇ​വ​യ്ക്കാ​യി താ​വ​ളം ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​രു​വ​ല്ല​യി​ൽ പ​ശു​ക്ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക്യാ​ന്പ് ആ​രം​ഭി​ച്ചെ​ങ്കി​ലും തീ​റ്റ​യും വെ​ള്ള​വും ന​ൽ​കാ​നാ​കു​ന്നി​ല്ല. വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ തീ​റ്റ ശേ​ഖ​രി​ച്ച് ന​ൽ​കാ​ൻ ഉ​ട​മ​ക​ൾ​ക്കും ക​ഴി​യു​ന്നി​ല്ല. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മു​ൻ​കാ​ല​ങ്ങ​ളി​ൽ പ​ശു​ക്ക​ൾ​ക്ക് തീ​റ്റ എ​ത്തി​ച്ചു ന​ൽ​കു​മാ​യി​രു​ന്നു​വെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

വ​ള​ർ​ത്തു നാ​യ്ക്ക​ൾ, പൂ​ച്ച, മ​റ്റ് പ​ക്ഷി​ക​ൾ ഇ​വ​യു​മാ​യി ക്യാ​ന്പു​ക​ളി​ലേ​ക്ക് തി​രി​ച്ച​വ​രെ പ​ല​യി​ട​ങ്ങ​ളി​ലും കാ​ണാ​നു​ണ്ടാ​യി​രു​ന്നു. ആ​റ​ന്മു​ള​യി​ൽ വ​ള​ർ​ത്താ​ടു​ക​ളെ മാ​റ്റി​യെ​ങ്കി​ൽ മാ​ത്ര​മേ ത​ങ്ങ​ൾ വ​രി​ക​യു​ള്ളൂ​വെ​ന്ന വാ​ശി​പി​ടി​ച്ച കു​ടും​ബ​ത്തെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ ത​ന്നെ ഇ​ട​പെ​ട്ടു. എം​എ​ൽ​എ നേ​രി​ട്ടെ​ത്തി​യാ​ണ് ആ​ടു​ക​ളെ പ്ര​ത്യേ​ക​മാ​യി വാ​ഹ​ന​ത്തി​ൽ ക‍​യ​റ്റി​ക്കൊ​ണ്ടു​വ​ന്ന​ത്.

Latest News

Corehub Up