Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Canal Collapsed

Kannur

പ​ഴ​ശി ക​നാ​ലി​ന്‍റെ ഭാ​ഗം വാ​ര​ത്തും ത​ക​ർ​ന്നു

ക​ണ്ണൂ​ർ: പ​ഴ​ശി പ​ദ്ധ​തി​യു​ടെ ക​നാ​ൽ വാ​ര​ത്തും ത​ക​ർ​ന്നു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ പ​ള്ളി​പ്രം ഡി​വി​ഷ​നി​ലെ വാ​രം ശാ​സ്താം​കോ​ട്ടം അ​ന്പ​ല​ത്തി​ന് സ​മീ​പ​ത്തു കൂ​ടി ക​ട​ന്നു പോ​കു​ന്ന ഓ​വ​ർ ഹെ​ഡ് ക​നാ​ലി​ന്‍റെ ഭാ​ഗ​മാ​ണ് ഇന്നലെ വെെകുന്നേരം ത​ക​ർ​ന്നത്. ക​നാ​ലി​ലു​ടെ വെ​ള്ളം ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.

അ​പ​ക​ട സ​മ​യ​ത്ത് ക​നാ​ലി​ന്‍റെ താ​ഴെ ഭാ​ഗ​ത്ത് ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ ത​ക​ർ​ന്ന ക​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു നീ​ക്കി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​ഴ​ശി ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചു.

പ​ഴ​ശി ക​നാ​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ത​ക​രു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യും ഭീ​തി​യും ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​പി.​താ​ഹി​ർ, കൗ​ൺ​സി​ല​ർ എ.​അ​ർ​ഷാ​ദ്, പാ​ർ​ത്ഥ​ൻ ച​ങ്ങാ​ട്ട്, പ്ര​ദീ​പ​ൻ ചാ​ത്ത​ന്പ​ള്ളി, പി.​സി. സ​ജി​ത്ത്, മ​ധു എ​ന്നി​വ​രും എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up