കാൻ വേദിയിൽ തിളങ്ങി കല്യാണി പ്രിയദർശൻ. കറുപ്പും മെറൂണും നിറമുള്ള ഗൗൺ ധരിച്ചാണ് കല്യാണി റെഡ് കാർപെറ്റിൽ എത്തിയത്. ഇതാദ്യമായാണ് കല്യാണി കാൻ വേദിയിലെത്തുന്നത്.
കാൻ വേദിയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.
ലോക സിനിമയുടെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തിൽ തെന്നിന്ത്യയെ പ്രതിനിധീകരിച്ചാണ് കല്യാണി കാൻ ചലചിത്ര മേളയിൽ എത്തിയത്.
വെള്ള സ്ലീവ്ലെസ് ബ്ലെയ്സർ സ്റ്റൈൽ ടോപ്പും ഫ്ളോർ ലെംഗ്ത് സ്കേർട്ടുമാണ് താരം ധരിച്ചത്.
രൺവീർ സിംഗിനൊപ്പം കല്യാണി ബോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ ജെയ് മീത്ത ഒരുക്കുന്ന പ്രളയ എന്ന ചിത്രത്തിലൂടെയായിരിക്കും ബോളിവുഡ് അരങ്ങേറ്റം. സോംബി സർവൈവൽ ആക്ഷൻ ചിത്രമാണ് എന്നാണ് സൂചനകൾ.