Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Capable Of Withstanding

Alappuzha

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം അ​തി​ജീ​വി​ക്കു​ന്ന വി​ത്തി​ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്ക​ണം: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

ആ​ല​പ്പു​ഴ: കാ​ലാ​വ​സ്ഥാവ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ അ​തി​ജീ​വി​ക്കാ​ൻ കെ​ൽ​പ്പു​ള്ള വി​ത്തി​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

കാ​യം​കു​ളം സി​പി​സി​ആ​ർ​ഐ​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക കോ​ൺക്ലേവ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഉ​ണ്ടാ​ക്കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​ന് കേ​ന്ദ്ര പി​ന്തു​ണ​യോ​ടെ കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ ഫ​ണ്ട് രൂ​പീ​ക​രി​ക്കും.

എ​ക്സോ​ട്ടി​ക്ക് ഫ​ല​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന-​വി​പ​ണ​ന​ത്തി​ന് കേ​ര പ​ദ്ധ​തി​യു​ടെ അ​നു​ബ​ന്ധ​മാ​യി പ്ര​ത്യേ​ക ക​ർ​മ്മ പ​ദ്ധ​തി രൂ​പീ​ക​രി​ക്കും. നാ​ളി​കേ​ര മേ​ഖ​ല പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക്ക് 540 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

കാ​യം​കു​ളം ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും സ്മാ​ർ​ട്ട് കൃ​ഷി​ഭ​വ​നു​ക​ൾ സ്ഥാ​പി​ക്കും. പ്ലാ​ന്‍റ് ഹെ​ൽ​ത്ത് ക്ലി​നി​ക്, മ​ണ്ണ് പ​രി​ശോ​ധ​നാ ലാ​ബ് എ​ന്നി​വ കൃ​ഷി​ഭ​വ​നു​ക​ളി​ൽ ഒ​രു​ക്കും.

ക​മ്മ്യൂ​ണി​റ്റി ഫാം ​ഡെ​വ​ല​പ്മെ​ന്‍റി​ന് പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കും. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത നേ​ടാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി ത​യ്യാ​റാ​ക്കി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കാ​യം​കു​ള​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യ സ​ഹ​ക​ര​ണ എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു. കു​രി​പ്പു​ഴ പു​ഞ്ച മേ​ഖ​ല​യി​ൽ ചെ​ട്ടി​കു​ള​ങ്ങ​ര മു​ത​ൽ ഏ​വൂ​ർ വ​രെ കാ​ർ​ഷി​ക ബ​ണ്ട് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി.

റോ​ഡി​ന്‍റെ ഡി​പി​ആ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യ്യാ​റാ​ക്കി​വ​രി​ക​യാ​ണ്. ചെ​ട്ടി​കു​ള​ങ്ങ​ര, പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നെ​ൽ​കൃ​ഷി സം​ര​ക്ഷി​ക്കു​ക, ഓ​രു​വെ​ള്ളം ത​ട​യു​ക, കൊ​യ്ത്ത് സു​ഗ​മ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ തെ​ങ്ങ് കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ ല​ഭ്യ​മാ​ക്കേ​ണ്ട ത​രി​ശു​ഭൂ​മി സി​പി​സി​ആ​ർ​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടെ​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു.

കാ​യം​കു​ളം സി​പി​സി​ആ​ർ​ഐ കേ​ന്ദ്രം ത​ല​വ​ൻ ഡോ. ​റെ​ജി ജേ​ക്ക​ബ് തോ​മ​സ്, കോ​ഴ്സ് ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ൽ സ​യി​ന്റി​സ്റ്റു​മാ​യ ഡോ.​കെ. നി​ഹാ​ദ്, കാ​സ​ർ​ഗോ​ഡ് സി​പി​സി​ആ​ർ​ഐ ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ഗ​സ്റ്റി​ൻ ജെ​റാ​ർ​ഡ്, എ​സ്എ​ച്ച്എം കേ​ര​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ എ​സ്. ആ​ശ, കാ​സ​ർ​ഗോ​ഡ് ഐ​സി​എ​ആ​ർ ക്രോ​പ്പ് പ്രൊ​ഡ​ക്ഷ​ൻ ഹെ​ഡ് ഡോ.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ.​എ. അ​ബ്ദു​ൽ ഹാ​രി​സ് തു​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up