Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Capture The

ഇ​ന്ത്യ​ൻ വി​പ​ണി പി​ടി​ക്കാ​ൻ വി​ൻ​ഫാ​സ്റ്റി​ന്‍റെ ഇ​വി സ്കൂ​ട്ട​ർ

മും​ബൈ: ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ ര​ണ്ടു ഇ​ല​ക‌്‌ട്രി​ക് കാ​ർ ഇ​റ​ക്കി​യ വി​യ​റ്റ്നാ​മീ​സ് ക​ന്പ​നി വി​ൻ​ഫാ​സ്റ്റ് ഇ​ന്ത്യ​ൻ ഇ​രു​ച​ക്ര ഇ​ല​ക‌്‌ട്രി​ക് വാ​ഹ​ന വി​പ​ണി​യി​ൽ അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങു​ന്നു. അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ഇ​ന്ത്യ​ൻ വി​പ​ണി​ക്കാ​യി മൂ​ന്നു മോ​ഡ​ലു​ക​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ് പ​ദ്ധ​തി.

വി​യ​റ്റ്നാ​മി​ൽ വി​ൽ​ക്കു​ന്ന ഇ​വോ (Evo), ക്യോ (Kyo), ​കി​നെ​റ്റ് (Kinet) എ​ന്നീ മോ​ഡ​ലു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും പു​തി​യ സ്കൂ​ട്ട​റു​ക​ൾ. ഈ ​മൂ​ന്ന് മോ​ഡ​ലു​ക​ളും ഇ​ന്ത്യ​യി​ൽ ത​ന്നെ നി​ർ​മി​ക്കാ​നാ​ണ് ക​ന്പ​നി​യു​ടെ തീ​രു​മാ​നം.വി​യ​റ്റ്നാ​മി​ൽ വി​ൽ​ക്കു​ന്ന മോ​ഡ​ലു​ക​ളാ​ണെ​ങ്കി​ലും ഇ​ന്ത്യ​ൻ വി​പ​ണി​ക്ക് അ​നു​യോ​ജ്യ​മാ​യ രൂ​പ​മാ​റ്റം വ​രു​ത്തി​യാ​കും വി​ൽ​ക്കു​ക.

ഇ​ന്ത്യ​ൻ റോ​ഡു​ക​ളു​ടെ സ്വ​ഭാ​വ​വും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് രൂ​പ​ക​ൽ​പ്പ​ന​യി​ലും ഷാ​സി​യി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തും. ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ് വ​ർ​ധി​പ്പി​ക്കു​ക, സീ​റ്റി​ന​ടി​യി​ലെ സ്റ്റോ​റേ​ജ് സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് ഉൗ​ന്ന​ൽ ന​ൽ​കു​ക. മോ​ഡ​ലു​ക​ളു​ടെ പേ​രി​ലും മാ​റ്റ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Latest News

Corehub Up