ഇരിട്ടി: കുടകിലെ സിദ്ധാപൂരയിൽ കുടക് മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ടു തടാകത്തിലേക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു.
സിദ്ധപുര ഹൈസ്കൂളിന് സമീപം താമസിക്കുന്ന വിജേഷ് (36), ഭാര്യ പമിത (34), മകൾ ലിയ (നാല്) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി സിദ്ധാപുരയിൽനിന്ന് വീട്ടിലേക്കു കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തടാകത്തിലേക്കു മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങിയ മൂന്നുപേരും മുങ്ങിമരിക്കുകയായിരുന്നു.