Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Catches Fire

Ernakulam

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; യാത്രികർ രക്ഷപെട്ടു

പി​റ​വം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു. കാ​ർ യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​രും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. കാ​റി​ൽ നി​ന്നു പു​ക ഉ​യ​രു​ന്ന​തു ക​ണ്ട ഉ​ട​ൻ ഇ​രു​വ​രും പു​റ​ത്തി​റ​ങ്ങുക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.15ഓ​ടെ രാ​മ​മം​ഗ​ലം - പാ​മ്പാ​ക്കു​ട റോ​ഡി​ൽ ക​ണ്ട​ങ്കാ​വി​നും ആ​ശു​പ​ത്രി​പ്പ​ടി​ക്കു​മി​ട​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി ഓ​ടു​ന്ന കാ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്. സി​എ​ൻ​ജി​യി​ലോ​ടു​ന്ന വാ​ഹ​ന​മാ​ണി​ത്. കാ​റി​ൽ ഡ്രൈ​വ​റാ​യ താ​മ​ര​ശേ​രി സ്വ​ദേ​ശി ഡെ​ൽ​വി​ൻ ഫി​ലി​പ്പും യാ​ത്ര​ക്കാ​ര​നാ​യ കാ​ക്ക​നാ​ട് തെ​ങ്ങോ​ട് സ്വ​ദേ​ശി അ​ശ്വി​ൻ രാ​ജു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തു നി​ന്നു​മാ​ണ് ആ​ദ്യം പു​ക ഉ​യ​ർ​ന്ന​ത്. ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ തീ ​ആ​ളി​പ്പ​ട​ർ​ന്നു. പി​റ​വം അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ.​കെ. പ്ര​ഫു​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് തീ​യ​ണ​ച്ച​ത്. ഇ​ല​ക്ട്രി​ക് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൂ​വാ​റ്റു​പു​ഴ പേ​ഴ​യ്ക്കാ​പ്പി​ള്ളി സ്വ​ദേ​ശി കെ.​ഇ. പ​രീ​തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​ക്സി കാ​റാ​ണി​ത്.

Latest News

Corehub Up