മാഹി: ഡയാലിസിസിനുശേഷം വടകരയിൽനിന്ന് സ്വയം കാറോടിച്ച് നാട്ടിലേക്കു മടങ്ങുകയായിരുന്ന മാഹി സ്വദേശി അപകടത്തിൽ മരിച്ചു. മാഹി ചാലക്കര എംഎൽഎ റോഡിലെ കുഞ്ഞിപ്പറമ്പത്ത് പന്തക്കൽ ഗവ. ആശുപത്രിക്കു സമീപം ശ്രീശൈലത്തിൽ സുരേന്ദ്രനാണ് (65) മരിച്ചത്.
പ്രവാസിയാണ്. ഉച്ചയ്ക്ക് 12 ഓടെ വടകര ജെ.ടി റോഡിൽ സുരേന്ദ്രൻ ഓടിച്ച കാർ ബസിലിടിച്ചായിരുന്നു അപകടം. പരേതരായ കുമാരൻ-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷക്കീല (റിട്ട. അധ്യാപിക, ന്യൂമാഹി എം.എം സ്കൂൾ).
മക്കൾ: വിശാഖ് (അയർലൻഡ്), റിനീഷ (മാവിലായി). മരുമക്കൾ: ആതിര, സന്തോഷ് (ദുബായ്). സഹോദരങ്ങൾ: ശ്രീധരൻ, ഗീത (മടപ്പള്ളി), അജിത (ടെമ്പിൾ ഗേറ്റ്), ലളിത (നിടുമ്പ്രം), പരേതനായ അശോകൻ. സംസ്കാരം നാളെ 10ന് മാഹി കണ്ടിക്കൽ ശ്മശാനത്തിൽ നടക്കും.