കൊച്ചി: പരിസ്ഥിതിസൗഹൃദ പൊതുഗതാഗത രംഗത്ത് ചരിത്രപരമായ ചുവടുവയ്പുമായി കൊച്ചി വാട്ടര്‍ മെട്രോ.
കുറഞ്ഞ അന്തരീക്ഷ മലിനീകരണവും ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിലെ കുറവും ശാസ്ത്രീയമായി വിലയിരുത്തി സാമ്പത്തിക നേട്ടമാക്കി മാറ്റുന്ന കാര്‍ബണ്‍ ക്രെഡിറ്റ് വാലിഡേഷന്‍ പ്രക്രിയയ്ക്കു കൊച്ചി വാട്ടര്‍ മെട്രോ തുടക്കം കുറിച്ചു.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഷര്‍ ക്ലൈമറ്റ് എന്ന ഏജന്‍സിയാണ് ഇതു ചെയ്യുന്നത്.
പദ്ധതിക്കായി കൊച്ചി വാട്ടര്‍ മെട്രോ യാതൊരു സാമ്പത്തികബാധ്യതയും വഹിക്കുന്നില്ല. പകരം ലഭിക്കുന്ന കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വിപണിയില്‍ ട്രേഡ് ചെയ്യുമ്പോള്‍ കിട്ടുന്ന തുകയുടെ 71 ശതമാനവും കൊച്ചി വാട്ടര്‍ മെട്രോയ്ക്കു ലഭ്യമാകുന്ന വിധത്തിലുള്ള റവന്യു ഷെയറിംഗ് മാതൃകയിലാണു കരാര്‍.