Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cardamom Orchard

Idukki

ഏ​ല​ത്തോ​ട്ട​ത്തി​ലെ കു​ള​ത്തി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

നെ​ടു​ങ്ക​ണ്ടം: ചെ​മ്മ​ണ്ണാ​ര്‍ ആ​ട്ടു​പാ​റ​യി​ല്‍ ഏ​ല​ത്തോ​ട്ട​ത്തി​ലെ കു​ള​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​യെ മു​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ട്ടു​പാ​റ കെ.​ആ​ര്‍. എ​സ്റ്റേ​റ്റ് ല​യ​ത്തി​ല്‍ ക​ണ്ണ​ന്‍ എ​ന്ന ദു​രൈ​യാ​ണ്( 47) മ​രി​ച്ച​ത്. ക​ണ്ണ​നെ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​മു​ത​ല്‍ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ എ​സ്റ്റേ​റ്റി​ലെ കു​ള​ത്തി​നു സ​മീ​പം ഇ​യാ​ളു​ടെ വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പു​ക​ളും ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കു​ള​ത്തി​ല്‍ വീ​ണി​ട്ടു​ണ്ടാ​കാ​മെ​ന്ന സം​ശ​യം ഉ​യ​ര്‍​ന്ന​ത്.

നാ​ട്ടു​കാ​ര്‍ ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സി​നെ​യും നെ​ടു​ങ്ക​ണ്ടം ഫ​യ​ർ​ഫോ​ഴ്സി​നേ​യും വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് നെ​ടു​ങ്ക​ണ്ടം ഫ​യ​ർ​ഫോ​ഴ്‌​സും ക​ട്ട​പ്പ​ന​യി​ലെ സ്‌​കൂ​ബാ ടീം ​അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ള​ത്തി​ല്‍​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി.

Latest News

Corehub Up