Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carried A Million

America

മ​ധ്യ​വ​യ​സ്ക​ൻ ര​ണ്ടു​മാ​സം പോ​ക്ക​റ്റി​ൽ കൊ​ണ്ടു​ന​ട​ന്ന​ത് പ​ത്തു​ല​ക്ഷം ഡോ​ള​ർ; ശീ​ത​ള​പാ​നീ​യം വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​താ​യ​പ്പോ​ൾ അ​റി​ഞ്ഞ​ത് കോ​ടി​ക​ളു​ടെ ഭാ​ഗ്യം

ഷി​ക്കാ​ഗോ: ശീ​ത​ള​പാ​നീ​യം വാ​ങ്ങാ​ൻ ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ കൈ​യി​ൽ ആ​വ​ശ്യ​ത്തി​ന് പ​ണ​മി​ല്ലാ​തി​രു​ന്ന​ത് ഒ​ടു​വി​ൽ ഒ​രാ​ളെ കോ​ടീ​ശ്വ​ര​നാ​ക്കി. സ്വ​ന്തം പേ​ഴ്സി​ൽ ര​ണ്ടു​മാ​സ​ത്തോ​ളം പ​ത്തു​ല​ക്ഷം ഡോ​ള​റി​ന്‍റെ ലോ​ട്ട​റി ടി​ക്ക​റ്റു​മാ​യി ന​ട​ന്നി​ട്ടും അ​ത​റി​യാ​തെ പോ​യ അ​മേ​രി​ക്ക​യി​ലെ മി​ഷി​ഗ​ൻ സ്വ​ദേ​ശി​യു​ടെ അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. കൈ​യി​ലു​ള്ള പ​ണം തീ​ർ​ന്ന​തോ​ടെ പ​ഴ​യ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​താ​ണ് മൈ​ക്ക​ൽ വാ​ൻ​ഡ​ർ ലു​ഗ്റ്റി​ന്‍റെ (54) ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്.

മി​ഷി​ഗ​ണി​ലെ കെ​ന്റ് കൗ​ണ്ടി​യി​ലു​ള്ള വ​യോ​മിംഗ് ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന മൈ​ക്കി​ളി​ന് ഓ​ഗ​സ്റ്റ് എ​ട്ടി​ന് ന​ട​ന്ന പ​വ​ർ​ബോ​ൾ ന​റു​ക്കെ​ടു​പ്പി​ൽ വാ​ങ്ങി​യ ടി​ക്ക​റ്റി​ലൂ​ടെ​യാ​ണ് ഒ​രു മി​ല്യ​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം 8.8 കോ​ടി രൂ​പ) സ​മ്മാ​നം ല​ഭി​ച്ച​ത്. എ​ന്നാ​ൽ സ​മ്മാ​ന​വി​വ​രം അ​ദ്ദേ​ഹം അ​റി​ഞ്ഞ​ത് ഏ​ക​ദേ​ശം ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ്. ഒ​ക്ടോ​ബ​ർ 28നാ​ണ് മി​ഷി​ഗ​ൻ ലോ​ട്ട​റി അ​ധി​കൃ​ത​ർ ഈ ​കൗ​തു​ക​ക​ര​മാ​യ സം​ഭ​വം പു​റ​ത്തു​വി​ട്ട​ത്.

ഒ​രു ദി​വ​സം ശീ​ത​ള​പാ​നീ​യം വാ​ങ്ങാ​നാ​യി സ​മീ​പ​ത്തെ ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൈ​ക്കി​ളി​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ച്ച സം​ഭ​വം ഉ​ണ്ടാ​യ​ത്. പാ​നീ​യ​ത്തി​ന്‍റെ വി​ല ന​ൽ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് കൈ​വ​ശ​മു​ള്ള പ​ണം മ​തി​യാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം മ​ന​സിലാ​ക്കി​യ​ത്.
ബാ​ങ്ക് കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​പ​ക​രം പ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ചി​ല പ​ഴ​യ പ​വ​ർ​ബോ​ൾ ടി​ക്ക​റ്റു​ക​ൾ ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​ക്ക് കൈ​മാ​റി. ആ ​ടി​ക്ക​റ്റു​ക​ൾ​ക്ക് ചെ​റി​യ സ​മ്മാ​ന​ത്തു​ക ല​ഭി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നും അ​വ പ​രി​ശോ​ധി​ച്ച് ല​ഭി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് ശീ​ത​ള​പാ​നീ​യ​ത്തി​ന്‍റെ വി​ല ന​ൽ​കാ​മെ​ന്നു​മാ​യി​രു​ന്നു മൈ​ക്കി​ളി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

എ​ന്നാ​ൽ ടി​ക്ക​റ്റു​ക​ൾ ഓ​രോ​ന്നാ​യി സ്കാ​ൻ ചെ​യ്ത ജീ​വ​ന​ക്കാ​രി​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യ സ​ന്ദേ​ശ​മാ​ണ് ല​ഭി​ച്ച​ത്. ഒ​രു ടി​ക്ക​റ്റി​ന്‍റെ സ​മ്മാ​ന​ത്തു​ക കൈ​പ്പ​റ്റാ​ൻ ലോ​ട്ട​റി ഓ​ഫി​സി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് സ്കാ​ന​റി​ൽ തെ​ളി​ഞ്ഞ​ത്. ഇ​തോ​ടെ സം​ശ​യം തോ​ന്നി​യ മൈ​ക്കി​ൾ ക​ട​യി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി കാ​റി​ലെ​ത്തി. തു​ട​ർ​ന്ന് അ​ന്ന​ത്തെ പ​വ​ർ​ബോ​ൾ ന​റു​ക്കെ​ടു​പ്പി​ന്‍റെ വി​ജ​യ​ന​മ്പ​റു​ക​ൾ പ​രി​ശോ​ധി​ച്ചു.

ന​മ്പ​റു​ക​ൾ ക​ണ്ട​തോ​ടെ സ്വ​ന്തം ക​ണ്ണു​ക​ളെ വി​ശ്വ​സി​ക്കാ​നാ​യി​ല്ല. ടി​ക്ക​റ്റി​ലെ അ​ഞ്ച് ന​മ്പ​റു​ക​ളും ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യ​ന​മ്പ​റു​ക​ളു​മാ​യി കൃ​ത്യ​മാ​യി പൊ​രു​ത്ത​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ ഒ​രു മി​ല്യ​ൻ ഡോ​ള​റി​ന്‍റെ സ​മ്മാ​ന​ത്തി​ന് താ​ൻ അ​ർ​ഹ​നാ​യെ​ന്ന് മൈ​ക്കി​ൾ തി​രി​ച്ച​റി​ഞ്ഞു.

ഓ​ഗ​സ്റ്റ് എ​ട്ടി​ന് ന​ട​ന്ന പ​വ​ർ​ബോ​ൾ ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ച്ച അ​ഞ്ച് വെ​ള്ള പ​ന്തു​ക​ളു​ടെ ന​മ്പ​റു​ക​ൾ 05, 09, 35, 54, 63 എ​ന്നി​വ​യാ​യി​രു​ന്നു. മൈ​ക്കി​ളി​ന്റെ ടി​ക്ക​റ്റി​ലും ഇ​തേ ന​മ്പ​റു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. മി​ഷി​ഗ​നി​ലെ വ​യോ​മിംഗ് ന​ഗ​ര​ത്തി​ലു​ള്ള ബി​ഗ് ടോ​പ്പ് മാ​ർ​ക്ക​റ്റി​ൽ​നി​ന്നാ​ണ് അ​ദ്ദേ​ഹം ഈ ​ഭാ​ഗ്യ​ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. ടി​ക്ക​റ്റ് വാ​ങ്ങി​യ​ശേ​ഷം മ​റ്റ് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ​ക്കൊ​പ്പം പ​ഴ്സി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​തി​നെ​ക്കു​റി​ച്ച് കാ​ര്യ​മാ​യി ചി​ന്തി​ച്ചി​രു​ന്നി​ല്ല.

ഏ​ക​ദേ​ശം ര​ണ്ടു​മാ​സ​ത്തോ​ളം ദി​വ​സ​വും പ​ഴ്സു​മാ​യി പു​റ​ത്തു​പോ​കു​മ്പോ​ഴും അ​തി​നു​ള്ളി​ൽ പ​ത്തു​ല​ക്ഷം ഡോ​ള​റി​ന്‍റെ സ​മ്മാ​ന​ടി​ക്ക​റ്റു​ണ്ടെ​ന്ന കാ​ര്യം മൈ​ക്കി​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല. വി​ജ​യ​ന​മ്പ​റു​ക​ൾ ക​ണ്ട​പ്പോ​ൾ ആ​ദ്യം വി​ശ്വ​സി​ക്കാ​നാ​യി​ല്ലെ​ന്നും പ​രി​ഭ്രാ​ന്ത​നാ​യെ​ന്നും അ​ദ്ദേ​ഹം ലോ​ട്ട​റി അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞു. ഇ​ത്ര​യും വ​ലി​യ സ​മ്മാ​ന​ത്തു​ക ല​ഭി​ച്ച ടി​ക്ക​റ്റ് ര​ണ്ടു​മാ​സ​ത്തോ​ളം അ​റി​യാ​തെ പ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്ന കാ​ര്യം ഇ​പ്പോ​ഴും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭാ​ഗ്യ​വി​വ​രം തി​രി​ച്ച​റി​ഞ്ഞ മൈ​ക്കി​ൾ പി​ന്നീ​ട് മി​ഷി​ഗ​ൻ ലോ​ട്ട​റി ആ​സ്ഥാ​ന​ത്തെ​ത്തി സ​മ്മാ​ന​ത്തു​ക കൈ​പ്പ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭി​ച്ച പ​ണം എ​ങ്ങ​നെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലും അ​ദ്ദേ​ഹം തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. ആ​ദ്യം വീ​ടി​ന്റെ മോ​ർ​ഗേ​ജ് വാ​യ്പ പൂ​ർ​ണ​മാ​യും അ​ട​ച്ചു​തീ​ർ​ക്കാ​നാ​ണ് പ​ദ്ധ​തി. ശേ​ഷി​ക്കു​ന്ന തു​ക ഭാ​വി​യി​ലെ സാ​മ്പ​ത്തി​ക സു​ര​ക്ഷ​യ്ക്കാ​യി നി​ക്ഷേ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ലോ​ട്ട​റി സം​വി​ധാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് പ​വ​ർ​ബോ​ൾ. അ​ഞ്ച് വെ​ള്ള പ​ന്തു​ക​ളു​ടെ ന​മ്പ​റു​ക​ളും ഒ​രു ചു​വ​ന്ന പ​വ​ർ​ബോ​ൾ ന​മ്പ​റും കൃ​ത്യ​മാ​യി പൊ​രു​ത്ത​പ്പെ​ട്ടാ​ലാ​ണ് ജാ​ക്ക്പോ​ട്ട് സ​മ്മാ​നം ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ഞ്ച് വെ​ള്ള പ​ന്തു​ക​ളു​ടെ ന​മ്പ​റു​ക​ൾ മാ​ത്രം കൃ​ത്യ​മാ​യി പൊ​രു​ത്ത​പ്പെ​ട്ടാ​ലും ഒ​രു മി​ല്യ​ൻ ഡോ​ള​ർ സ​മ്മാ​നം ല​ഭി​ക്കും. ഇ​ത്ത​ര​ത്തി​ൽ അ​ഞ്ച് വെ​ള്ള പ​ന്തു​ക​ളു​ടെ ന​മ്പ​റു​ക​ൾ കൃ​ത്യ​മാ​യി ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​ക​ദേ​ശം 1.17 കോ​ടി​യി​ൽ ഒ​ന്നു​മാ​ത്ര​മാ​ണെ​ന്നാ​ണ് മി​ഷി​ഗ​ൻ ലോ​ട്ട​റി​യു​ടെ ക​ണ​ക്ക്. മൈ​ക്കി​ളി​ന് ല​ഭി​ച്ച​തും അ​ത്ര അ​പൂ​ർ​വ​മാ​യ ഭാ​ഗ്യ​മാ​ണ്.


ശീ​ത​ള​പാ​നീ​യം വാ​ങ്ങാ​ൻ ആ​വ​ശ്യ​ത്തി​ന് പ​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ മൈ​ക്കി​ൾ അ​ന്നും ആ ​ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കാ​തെ പോ​യേ​നെ​യെ​ന്ന​താ​ണ് സം​ഭ​വ​ത്തി​ലെ മ​റ്റൊ​രു കൗ​തു​കം. ബാ​ങ്ക് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ പ​ഴ​യ ടി​ക്ക​റ്റു​ക​ൾ വീ​ണ്ടും പ​ഴ്സി​ൽ​ത്ത​ന്നെ കി​ട​ന്നേ​നെ​യെ​ന്നും ക​രു​താം. എ​ന്നാ​ൽ ഏ​താ​നും ഡോ​ള​റു​ക​ളു​ടെ കു​റ​വ് അ​ദ്ദേ​ഹ​ത്തെ പ​ഴ​യ ടി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ പ​ത്തു​ല​ക്ഷം ഡോ​ള​റി​ന്‍റെ സ​മ്മാ​നം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

പ​ല​പ്പോ​ഴും ചെ​റി​യ സം​ഭ​വ​ങ്ങ​ളാ​ണ് ജീ​വി​ത​ത്തി​ലെ വ​ലി​യ അ​പ്ര​തീ​ക്ഷി​ത മാ​റ്റ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന​തി​ന്‍റെ കൗ​തു​ക​ക​ര​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് മൈ​ക്കി​ളി​ന്‍റെ അ​നു​ഭ​വം. ഒ​രു ശീ​ത​ള​പാ​നീ​യം വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​തെ ക​ട​യി​ലെ​ത്തി​യ മൈ​ക്കി​ൾ അ​വി​ടെ​നി​ന്ന് മ​ട​ങ്ങി​യ​ത് ര​ണ്ടു​മാ​സ​മാ​യി സ്വ​ന്തം പ​ഴ്സി​ൽ ഒ​ളി​ഞ്ഞു​കി​ട​ന്ന പ​ത്തു​ല​ക്ഷം ഡോ​ള​റി​ന്റെ ഭാ​ഗ്യം തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടാ​ണ്.

Latest News

Corehub Up