Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carroms

Middle East and Gulf

സ​ഹപ്ര​വ​ർ​ത്ത​ക​രു​ടെ സ്മ​ര​ണ​യി​ൽ കേ​ളി ചെ​സ് - കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ്

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി മു​ൻ അം​ഗ​വും റൗ​ദ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന അ​ബ്ദു​ൽ അ​സീ​സി​ന്‍റെ​യും ഏ​രി​യ മു​ൻ ട്ര​ഷ​റ​റാ​യി​രു​ന്ന ജോ​യ് എ​ബ്ര​ഹാ​മി​ന്‍റെ​യും സ്മ​ര​ണാ​ർ​ഥം കേ​ളി റൗ​ദ ഏ​രി​യ സ്പോ​ർ​ട്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​സ് -​ കാരം​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

റൗ​ദ, ന​ഹ്ദ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ഹ്ദ​യി​ലെ അ​ൽ​ദീ​വാ​നി​യ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റിന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​പി. സ​ലിം അ​ധ്യ​ക്ഷ​നാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ജോ​സ​ഫ് ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ത്രി ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ര​ജീ​ഷ് പി​ണ​റാ​യി, ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച​പു​രം, കേ​ന്ദ്ര-​ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

ചെ​സ് മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഹ​ഖ് ഒ​ന്നാം സ്ഥാ​ന​വും ഷ​ബി അ​ബ്ദു​ൽ സ​ലാം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഷം​സീ​ർ - ​ല​ത്തീ​ഫ് സ​ഖ്യം ജേ​താ​ക്ക​ളാ​യ​പ്പോ​ൾ നൗ​ഷി​ഫ് -​ നാ​സ​ർ എ​ന്നി​വ​ർ ന​യി​ച്ച ടീം ​ര​ണ്ടാം സ്ഥാ​നം നേ​ടി.

വി​ജ​യി​ക​ൾ​ക്ക് മെ​മ​ന്‍റോ​ക​ളും കാ​ഷ് പ്രൈ​സു​ക​ളും വി​ത​ര​ണം ചെ​യ്തു. ഷ​മീം മേ​ല​ത്തി​ൽ, ല​ത്തീ​ഫ്, ജോ​മോ​ൻ സ്റ്റീ​ഫ​ൻ, ഇ​സ്മ​യി​ൽ, ജോ​സ​ഫ് മ​ത്താ​യി, ഷാ​നു ഭാ​സ്ക​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി വൈ​വി​ധ്യ​മാ​ർ​ന്ന നാ​ട​ൻ ഭ​ക്ഷ​ണ​വും ഒ​രു​ക്കി. തു​ട​ർ​ന്ന് ഏ​രി​യ അം​ഗ​ങ്ങ​ൾ​ക്കാ​യി നീ​ന്ത​ൽ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഷാ​ജി സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ ഷാ​നു ഭാ​സ്ക​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up