Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carrot Health Benefits

Family Health

കാരറ്റ് കഴിക്കുമ്പോൾ ഇതുകൂടി അറിയണം...

 ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് അ​വ​ശ്യ​മാ​യ വി​റ്റാ​മി​നു​ക​ൾ, എ​ൻ​സൈ​മു​ക​ൾ, ധാ​തു​ക്ക​ൾ എ​ന്നി​വ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പ​ച്ച​ക്ക​റി​യാ​ണു കാ​ര​റ്റ്. 100 ഗ്രാം ​കാ​ര​റ്റി​ൽ 7.6 ഗ്രാം ​കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, 0.6 ഗ്രാം ​പ്രോ​ട്ടീ​ൻ, 0.3 ഗ്രാം ​ഫാ​റ്റ്, 30 മി​ല്ലി​ഗ്രാം കാ​ൽ​സ്യം, 0.6 മി​ല്ലി​ഗ്രാം ഇ​രു​ന്പ്, 3.62 മി​ല്ലി​ഗ്രാം ബീ​റ്റാ​ക​രോ​ട്ടി​ൻ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു. കൂ​ടാ​തെ നാ​രു​ക​ൾ, വി​റ്റാ​മി​ൻ ബി1, ​വി​റ്റാ​മി​ൻ ബി2, ​വി​റ്റാ​മി​ൻ സി, ​വി​റ്റാ​മി​ൻ കെ, ​ബ​യോ​ട്ടി​ൻ, പൊ​ട്ടാ​സ്യം, ത​യ​മി​ൻ, ഫോ​ളേ​റ്റ് എ​ന്നി​വ​യു​മു​ണ്ട്.

നാ​രു​ക​ൾ

പ്ര​ധാ​ന​മാ​യും അ​തി​ലെ നാ​രു​ക​ളും ബീ​റ്റാ​ക​രോ​ട്ടി​നു​മാ​ണ് കാ​ര​റ്റി​ന്‍റെ ആ​രോ​ഗ്യ​സി​ദ്ധി​ക​ൾ​ക്ക് അ​ടി​സ്ഥാ​നം. പ​ച്ച​യ്ക്കും വേ​വി​ച്ചും ക​ഴി​ക്കാം. സാ​ല​ഡി​ൽ ചേ​ർ​ക്കാം. സൂ​പ്പാ​ക്കി​യും ക​ഴി​ക്കാം. നാ​രു​ക​ൾ സു​ഗ​മ​മാ​യ ദ​ഹ​ന​ത്തി​നു സ​ഹാ​യ​കം. വി​വി​ധ​ത​രം ദ​ഹ​ന​ര​സ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം, പെ​രി​സ്റ്റാ​ൾ​റ്റി​ക് മോ​ഷ​ൻ എ​ന്നി​വ​യ്ക്ക് ഉ​ത്തേ​ജ​നം ന​ല്കു​ന്ന​തി​നു നാ​രു​ക​ൾ സ​ഹാ​യ​കം. ആ​മാ​ശ​യം, കു​ട​ലു​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. മ​ല​ബ​ന്ധം കു​റ​യ്ക്കു​ന്നു.

ബീ​റ്റാ​ക​രോ​ട്ടി​ൻ

ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റാ​ണ്. ക​ര​ൾ ഇ​തി​നെ വി​റ്റാ​മി​ൻ എ ​ആ​ക്കി മാ​റ്റു​ന്നു. വി​റ്റാ​മി​ൻ എ ​നി​ശാ​ന്ധ​ത ത​ട​യു​ന്നു. ക​ണ്ണി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ബീ​റ്റാ​ക​രോ​ട്ടി​ന്‍റെ ഉറവിടങ്ങളിലൊന്നാണു കാ​ര​റ്റ്. മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ, ഗ്ലോ​ക്കോ​മ, തി​മി​രം എ​ന്നി​വ​യ്ക്കു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നു ബീ​റ്റാ​ക​രോ​ട്ടി​ൻ ഗു​ണ​പ്ര​ദ​മെ​ന്നു വി​ദ​ഗ്ധ​ർ.

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ര​റ്റ് ഗു​ണ​പ്ര​ദം. കാ​ര​റ്റി​ലു​ള​ള പോ​ളി​അ​സ​റ്റൈ​ലീ​ൻ​സ് എ​ന്ന ഫൈ​റ്റോ​ന്യൂ​ട്രി​യ​ന്‍റു​ക​ൾ കാ​ൻ​സ​ർ വ​ള​ർ​ച്ച ത​ട​യു​ന്ന​താ​യി ഗ​വേ​ഷ​ണ​ങ്ങ​ൾ. കാ​ര​റ്റി​ലെ ആ​ന്‍റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ കാ​ൻ​സ​ർ ത​ട​യാൻ സഹായകമെന്നു പഠനങ്ങൾ. കാ​ര​റ്റി​ലെ ക​രോ​ട്ടി​നോ​യ്ഡാണ് ഇതിനു പിന്നിൽ . കാ​ര​റ്റ് ചേ​ർ​ത്ത വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കു​ന്ന​ത് ശ്വാ​സ​കോ​ശം, കൊ​ളോ​റെ​ക്റ്റ​ൽ, പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന റി​പ്പോ​ർ​ട്ട്.

പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന്

ര​ക്ത​സ​മ്മ​ർ​ദം, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ള​ള​വ​ർ​ക്കു കാ​ര​റ്റ് വി​ഭ​വ​ങ്ങ​ൾ ഗു​ണ​പ്ര​ദം. അ​തി​ലു​ള​ള ബീ​റ്റ ക​രോ​ട്ടി​ൻ, ആ​ൽ​ഫ ക​രോ​ട്ടി​ൻ, ല്യു​ടെ​യ്ൻ എ​ന്നീ ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റു​ക​ൾ കൊ​ള​സ്ട്രോ​ളി​നെ​തി​രേ പോ​രാ​ടു​ന്നു. ഹൃ​ദ​യാ​ഘാ​ത​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം. ധ​മ​നി​ക​ളി​ലെ ടെ​ൻ​ഷ​ന് അ​യ​വു​വ​രു​ത്തി ര​ക്ത​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്തി ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു കാ​ര​റ്റി​ലു​ള​ള പൊ​ട്ടാ​സ്യം ഗു​ണ​പ്ര​ദം.

ച​ർ​മാ​രോ​ഗ്യത്തിന്

വി​റ്റാ​മി​ൻ എ, ​വി​റ്റാ​മി​ൻ സി ​ഉ​ൾ​പ്പെ​ടെ​യു​ള​ള ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ളാ​ണ് കാ​ര​റ്റി​നെ ച​ർ​മ​ത്തി​നു പ്രി​യ​മു​ള​ള​താ​ക്കു​ന്ന​ത്. സൂ​ര്യ​നി​ൽ നി​ന്നു​ള്ള ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് കി​ര​ണ​ങ്ങ​ളി​ൽ നി​ന്നു ച​ർ​മ​ത്തെ സം​ര​ക്ഷി​ക്കു​ന്നു. ഫ്രീ​റാ​ഡി​ക്ക​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ച​ർ​മ​കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നു. കോ​ശ​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്നു.

കാ​ര​റ്റ് ജ്യൂ​സ്

വേ​ന​ൽ​ക്കാ​ല​ത്തു കാ​ര​റ്റ് ജ്യൂ​സ് ക​ഴി​ക്കാം. ച​ർ​മ​ത്തിന്‍റെ ഈ​ർ​പ്പം നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​കം. ച​ർ​മ​ത്തി​ന്‍റെ നി​റ​ഭേ​ദം, കു​രു​ക്ക​ൾ എ​ന്നി​വ​യെ ത​ട​യു​ന്നു.​ച​ർ​മാ​രോ​ഗ്യ​വും തി​ള​ക്ക​വും ഊ​ർ​ജസ്വ​ല​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നു കാ​ര​റ്റ് സ​ഹാ​യ​കം. കാ​ര​റ്റ് ന​ന്നാ​യ​ര​ച്ച​തു(​ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍ അ​ള​വി​ൽ) തേ​നു​മാ​യി ചേ​ർ​ത്തു മു​ഖ​ത്തു പു​ര​ട്ടാം. ഉ​ണ​ങ്ങു​ന്പോ​ൾ ചെ​റു​ചൂ​ടു​വെ​ള​ള​ത്തി​ൽ മു​ഖം ക​ഴു​കാം. ഇതൊരു നാ​ട​ൻ ഫേ​സ്മാ​സ്കാണ്. ച​ർ​മ​ത്തി​ന്‍റെ ഇ​ലാ​സ്തി​ക നി​ല​നി​ർ​ത്തു​ന്ന കൊ​ളാ​ജ​ന്‍റെ നി​ർ​മാ​ണ​ത്തി​നു കാ​ര​റ്റ് ഗു​ണ​പ്ര​ദം. അ​തു ച​ർ​മ​ത്തി​ൽ ചു​ളി​വു​ക​ൾ ഉ​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നു. യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നു കാ​ര​റ്റ് സ​ഹാ​യ​കം.

ക​ര​ളി​ന്‍റെ ക​രു​ത്തി​ന്

ജൈവരീതിയിൽ വിളയിച്ച കാ​ര​റ്റ് പ​ച്ച​യ്ക്കു ക​ടി​ച്ചു ച​വ​ച്ച​ര​ച്ചു​തി​ന്ന​ണം. പ​ല്ലു​ക​ളു​ടെ​യും മോ​ണ​യു​ടെ​യും ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യ​കം. ഉ​മി​നീ​രി​ന്‍റെ ഉ​ത്പാ​ദ​നം ത്വ​രി​ത​പ്പെ​ടു​ത്തി അ​സി​ഡി​റ്റി, വാ​യി​ലെ ബാ​ക്ടീ​രി​യ​ക​ളു​ടെ തോ​ത് എ​ന്നി​വ സ​ന്തു​ല​നം ചെ​യ്യു​ന്ന​തി​നും കാ​ര​റ്റ് ഗു​ണ​പ്ര​ദം. കാ​ര​റ്റി​ൽ ധാ​രാ​ള​മുള​ള വി​റ്റാ​മി​ൻ എ​യും ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ളും ശ​രീ​ര​ത്തി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ളെ പു​റ​ന്ത​ള്ളു​ന്ന​തി​നു ക​ര​ളി​നു തു​ണ​യാ​കു​ന്നു. ക​ര​ളി​ൽ ബൈ​ൽ സ്ര​വം, ഫാ​റ്റ് എ​ന്നി​വ അ​ടി​യു​ന്ന​തു കു​റ​യ്ക്കു​ന്നു. ക​ര​ൾ​രോ​ഗ​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം
ന​ല്കു​ന്നു. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ആ​രോ​ഗ്യ​ക​ര​മാ​യ നി​ല​യി​ൽ​ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നു കാ​ര​റ്റി​ലു​ള​ള ക​രോ​ട്ടി​നോ​യ്ഡു​ക​ൾ സ​ഹാ​യി​ക്കു​ന്നു. വേ​വി​ച്ച കാ​ര​റ്റി​നെ​ക്കാ​ൾ പ​ച്ച​യ്ക്കു​ള​ള കാ​ര​റ്റാ​ണ് ഗു​ണ​പ്ര​ദം.

കാ​ര​റ്റ് - ഉ​പ്പു​മാ​വ്, ദോ​ശ, പു​ട്ട്

ഉ​പ്പു​മാ​വു ത​യാ​റാ​ക്കു​ന്പോ​ൾ കാ​ര​റ്റ് കൂ​ടി ചേ​ർ​ത്താ​ൽ അ​തു കാ​ര​റ്റ് ഉ​പ്പു​മാ​വ്. ദോ​ശ​മാ​വി​ൽ കാ​ര​റ്റ് പൊ​ടി​പൊ​ടി​യാ​യി അ​രി​ഞ്ഞ​തു കൂ​ടി ചേ​ർ​ത്തു ക​ല​ക്കി ചു​ട്ടെ​ടു​ത്താ​ൽ അ​തു കാ​ര​റ്റ്ദോ​ശ. പു​ട്ടു​പൊ​ടി​യി​ൽ കാ​ര​റ്റ് നു​റു​ക്കി​യ​തു ചേ​ർ​ത്താ​ൽ രൂ​പ​പ്പെ​ടു​ന്ന​തു കാ​ര​റ്റ് പു​ട്ട്.

Latest News

Corehub Up