Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cars

അമിതവേഗവും അശ്രദ്ധയും; കാറുകൾ പരസ്പരം കൂട്ടിയിടിച്ച് അപകടം

പേരൂർക്കട: അമിതവേഗവും അശ്രദ്ധയും മൂലം കാറുകൾ പരസ്പരം കൂട്ടിയിടിച്ചു. കാറിൽ ഉണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10 മണിയോടുകൂടി മുട്ടട-ടി.കെ ദിവാകരൻ റോഡിൽ പട്ടം കിഴക്കേ പട്ടം ദേവീക്ഷേത്രത്തിന് സമീപം ആയിരുന്നു അപകടം.

കുറവൻകോണം ഭാഗത്തുനിന്ന് ഒരേ ദിശയിൽ വരികയായിരുന്നു ഡസ്റ്റർ കാറും മാരുതി സ്വിഫ്റ്റ് കാറുമാണ് പരസ്പരം കൂട്ടിയിടിച്ചത്. അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സ്വിഫ്റ്റ് കാർ വന്ന് ഇടിച്ചതോടുകൂടി ഡസ്റ്റർ കാറിന്‍റെ നിയന്ത്രണം വിടുകയും സമീപത്തെ മതിലിൽ ഇടിച്ച് നിൽക്കുകയും ആയിരുന്നു ഡസ്റ്ററിന്‍റെ മുൻഭാഗം ഏതാണ്ട് 70 ശതമാനത്തോളം തകർന്നിട്ടുണ്ട് സ്വിഫ്റ്റ് കാറിന്‍റെ പിറകുവശത്തും തകർച്ച ഉണ്ടായിട്ടുണ്ട്. രണ്ടു വാഹനങ്ങളും വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

സ്വിഫ്റ്റ് കാറിൽ ഡ്രൈവറെ കൂടാതെ ഒരാൾ കൂടി ഉണ്ടായിരുന്നു. ഡസ്റ്റർ കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് നാട്ടുകാർ എത്തിയാണ് എല്ലാവരെയും പുറത്തെത്തിച്ചത്.

കാറുകൾ തകർന്നു പോയെങ്കിലും ഉള്ളിൽ ഉണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവർമാർ തന്നെ കാറുകൾ റോഡിന്‍റെ വശങ്ങളിലേക്ക് മാറ്റിയിട്ടു. വീതി കുറഞ്ഞ റോഡ് ആയതിനാൽ അപകടത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതക്കുരുണ്ടായി.

Kerala

കേ​ച്ചേ​രി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; സ്ത്രീ ​മ​രി​ച്ചു, നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: കേ​ച്ചേ​രി ചി​റ​നെ​ല്ലൂ​രി​ല്‍ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ര​ട്ടി ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ പു​തു​മ​ന​മു​ഴി​യി​ല്‍ വീ​ട്ടി​ല്‍ റോ​ബ​ര്‍​ട്ടി​ന്‍റെ ഭാ​ര്യ ഡെ​ന്നി (54) യാ​ണ് മ​രി​ച്ച​ത്.

മ​ക​ന്‍ ജെ​സ്വി​ന്‍ (22), പു​തു​മ​ന​മു​ഴി​യി​ല്‍ സ​ക്ക​റി​യ ഭാ​ര്യ ഗ്രെ​യ്‌​സി (57), ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി നാ​ര്‍​വ കൃ​ഷ്ണ (48) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ക്ട്‌​സ് കേ​ച്ചേ​രി ബ്രാ​ഞ്ച് ആം​ബു​ല​ന്‍​സി​ല്‍ അ​മ​ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചി​റ​നെ​ല്ലൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​ര്‍ യാ​ത്ര​ക്കാ​ര്‍ ഉ​റ​ങ്ങി പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ന്‍​ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട ഒ​രു കാ​ര്‍ റോ​ഡ​രി​കി​ലെ കാ​ന​യ്ക്ക​രി​കെ​യു​ള്ള വീ​ടി​ന്‍റെ മ​തി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. മ​തി​ലും ത​ക​ർ​ന്നി​ട്ടു​ണ്ട്. കാ​റി​ന്‍റെ മു​ന്‍​വ​ശ​ത്തെ ച​ക്രം തെ​റി​ച്ചു പോ​യ നി​ല​യി​ലാ​ണ്.

National

ഏഴ് ബിഎംഡബ്ല്യു കാറുകൾ വാങ്ങാനുള്ള ലോക്പാലിന്‍റെ വിവാദ ടെൻഡർ റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: ഏ​ഴ് ആ​ഡം​ബ​ര ബി​എം​ഡ​ബ്ല്യു കാ​റു​ക​ൾ വാ​ങ്ങാ​നാ​യി ലോ​ക്പാ​ൽ ക്ഷ​ണി​ച്ച വി​വാ​ദ ടെ​ൻ​ഡ​ർ സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു റ​ദ്ദാ​ക്കി. ഇ​ന്ത്യ​യു​ടെ അ​ഴി​മ​തി​വി​രു​ദ്ധ ഓം​ബു​ഡ്സ്മാ​നാ​യ ലോ​ക്പാ​ൽ അ​ഞ്ച് കോ​ടി രൂ​പ വീ​തം വി​ല വ​രു​ന്ന ബി​എം​ഡ​ബ്ല്യു കാ​റു​ക​ൾ വാ​ങ്ങാ​നു​ള്ള ക​രാ​ർ ക്ഷ​ണി​ച്ച​തി​ലെ വൈ​രു​ധ്യം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ക​രാ​ർ റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ബി​എം​ഡ​ബ്ല്യു 3 സീ‌​രീ​സി​ലെ 330ലി ​കാ​റു​ക​ൾ വാ​ങ്ങാ​നാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 16നാ​ണ് പ്ര​ശ​സ്ത ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് ലോ​ക്പാ​ൽ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. ലോ​ക്പാ​ലി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണും ആ​റ് അം​ഗ​ങ്ങ​ൾ​ക്കും കൂ​ടി​യാ​യി​രു​ന്നു കാ​റു​ക​ൾ വാ​ങ്ങാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ അ​ഴി​മ​തി വി​രു​ദ്ധ​മാ​യ ഭ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ഒ​രു സ്ഥാ​പ​നം ആ​ഡം​ബ​ര​ത്തി​നു പി​ന്നാ​ലെ പാ​യു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രും വി​മ​ർ​ശ​ന​ങ്ങ​ളു​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വി​വാ​ദ 'ആ​ഡം​ബ​ര' ക​രാ​ർ ലോ​ക്പാ​ൽ പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക്പാ​ലി​ന്‍റെ പൂ​ർ​ണ ബെ​ഞ്ച് പാ​സാ​ക്കി​യ ഒ​രു പ്ര​മേ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ക​രാ​ർ റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും അ​തി​നു ശേ​ഷം ഡി​സം​ബ​ർ 16ന് ​ഒ​രു കോ​റി​ജെ​ൻ​ഡം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

National

എ​ടി​എ​മ്മി​ൽ നി​റ​യ്ക്കാ​ൻ എ​ത്തി​ച്ച ഏ​ഴ് കോ​ടി കൊ​ള്ള​യ​ടി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട കാ​റു​ക​ളി​ലൊ​ന്ന് ക​ണ്ടെ​ത്തി

ബെം​ഗ​ളൂ​രു: ബെം​ഗ​ളു​രു ന​ഗ​ര​ത്തി​ൽ​നി​ന്ന് ഏ​ഴ് കോ​ടി രൂ​പ കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട കാ​റു​ക​ളി​ലൊ​ന്ന് ക​ണ്ടെ​ത്തി. തി​രു​പ്പ​തി​യി​ൽ നി​ന്നാ​ണ് ഇ​ന്നോ​വ കാ​ർ ഉ​പ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ല​ഭി​ച്ച​ത്. ഗ്രേ ​ക​ള​ർ ഇ​ന്നോ​വ കാ​റാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ടി​എ​മ്മി​ൽ നി​റ​യ്ക്കാ​ൻ കൊ​ണ്ടു​വ​ന്ന ഏ​ഴ് കോ​ടി രൂ​പ ഏ​ഴ് മി​നി​റ്റ് കൊ​ണ്ടാ​ണ് പ്ര​തി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കൊ​ള്ള​യ​ടി​ച്ച​ത്.

എ​ന്നാ​ൽ പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള സൂ​ച​ന​ക​ളൊ​ന്നും പോ​ലീ​സി​ന് ഇ​തു​വ​രെ​യും ല​ഭി​ച്ചി​ല്ല. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ നി​ക്ഷേ​പി​ക്കാ​ൻ കൊ​ണ്ടു​പോ​യ പ​ണ​മാ​ണ് കൊ​ള്ള​യ​ടി​ച്ച​ത്. ക​വ​ർ​ച്ച ന​ട​ന്ന് ഒ​ന്ന​ര ദി​വ​സ​മാ​കു​മ്പോ​ഴും ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ് പോ​ലീ​സ്.

തി​രു​പ്പ​തി​യി​ൽ ഹോ​ട്ട​ലു​ക​ളി​ൽ ഉ​ട​നീ​ളം പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. പ​ണ​വു​മാ​യി പോ​യ വാ​നി​ന്‍റെ ഡ്രൈ​വ​റെ​യും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​യും സി​എം​എ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​യും ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​യി​ട്ടി​ല്ല. ഒ​റ്റ​യ്ക്കൊ​റ്റ​യ്ക്കും കൂ​ട്ടാ​യും ചോ​ദ്യം ചെ​യ്തി​ട്ടും ഒ​രേ മൊ​ഴി​യാ​ണ് ഇ​വ​രി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​തെ​ങ്കി​ലും ആ‍​ർ​ക്കും പോ​ലീ​സ് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യി​ട്ടി​ല്ല.

പ​ണം കൊ​ണ്ടു​പോ​കു​ന്ന വി​വ​രം ആ​രോ ചോ​ർ​ത്തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന വി​ശ്വാ​സ​ത്തി​ൽ ത​ന്നെ​യാ​ണ് പോ​ലീ​സ്. വാ​നി​ന​ക​ത്തെ ഡി​വി​ആ​ർ മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യ​ത് ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. അ​പ​രി​ചി​ത​ർ വാ​ഹ​നം ത​ട​യു​ന്ന സ​മ​യ​ത്ത് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റു​ക​ൾ പൂ​ട്ടാ​ൻ ശ്ര​മി​ക്കാ​തി​രു​ന്ന​തും വാ​ഹ​ന​ത്തി​ലെ സൈ​റ​ൺ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​തി​നും ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നാ​യി​ട്ടി​ല്ല.

Latest News

Corehub Up