Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Case Found Dead

Kannur

അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ

പ​ഴ​യ​ങ്ങാ​ടി: അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ. ക​ണ്ണ​പു​ര​ത്ത് ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി​യാ​യ ക​ലി​ക്കോ​ട്ട് വ​ള​പ്പി​ൽ മ​നോ​ജ് കു​മാ​റി​നെ (51) ആ​ണ് വാ​ട​ക മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കെ. ​ക​ണ്ണ​പു​രം പാ​ല​ത്തി​നു സ​മീ​പം ഇ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ഴി​ഞ്ഞ മാ​സം 20 ന് ​പ്ര​ദേ​ശ​ത്തു​ണ്ടാ​യ ഒ​രു അ​ടി​പി​ടി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നോ​ജ് കു​മാ​റി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ക​ണ്ണ​പു​രം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ൽ മോ​ചി​ത​നാ​യി പു​റ​ത്തി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജ​യി​ലി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ണ്ണ​പു​രം യോ​ഗ​ശാ​ല​യ്ക്കു സ​മീ​പം പ​രേ​ത​രാ​യ ഭാ​സ്ക​ര​ൻ-​നാ​രാ​യ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ന്തോ​ഷ്, പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ. ക​ണ്ണ​പു​രം പൊ​ലി​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ക​ണ്ണ​പു​രം സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ക​ണ്ണ​പു​രം പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up