Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Case Of Embezzlement

Wayanad

സ്വ​കാ​ര്യ ക​ന്പ​നി​ക​ളി​ൽ​നി​ന്ന് ഒ​രു കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്വ​കാ​ര്യ ക​ന്പ​നി​ക​ളി​ൽ​നി​ന്ന് ഒ​രു കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മു​ൻ അ​ക്കൗ​ണ്ട​ന്‍റ് അ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന കു​പ്പാ​ടി ചെ​ന്പ​ക​പ്പ​ള്ളി പ്ര​വീ​ണ്‍(26), സു​ഹൃ​ത്തു​ക്ക​ളാ​യ വ​ട​ക്ക​നാ​ട് പു​തു​ക്കു​ടി​യി​ൽ ബേ​സി​ൽ വ​ർ​ഗീ​സ്(26), ബ​ത്തേ​രി പു​ന്ന​ശേ​രി​യി​ൽ അ​ശ്വി​ൻ രാ​ജ്(25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബ​ത്തേ​രി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്ന് ക​ന്പ​നി​ക​ളി​ലാ​ണ് 2023 ജ​നു​വ​രി​ക്കും 2025 മാ​ർ​ച്ചി​നും ഇ​ട​യി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​ത്. പ്ര​വീ​ണാ​ണ് മൂ​ന്ന് ക​ന്പ​നി​ക​ളു​ടെ​യും അ​ക്കൗ​ണ്ട് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. ജി​എ​സ്ടി, തൊ​ഴി​ലാ​ളി​ക​ളു​ടെ പി​എ​ഫ്, ഇ​എ​സ്ഐ എ​ന്നി​വ അ​ട​യ്ക്കാ​തെ തി​രി​മ​റി ചെ​യ്താ​ണ് പ​ണം ത​ട്ടി​യ​ത്.

ജി​എ​സ്ടി അ​ട​യ്ക്കാ​തെ 70 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ത​ട്ടി​യ​ത്. ഇ​തി​ൽ 58 ല​ക്ഷം രൂ​പ പ​ല ത​വ​ണ​ക​ളി​ലാ​യി സു​ഹൃ​ത്തു​ക്ക​ളാ​യ ബേ​സി​ൽ, അ​ശ്വി​ൻ​രാ​ജ് എ​ന്നി​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു. എം​ഡി​യു​ടെ ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് 15 ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ചു. ജി​എ​സ്ടി യ​ഥാ​സ​മ​യം അ​ട​യ്ക്കാ​ത്ത​ത് ക​ന്പ​നി​ക​ൾ​ക്ക് ന​ഷ്ട​ത്തി​നു കാ​ര​ണ​മാ​യി.

Latest News

Corehub Up