Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cash At Home

ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി; ജ​സ്റ്റീ​സ് യ​ശ്വ​ന്ത് വ​ർ​മ്മ രാ​ജി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: കൈ​ക്കൂ​ലി​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ജ​സ്റ്റീ​സ് യ​ശ്വ​ന്ത് വ​ർ​മ്മ രാ​ജി​വച്ചു. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം അ​ദ്ദേ​ഹ​ത്തോ​ട് രാ​ജി​വെ​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. സ്വ​മേ​ധ​യാ രാ​ജി സ​മ​ർ​പ്പി​ക്കാ​ൻ ത​യാ​റാ​കാ​ത്ത യ​ശ്വ​ന്ത് വ​ർ​മ്മ​യെ ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

പി​ന്നീ​ട് പാ​ർ​ല​മെ​ന്‍റി​ൽ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജി. 2025 മാ​ർ​ച്ച് മാ​സ​ത്തി​ൽ ഹോ​ളി ദി​ന​ത്തി​ല്‍ യ​ശ്വ​ന്ത് വ​ര്‍​മ്മ​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ണ​യ്ക്കാ​ൻ എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ 15 കോ​ടി രൂ​പ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ സം​ഘം ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഡി.​കെ. ഉ​പാ​ധ്യാ​യ ന​ൽ​കി​യ റി​പ്പോ​ർ​ട്ടും പ​ണം ക​ണ്ടെ​ത്തി​യ മു​റി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ വീ​ഡി​യോ​യും ചീ​ഫ് ജ​സ്റ്റീ​സ് പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ഴി​മ​തി ആ​രോ​പ​ണം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​സ്റ്റീ​സ് വ​ർ​മ്മ​യെ പ​ദ​വി​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നൂ​റി​ല​ധി​കം ലോ​ക്‌​സ​ഭാ അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up