Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cat Attack

Malappuram

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം: പ്ര​തി​ഷേ​ധം ശ​ക്തം

ക​രു​വാ​ര​കു​ണ്ട്: ക​ൽ​കു​ണ്ടി​ൽ തോ​ട്ടംതൊ​ഴി​ലാ​ളി കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മു​ള്ള​റ സ്വ​ദേ​ശി ജം​ഷീ​റാ (40) ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്പോ​ഴാ​ണ് കാ​ട്ടാ​ന​യു​ടെ ആക്രമണ ത്തിനിരയായത്.

അ​തേ​സ​മ​യം ജം​ഷീ​റി​ന്‍റെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട് പ്ര​ദേ​ശ​ത്ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി.

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ക്കു​റി​ച്ചും ആ​ക്ര​മ​ണ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചും സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​താ​ണ് നാ​ട്ടു​കാ​രെ ചൊ​ടി​പ്പി​ച്ച​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​നു​ള​ളി​ൽത്ത​ന്നെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​ശ്യ​പ്പെ​ടു​ന്നു. വ​ര​ൾ​ച്ച ശ​ക്ത​മാ​യ​തി​നെത്തു​ട​ർ​ന്ന് തീ​റ്റ​യും വെ​ള്ള​വും തേ​ടി വ​ന്യ​ജീ​വി​ക​ൾ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സകേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​തും മ​ല​യോ​രജ​ന​ത ആ​ശ​ങ്ക​യോ​ടെ​യാ​ണ് വീ​ക്ഷി​ക്കു​ന്ന​ത്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ക​രു​വാ​ര​കു​ണ്ട് മേ​ഖ​ല​യി​ൽ ത​ന്നെ നി​ര​വ​ധി ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും പ​രി​ക്കേ​റ്റ് യാ​ത​ന അ​നു​ഭ​വി​ക്കു​ന്ന​വ​രു​മു​ണ്ട്. ഒ​രു വ​ർ​ഷം മു​ന്പ് അ​ട​ക്കാ​ക്കു​ണ്ടി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ ക​ടു​വ ഇ​ര​യാ​ക്കി​യ​തി​ന്‍റെ ഞെ​ട്ട​ൽ ഇ​നി​യും വി​ട്ടു​മാ​റി​യി​ട്ടി​ല്ല.

2021 മേ​യ് മാ​സ​ത്തി​ലാ​ണ് ക​രു​വാ​ര​കു​ണ്ട് കു​ണ്ടോ​ട​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന യു​വാ​വി​നെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​രി​ൽനി​ന്ന് അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ക​ൽ​കു​ണ്ട് തോ​ട്ടംമേ​ഖ​ല​യി​ൽ മേ​യാ​ൻ വി​ട്ടി​രു​ന്ന ക​ന്നു​കാ​ലി​ക​ളെ പു​ലി​ക​ളും ക​ടു​വ​യും വ​ക​വ​രു​ത്തി​യ സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. കാ​ട്ടാ​ന, ക​ടു​വ, പു​ലി, രാ​ജ​വെ​ന്പാ​ല അ​ട​ക്ക​മു​ള്ള​വ പ്ര​ദേ​ശ​ത്ത് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. കാ​ട്ടാ​ന​ക​ളെ ഭ​യ​ന്ന് ക​രു​വാ​ര​കു​ണ്ടി​ന്‍റെ മ​ല​യോ​ര​ത്ത് ഏ​ക്ക​ർ​ക്ക​ണ​ക്കി​ന് റ​ബ​ർതോ​ട്ട​ങ്ങ​ളാ​ണ് ടാ​പ്പിം​ഗ് ന​ട​ത്താ​നാ​കാ​തെ ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കാ​ട്ടാ​ന​ശ​ല്യം ത​ട​യു​ന്ന​തി​ന് വ​നാ​തി​ർ​ത്തി​ക​ളി​ൽ സൗ​രോ​ർ​ജ വേ​ലി നി​ർ​മാ​ണ​ത്തി​ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ സ​ർ​ക്കാ​ർ നീ​ക്കി​വ​യ്ക്കു​ന്ന​ത് വ​നംവ​കു​പ്പി​ലെ ചി​ല ഉ​ന്ന​ത​രും ക​രാ​ർ ലോ​ബി​ക​ളും ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യും ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.

ക​ർ​ഷ​ക​രെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ വ​നാ​തി​ർ​ത്തി​ക​ളി​ൽ നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന സൗ​രോ​ർ​ജ വേ​ലി നി​ർ​മാ​ണ​ത്തി​നു പി​ന്നാ​ലെ കാ​ട്ടാ​ന നാ​ശം വ​രു​ത്തു​ന്ന​താ​യും ക​ർ​ഷ​ക​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Latest News

Corehub Up